രാഹുൽ – സർ ഞങ്ങൾ ഡൌട്ട് ക്ലിയർ ചെയ്തതാണ്.
സർ – ഓഹോ, എന്നാൽ എന്താണ് ആ ഡൌട്ട് ഞാൻ ഒന്ന് കേൾക്കട്ടെ.
സന്ദീപ് – സർ അത് അത്..
സർ – എന്നാൽ ഞാനൊന്നു ചോദിക്കട്ടെ. അതിനുത്തരം പറഞ്ഞിട്ട് ക്ലാസ്സിലിരുന്നോ.
എല്ലാവരും പേടിച്ചു. കാരണം അവർക്കുത്തരം കിട്ടിയില്ലെങ്കിൽ അവരെ പുറത്താക്കും മാത്രമല്ല. എല്ലാവരോടും ചോദ്യങ്ങൾ ചോദിക്കും. ഇനി ബുക്ക് തുറക്കാനും പറ്റില്ല.
സർ – what is the definition of…..?
എല്ലാവരും പേടിച്ചു ചോദ്യം കുറച്ചു ബുദ്ധിമുട്ടായിരുന്നു.
സന്ദീപ് – സർ, നിന്നു പരുങ്ങി
രാഹുലിന്റെയും അവസ്ഥ സെയിം ആയിരുന്നു.
രണ്ടു പേരും പുറത്തു പോയി നിന്നു പഠിച്ചിട്ട് എന്നെ പറഞ്ഞു കേൾപ്പിച്ചിട്ടു ക്ലാസ്സിൽ കയറിയാൽ മതി. ബെറുതെ ക്ലാസ്സിലിരുന്നു എനിക്ക് പണിയുണ്ടാക്കാനായിട്ട്. Get out എല്ലാവരും പേടിച്ചു.
പിന്നീട് ഓരോരുത്തരോടായി ചോദിച്ചു ആർക്കും കിട്ടുന്നില്ല. അവരെയൊക്കെ എണീപ്പിച്ചു നിർത്തിച്ചു. അന്നയോടും ചോദിച്ചു. അവൾ തല താഴ്ത്തി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.
ജോർജിന്റെ ഊഴമെത്തി. അവനോടു ചോദിക്കുന്നതിനു മുന്പേ അവൻ എണീറ്റ് മണി മണി പോലെ ഉത്തരം പറഞ്ഞു. അവൾ അത്ഭുദത്തോടെ അവനെ നോക്കി. ഗുഡ് keep it up. നാളെ വരുമ്പോൾ എല്ലാവരും എന്നെ പറഞ്ഞു കേൾപ്പിക്കണം. ഓക്കേ. അയാൾ ക്ലാസ്സ് തുടർന്ന്.
അവന്റെ aatitude അവളെ ഒരുപാട് ആകർഷിച്ചു. പല സമയങ്ങളിലും പെൺകുട്ടികളും ആൺകുട്ടികളും അവനോടു സംശയങ്ങൾ ചോദിക്കുന്നുണ്ട്. അവൾക്കും ചോദിക്കണം എന്നുണ്ട്. പക്ഷെ എന്തോ അവൾക്കു ഒരു ചമ്മൽ പോലെ.