അങ്ങനെ ഒരു ആഴ്ച്ചക്ക് ശേഷം ആശുപത്രി വാസം കഴിഞ്ഞു അവനെ ഡിസ്ചാർജ് ചെയ്തു. അവന്റെ സ്റ്റിച് എല്ലാം അഴിച്ചു. ഇപ്പോൾ കുഴപ്പമില്ലാതെ എല്ലാം ചെയ്യാൻ കഴിയും. സ്നേഹയും അവന്റെ കൂട്ടുകാരും വന്നു, അവർ ഒരു taxi വിളിച്ചു അതിൽ കയറി. കാറിൽ അവന്റെ തോളിൽ തലവച്ചു അവൾ ഇരുന്നു. അവനെ കൂട്ടുകാരുടെ റൂമിൽ ആക്കിയ ശേഷം അവൾ അവനോടു റസ്റ്റ് എടുക്കു എന്ന് പറഞ്ഞു.
അവൻ അവളെയും നോക്കി കൊണ്ട് നിൽക്കുകയായിരുന്നു. ഒരാഴ്ച ആശുപത്രിയിൽ ഒരുമിച്ചു നിന്നതും എല്ലാം കൊണ്ടും അവർ പിരിയാൻ കഴിയാത്ത വിധം മനസുകൊണ്ട് ഒരുമിച്ചിരുന്നു. യാത്ര പറയുമ്പോൾ രണ്ടുപേരും കരയാതിരിക്കാൻ പാടുപെട്ടു. അവരുടെ കണ്ഠങ്ങൾ ഇടറി. അവർ കണ്ണോട് കൺ നോക്കി നിന്നു. ഏതോ മായാ ലോകത്തെത്തിയ പോലെ.
കാറിന്റെ ഹോൺ കേട്ടാണ് രണ്ടു പേരും ഏതോ ലോകത്തു നിന്നും തിരികെ വന്നത്.
സങ്കടത്തോടെ രണ്ടു പേരും യാത്ര പറഞ്ഞു പിരിഞ്ഞു.
റൂമിലെത്തിയിട്ടും ഏതോ ഒരു മായാലോകത്തായിരുന്നു ഇരുവരും. എന്തോ ഒറ്റക്കായ പോലെ. അവളാണെങ്കിൽ ആരോടും മിണ്ടാതെ റൂമിൽ ചെന്ന് കിടന്നു. ഒരുപാട് സന്തോഷവും എന്നാൽ സങ്കടവും ഉണ്ടായിരുന്നു. സ്നേഹയോട് പോലും അവൾ
ഒന്നും മിണ്ടിയില്ല. അവനാണെങ്കിലും കൂട്ടുകാരോട് ഒന്നും മിണ്ടാതെ ഒരു സിഗരറ്റും വലിച്ചു റൂമിന്റെ പുറത്തു ഇരുന്നു. കൂട്ടുകാരോട് കുഴപ്പമില്ല എന്നൊക്കെ പറഞ്ഞിരുന്നു. മനസ്സിൽ മുഴുവൻ കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ച കാര്യങ്ങളാണ്.
എന്തിനായിരിക്കും അവൾ എന്നെ ഇത്രത്തോളം ഇഷ്ടപ്പെടുന്നത്. ജീവിതത്തിലെ എന്റെ ആദ്യ പ്രണയമാണിത്. സുന്ദരിയും ഇത്രെയും നല്ല സ്വഭാവമുള്ള അവൾ എന്നെ പോലെ കള്ളുകുടിക്കുകയും എല്ലാ കുരുത്തക്കേടുകളുമുള്ള എന്നെ എന്തിനീഷ്ടപ്പെട്ടു. മാത്രമല്ല അവൾ എന്റെ പെങ്ങളുടെ ഭർത്താവിന്റെ റിലേഷൻ ആണ്. ഇനി അവരറിഞ്ഞാൽ എന്തെങ്കിലും പ്രശ്നമാവുമോ. അവൻ അങ്ങനെ ചിന്തിച്ചു കൂട്ടി.