അവൾ അവന്റെയും. അങ്ങനെ കുറേനേരം. ഭക്ഷണം കൊടുക്കുന്നതൊക്കെ അവൾ മറന്നെന്നു തോന്നുന്നു. ടാ നീ ഇനി കുടിക്കരുത് പ്ലീസ്. അവൾ കെഞ്ചി പറഞ്ഞപ്പോൾ അവളുടെ മനസ്സിൽ തട്ടിയാണ് പറയുന്നതെന്ന് അവനു തോന്നി. ഡീ എനിക്ക് അത് ഇല്ലാതെ പറ്റില്ല. എപ്പോഴെങ്കിലും അല്ലെ ഒള്ളു. അവൻ അവളോട് പറഞ്ഞു നോക്കി. ടാ എന്റെ അമ്മച്ചിയും അപ്പച്ചനും അനിയനും കൂടി കാറിൽ പോകുകയായിരുന്നു.
അപ്പച്ചൻ നല്ലോണം കുടിച്ചിട്ടുണ്ടായിരുന്നു. അങ്ങനെയാ ആക്‌സിഡന്റ് പറ്റിയത്. നിനക്കറിയോ അന്ന് പോകുന്നതിനു മുൻപ് പോലും അമ്മച്ചി പറഞ്ഞതാ കുടിക്കണ്ടാന്ന്. അപ്പച്ചൻ കേട്ടില്ല. അവൾ ജോർജിന്റെ വയറിൽ തലവച്ചു പൊട്ടിക്കരഞ്ഞു. അവനും സങ്കടമായി.
ജോർജ് ഒരു കയ്യെടുത്തു അവളുടെ മുടിയിൽ തലോടീ, ഇവിടെ വാ അവൾ അവന്റെ അടുത്തേക്ക് ചെന്ന്. അവൻ അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു. കരഞ്ഞുകൊണ്ട് അവളും അവന്റെ നെറ്റിയിൽ ഉമ്മ കൊടുത്തു. കണ്ണ് തുടച്ചു കൊണ്ട് അവൾ ജോർജിന് ഭക്ഷണം മുഴുവൻ കൊടുത്തു.
ദിവസങ്ങൾ മുന്നോട്ടു നീങ്ങി. സ്നേഹ വന്നു ഡ്രസ്സ് എല്ലാം നൽകിയിരുന്നു. ജോർജിന് ഡ്രസ്സ് അവന്റെ കൂട്ടുകാർ വന്നപ്പോൾ കൊടുത്തു. അവന്റെ ഡ്രസ്സ് എല്ലാം അവൾ തന്നെ മാറ്റി കൊടുത്തു. ഒരു ഭാര്യ ഭർത്താവിനെ നോക്കുന്നത് പോലെ അവൾ എല്ലാം ചെയ്തു. ഒരു കാര്യം ജോർജ് അന്ന് ഉറപ്പിച്ചു. ഇനി ഇവളെ ഒരാൾക്കും വിട്ടുകൊടുക്കില്ല. അവൾ നിലത്തു പായ ഇട്ടിട്ടാണ് കിടക്കുന്നതു. അത് കണ്ടിട്ട് അവനു സങ്കടം തോന്നി. എനിക്കുവേണ്ടിയാണല്ലോ. അവൻ അവളെ വിളിച്ചു അവളുടെ കയ്യിൽ പിടിച്ചു അവളെയും നോക്കി അങ്ങനെ ഇരുന്നു.