ജോർജ് : ഞാൻ വിളിച്ചോളാം നീ ക്ലാസ്സിൽ പൊയ്ക്കോ. ഞാൻ ഒന്ന് കുളിക്കട്ടെ.
അന്ന : ങും, ഓക്കേ bye😘
ജോർജ് : bye❤️
അവൾ ചെറിയ സന്തോഷത്തിൽ ക്ലാസ്സിൽ കയറി.
വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞു റൂമിലേക്ക് പോയി. അവർ ചാറ്റിങ് ചെയ്തും call ചെയ്തും അന്നത്തെ ദിവസം തള്ളി നീക്കി. പിറ്റേ ദിവസവും ജോർജ് ക്ലാസ്സിൽ വന്നില്ല. അതിനാൽ തന്നെ അവൾക്കു ആകെ മൂഡ് ഓഫ് ആയി.
സ്നേഹ പലതും പറഞ്ഞെങ്കിലും അവൾ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. മനസ് മുഴുവൻ അവനെ കാണണം എന്നായിരുന്നു അവൾക്ക്. ക്ലാസ്സ് കഴിഞ്ഞതും അവൾ ജോർജിനെ വിളിച്ചു സംസാരിക്കാൻ തുടങ്ങി. അവനോടു സംസാരിക്കുമ്പോൾ മാത്രം അവൾക്കിത്തിരി സമാധാനം കിട്ടി.
രാത്രി ഒരു 10 മണി ആയിക്കാണും അവൾ ജോർജിനെ വിളിച്ചു.
അന്ന : ടാ, നീ ഇപ്പോൾ ഓക്കേ അല്ലെ. കുഴപ്പമൊന്നുമില്ലല്ലോ.
ജോർജ് : അതെ മോളെ. ഒരു കുഴപ്പവുമില്ല. നാളെ ക്ലാസ്സിൽ വരും. നിന്റെ സൗണ്ട് എന്താ ഇങ്ങനെ ഒരു സങ്കടം.
അന്ന കുറച്ചു നേരം മിണ്ടാതെ നിന്നു.
ജോർജിന്റെ വിളി കേട്ട് അവൾ പറഞ്ഞു
ഞാൻ ഒരു കാര്യം ചോദിച്ചാൽ നിനക്ക് ബുദ്ധിമുട്ടില്ലെങ്കിൽ സാധിച്ചു തരുമോ.
ജോർജ് : നീ കാര്യം പറ.
അന്ന : നീ ചെയ്യുമോ ഇല്ലയോ അത് പറ.
ജോർജ് : എന്റെ പൊന്നു മോളെ ചെയ്തു തരാം.
അന്ന : ടാ എനിക്ക് എനിക്ക്….
ജോർജ് : നീ പറയുന്നുണ്ടോ.
അന്ന : എനിക്കിപ്പോൾ നിന്നെ കാണണം. നിന്റെ കൂടെ ബൈക്കിൽ കറങ്ങണം. പ്ലീസ് പറ്റില്ലാന്നു പറയരുത്.