❤️സഖി 11❤️ [സാത്താൻ?]

Posted by

മീറ്റിങ്ങിൽ പങ്കെടുക്കേണ്ട എല്ലാവരും എത്തിയത് കൊണ്ട് ഒരുപാട് വൈകാതെ തന്നെ എല്ലാവരെയും വിളിച്ചു ചേർത്തതിന്റെയും ഇനി മുന്നോട്ടുള്ള കമ്പനി കളുടെയും മറ്റു സ്ഥാപനങ്ങളുടെയും പ്രവർത്തിക്കും സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യാം എന്ന് അവർ തീരുമാനിച്ചു കഴിഞ്ഞിരുന്നു. എല്ലാവർക്കും മുന്നിലായി തന്നെ എഴുന്നേറ്റു നിന്നുകൊണ്ട് കുറുപ്പ് സാർ സംസാരിക്കുവാൻ തുടങ്ങി.

“കുറച്ചു കാലങ്ങൾക്ക് ശേഷം ആണല്ലേ നമ്മൾ എല്ലാവരും നേരിട്ട് കാണുന്നത് തന്നെ 😊. വീണ്ടും ഇതുപോലെ ഒരു കുടകീഴിൽ എല്ലാവർക്കും ഒത്തൊരുമയോട് കൂടെ തന്നെ ജോലി ചെയ്യുവാൻ സാധിക്കുമെന്ന് ഞാൻ പോലും കരുതിയിരുന്നതല്ല. പിന്നെ എന്താ ഇപ്പോൾ പറയുക എല്ലാം കണ്ടു മുകളിൽ ഇരിക്കുന്ന ജഗതീശ്വരൻ എല്ലാം നേർ വഴിയിൽ തന്നെ എത്തിച്ചു എന്ന് കരുതാം.

ആ അതൊക്കെ അവിടെ നിൽക്കട്ടെ നമുക്കിപ്പോൾ ഈ സന്തോഷത്തേക്കാൾ കൂടുതലും ചർച്ച ചെയ്യേണ്ട മറ്റൊരു കാര്യമുണ്ട് അത് പറയുന്നതിനും നിങ്ങൾ ഓരോരുത്തരുടെയും അഭിപ്രായങ്ങൾ അറിയുന്നതിനും വേണ്ടിയാണ് ഈ യോഗം ഇവിടെ വിളിച്ചു കൂട്ടിയിരിക്കുന്നത്.

അധികം വെച്ച് താമസിക്കാതെ തന്നെ നമുക്ക് അതിലേക്ക് കടക്കാം. ഇവിടെ ഇരിക്കുന്നവരെ ആരെയും നിങ്ങളെ പരിചയപ്പൊനെടുത്തേണ്ട ആവശ്യമില്ല എന്നറിയാം. അതുകൊണ്ട് തന്നെ ബാക്കി കാര്യങ്ങളൊക്കെ നമ്മുടെ സ്ഥാപനങ്ങളുടെ ഇപ്പോഴത്തെ മാനേജിങ് ഡയറക്ടർ വിഷ്ണു നിങ്ങളോട് സംസാരിക്കുന്നതാണ്. ”

അത്രയും പറഞ്ഞുകൊണ്ട് സംസാരിക്കാൻ ഒരു ആംഗ്യം വിഷ്ണുവിന് നേരെ കാണിച്ചുകൊണ്ട് കുറുപ്പ് സാർ തിരികെ തന്റെ കസേരയിലേക്ക് തന്നെ വന്നിരുന്നു. പക്ഷെ അത്രയും നേരം താൻ മനസ്സിൽ കണക്കു കൂട്ടി സംഭരിച്ചു വെച്ചിരുന്ന എല്ലാ ധൈര്യവും തനിക്കു മുന്നിൽ ഉള്ള ആൾക്കാരോട് സംസാരിക്കാൻ ആയി എഴുന്നേറ്റ വിഷ്ണുവിൽ നിന്നും ചോർന്നു പോവുന്ന കാഴ്ച അവിടെ ഉള്ളവരിൽ പോലും അടക്കിയുള്ള കളിയാക്കലുകളിലേക്ക് നയിച്ചിരുന്നു. അവൻ പോലും അറിയാതെ അവന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു, അവന്റെ നെഞ്ചിടിപ്പിന്റെ വേഗത പതിവിലും കൂടുതലായി ഉയരുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *