അന്നയുടെ ജോർജ് 3 [Garuda]

Posted by

 

പെട്ടെന്ന് അവന്റെ ഫോണിലേക്കു ഒരു മെസ്സേജ്. അവൻ whatsap ഓൺ ആക്കി.

 

അന്നയുടെ msg ആണ്. ബിസി ആണോന്നു.

 

അവൻ ഒന്ന് മന്ദാഹസിച്ചു കൊണ്ട് റിപ്ലൈ നൽകി.

 

ജോർജ് : അല്ല, പറഞ്ഞോ..

 

അന്ന : എല്ലാം ഓക്കേ അല്ലെ. കുഴപ്പമൊന്നുമില്ലല്ലോ.

 

ജോർജ് : ഒരു കുഴപ്പവുമില്ല. ചെറിയൊരു വേദന ഉണ്ട്.

 

അന്ന :അത് മാറിക്കോളും.♥️

 

ജോർജ് : സാരമില്ലെടീ, ഇതൊക്കെയല്ലേ ലൈഫ്.

 

അന്ന : da നീ ഫ്രീ ആണെങ്കിൽ ഞാൻ കാൾ ചെയ്തോട്ടെ.

 

അവൻ റിപ്ലൈ നൽകാതെ അവൾക്കു കാൾ ചെയ്തു. അവൾ ഫോണെടുത്തു call അറ്റൻഡ് ചെയ്തു.

 

അന്ന : ഹെലോ.

 

ജോർജ് : പറ, നിനക്കുറങ്ങിക്കൂടെ. നല്ല ക്ഷീണമുണ്ടാവില്ലേ.

 

അന്ന : എനിക്കൊരു കുഴപ്പവുമില്ല. എനിക്ക് നിന്റെ കാര്യം ഓക്കേ ആയാൽ മതി. അതോർത്തിട്ടാ ടെൻഷൻ.

 

ജോർജ് : എനിക്കൊന്നുമില്ല. ഞാൻ ജീവനോടെയുണ്ട് മരിച്ചൊന്നും പോകില്ല.

 

എന്നാൽ അവൾ അതിനു മറുപടി കൊടുത്തില്ല.

ജോർജ് : ഹലോ, അവിടെയുണ്ടോ. ഹലോ.. നീയെന്താ മിണ്ടാതെ.

 

അന്ന : കുറച്ചു നേരത്തിനു ശേഷം, Da അങ്ങനെയൊന്നും പറയല്ലേ പ്ലീസ്‌. എനിക്കതൊന്നും കേൾക്കാൻ തന്നെ ഇഷ്ടമല്ല. എനിക്കെന്താന്നറിയില്ല കരച്ചിൽ വരുന്നു ഡാ. എനിക്കിപ്പോൾ കാണാൻ തോന്നുന്നു.

 

ജോർജ് : അന്നേ എന്തിനാ കരയുന്നെ. ഞാൻ ഇവിടുണ്ടല്ലോ. എപ്പോഴും കാണാം ഞാൻ നിന്റെ കൂടെ തന്നെയുണ്ട്.

 

അന്ന : അവൾ കണ്ണ് തുടച്ചുകൊണ്ട്, ഭക്ഷണം കഴിച്ചോ നീ.

 

ജോർജ് : ഇല്ല, കഴിക്കണം കുറച്ചു കഴിഞ്ഞു കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *