അവൻ അവളെ നോക്കി. അവൾ അവനെയും. കണ്ണ് നീര് വന്നു അവളുടെ കണ്ണുകൾ ചുമന്നിരുന്നു. അത് കണ്ട അവൻ അവളോട് ചോദിച്ചു. നിനക്ക് ക്ലാസ്സിൽ പോകണ്ടേ
അന്ന : കരച്ചിൽ അടക്കിപിടിച്ചു അവൾ പറഞ്ഞു വേണ്ട. നിന്റെ തു കഴിയട്ടെ.
ജോർജ് : വെറുതെ ക്ലാസ്സ് മുടക്കേണ്ട. നീ പൊയ്ക്കോ പെണ്ണെ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിക്കാം.
അന്ന : നീ ഒന്നും പറയണ്ട. നിന്നെ ഇവിടെ ഒറ്റക്കിട്ടിട്ട് ഞാൻ പോവില്ല. അവൾ കരയാൻ തുടങ്ങി.
ഇത് കേട്ടപ്പോൾ അവനും സങ്കടം വന്നു. അവന്റെ കണ്ണിൽ നിന്നും ചെറുതായി കണ്ണുനീർ പൊടിഞ്ഞു. ഇത് കണ്ട അവൾ അവന്റെ കണ്ണുനീർ തുടച്ചുകൊടുത്തു.
എനിക്കിത്തിരി വെള്ളം വേണം. അവൾ ഉടനെ ഒരു ഗ്ലാസ് വെള്ളമെടുത്തു. പക്ഷെ അവനു എണീക്കാൻ പറ്റുമായിരുന്നില്ല. അവൾ വായിൽ വച്ചു. അവളുടെ കണ്ണുകളിലേക്ക് നോക്കി അവനതു കുടിച്ചു.
അപ്പോഴാണ് ഹോട്ടലിൽ നിന്നും ഫുഡ് വാങ്ങിക്കൊണ്ട് സ്നേഹ വന്നത്. അവളെ കണ്ടതും അന്ന വേഗം കണ്ണ് തുടച്ചു ഫുഡ് വാങ്ങി സൈഡിൽ വച്ചു. നീയും വന്നിരുന്നോ. ക്ലാസ്സിൽ പോയില്ലേ. സ്നേഹയോട് ജോർജ് ചോദിച്ചു. പിന്നെ ഇവളെ ഒറ്റക്കിട്ടിട്ടു പോകാൻ പറ്റുമോ. സ്നേഹ മറുപടി പറഞ്ഞു.
ജോർജ് അവളെ നോക്കി ചിരിച്ചു. നീ വീട്ടിൽ പൊക്കോ നേരം കളയണ്ട സ്നേഹയോട് അന്ന പറഞ്ഞു. ശരിയാ ഇനി വൈകിയാൽ ഹോസ്റ്റലിൽ കയറ്റില്ല. നിന്റെ കാര്യം ഞാൻ പറഞ്ഞോളാം. ഇടാനുള്ള ഡ്രെസ് നാളെ എത്തിക്കാം. അതും പറഞ്ഞു സ്നേഹ പോയി.
അന്ന അവൾ കൊടുന്ന ഭക്ഷണം എടുത്തു ജോർജിന് വായിൽ വച്ചുകൊടുത്തു. അവൻ വേണ്ട എന്നുപറഞ്ഞെങ്കിലും അന്നയുടെ നിർബന്ധത്തിന് വയങ്ങി അവൻ കഴിച്ചു. മുമ്പ് കളിയാക്കിയത് പോലെയൊന്നുമല്ല ഇപ്പോൾ സ്നേഹം മാത്രം അവളുടെ കണ്ണുകളിൽ കാണാം. ഇടയ്ക്കിടയ്ക്ക് അവൾ കണ്ണുകൾ തുടയ്ക്കുന്നുണ്ടായിരുന്നു. അവൻ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ടിരുന്നു.