ജോർജ്ജ് : ok ശരി. എന്നാ ഞാൻ വച്ചേക്കുവാന്നെ..
അന്ന : ഗുഡ് നൈറ്റ് love u
ജോർജ് : love u to.. Bye
അന്ന : bye.
Call കട്ട് ചെയ്തു അവൻ കഴിക്കാൻ പോയി. അവൾ കുറെ നേരം എന്തൊക്കെയോ ആലോചിച്ചു ഇരുന്നു. സ്നേഹ വന്നു വിളിച്ചപ്പോൾ അവളുടെ കൂടെ റൂമിൽ പോയി ഫ്രഷ് ആയി. എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിച്ചു കിടന്നു.
പിറ്റേന്ന് രാവിലെ അവനു മെസ്സേജ് ചെയ്തു. പക്ഷെ റിപ്ലൈ കിട്ടിയില്ല. അവൾ കോളേജിൽ പോയി. എന്നാൽ അവൻ വന്നിട്ടില്ലായിരുന്നു. ക്ലാസ്സിൽ ഇരിക്കാൻ ഒരു സുഖവും ഇല്ലായിരുന്നു അവൾക്കു. ക്ലാസ്സിൽ ഇരുന്ന് ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു. ടീച്ചറുടെ വിളി കേട്ടാണ് അവൾക്ക് ബോധം വന്നേ. അവൾക്കു വഴക്കും കിട്ടി. ഉച്ചവരെ എങ്ങെനെയോ തള്ളിനീക്കി.
ഉച്ചക്ക് മൊബൈൽ എടുത്തു നോക്കിയപ്പോഴാണ് ജോർജിന്റെ മെസ്സേജ് കണ്ടത്. അവൻ ഉറങ്ങി പോയെന്നും ഇന്ന് വരാൻ കഴിയില്ല എന്നും വോയിസ് മെസ്സേജ് ചെയ്തിട്ടുണ്ട്. അവൾ അപ്പോൾ തന്നെ മെസ്സേജ് ചെയ്ത്.
അന്ന : നീയില്ലാഞ്ഞിട്ടു ഒരു സുഖവുമില്ല. ഭയങ്കര ബോർ. വേദന കുറഞ്ഞോ.
ജോർജ് അപ്പോൾ തന്നെ മെസ്സേജ് നോക്കി റിപ്ലൈ നൽകി.
വേദന കുറവുണ്ട്. നീ ക്ലാസ്സിൽ ശ്രദ്ദിക്കു. ഒരുപാട് ക്ലാസ്സ് മിസ് ആയിട്ടുണ്ട്. വന്നിട്ട് എനിക്കും പറഞ്ഞു തരണം.
അന്ന : പോടാ, അതാണോ ഇപ്പോൾ വിഷയം. അവന്റെയൊരു ക്ലാസ്സ്. നീ ഫുഡ് കഴിച്ചോ.
ജോർജ് : ഹാ കഴിച്ചെടി. നീ കഴിച്ചോ.
അന്ന : കഴിച്ചു. നീ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കികിൽ മറക്കാതെ വിളിക്ക്.