ഹായ് ഞാൻ ആദിത്യൻ
അങ്ങനെ വൈകുന്നേരമായപോഴേക്കും എനിക്ക് കുറെ ഫ്രണ്ട്‌സിനെ കിട്ടി അതിൽ എന്റെ വൈബ് ഉള്ളത് ഇവർ നാലുപേർക്കാണ്
അജീഷ് പ്രണവ് അനസ് ദീപ ഞങൾ 5 പേരും ഒരു ഗ്യാങായി
ദീപ അവരുടെ ഗ്യാങ്ങിൽ കയറിക്കൂടാൻ ഒരു കാരണമുണ്ട്
ആദിയെ കണ്ട ഉടനെ ക്ലാസിലുള്ള ഒരുവിധം പെൺപിള്ളേരും അവൻ തന്റേതാണെന്ന് ഉറപ്പിച്ചു അതിലൊരാളാണ് ദീപ
അവന്റെ ഫ്രണ്ട്ഷിപ് നേടിയിട്ട് പ്രണയം പറയാമെന്നു വിചാരിച്ച ദീപ അവന്റെ കൂടെ കൂടിയത്
ഇന്റർവെൽ സമയമായതും ഞാനും അവരും കൂടെ കോളേജ് ഒന്ന് കാണാൻ കറങ്ങി കുറച്ചു ദൂരം പോയതും ഞങ്ങളെ സീനിയർസ് ആണെന്ന് തോന്നുന്നു കുറച്ചു പേർ വിളിച്ചു
എന്താടാ വിളിച്ചാൽ വരാൻ ഒരു മടി
ഒന്നുല്ല ഏട്ടാ വരുവായിരുന്നു അനസ്
എന്താടാ നിങ്ങടെ ഒകെ പേര് ?
സത്യം പറഞ്ഞാൽ റാഗിംഗ് സമയമൊക്കെ കഴിഞ്ഞാണ് ആദി കോളേജിലെത്തിയിട്ടുള്ളത് പക്ഷെ അവനെ കണ്ടു അസൂയ കയറിയ അവർ മനഃപൂർവം ഒരു പ്രശ്നമുണ്ടാക്കാനാണ് അവൻ ഈ കോളേജിൽ പഠിക്കുന്ന കാലം തങ്ങൾക്കൊന്നും ഒരു പെണ്ണിനേയും സെറ്റാവില്ലന്ന് അവനെ കണ്ടപ്പോഴേ അവർക്ക് തോന്നി
ഞാൻ ആദിത്യൻ, ഇവൻ അനസ്, ദീപ, പ്രണവ്, അനീഷ്
നിങ്ങൾക് പാട്ടുപാടാനാറിയാവോ
ഇല്ല .. അനീഷ്
എങ്കിൽ പാടിയിട്ട് പോയാൽ മതി
അതെ ചേട്ടാ ഈ റാഗിങ്ങിന്റെ സമയമൊക്കെ കഴിഞ്ഞില്ലേ ക്ലാസ്സ് തുടങ്ങി 4 മാസമായി
അതിന് ചെയ്യാൻ പറഞ്ഞാൽ അങ്ങ് ചെയ്‌താൽ മതി കൂടുതൽ കോണക്കേണ്ട