❤️സഖി 11❤️ [സാത്താൻ?]

Posted by

തളർത്തുവാൻ ശ്രമിക്കുന്നവർ ഇവിടെയും ഉണ്ടെന്നുള്ള തികഞ്ഞ ഒരു ബോധം അവനിൽ ഉണ്ടായിരുന്നത് കൊണ്ട് തന്നെ എന്ത് വന്നാലും നേരിടാനുള്ള ഒരു മനഃശക്തി ആർജിക്കാൻ അവന് കഴിഞ്ഞിരുന്നു. എങ്ങനെയും തന്നെ എല്പിച്ച ഉത്തരവാദിത്വങ്ങൾ എല്ലാം നല്ലതുപോലെ തന്നെ നിറവേറ്റണം എന്നൊരു ചിന്ത മാത്രം അവനിൽ ഉയർന്നു നിന്ന്.

സ്റ്റാഫുകൾക്ക് ഇരിക്കുവാനായി നിരയായി ഒരുക്കിയിരിക്കുന്ന കസേരകളുടെ മുന്നിലായി 5 പേർക്ക് അവർക്കഭിമുഖമായി ഇരിക്കുവാനുള്ള സൗകര്യങ്ങൾ ചെയ്തിരുന്നു. ഹാളിനകത്തേക്ക് കയറിയ വിഷ്ണുവിനെയും ഐശ്വര്യയെയും അവിടെയിരുന്നവരെല്ലാം തിരിഞ്ഞു നോക്കികൊണ്ട്‌ ഇരുന്നു. ഭൂരിഭാഗം പേരും സ്നേഹത്താലും ബഹുമാനത്താലും നോക്കിയപ്പോൾ ഇടക്ക് തങ്ങളെ എല്പിച്ചിരിക്കുന്ന കാര്യം നിറവേറ്റാനുള്ള വ്യാഗ്രതയോടെ നോക്കുന്ന ചില കണ്ണുകളും അവർക്കിടയിൽ ഉണ്ടായിരുന്നു.

അകത്തേക്ക് വരുന്ന വിഷ്ണുവിന്റെയും ഐഷുവിന്റെയും അടുത്തേക്ക് കുറുപ്പ് സാർ വന്നു. അയാൾക്കൊപ്പം മറ്റു രണ്ടുപേർ കൂടി ഉണ്ടായിരുന്നു. അവർക്കരികിലേക്ക് എത്തിയ ഉടനെ അവർ മൂന്നു പേരും ഇരുവർക്കും ഒരു മോർണിംഗ് വിഷ് ചെയ്തുകൊണ്ട് തന്നെ അകത്തേക്ക് ക്ഷണിച്ചു.
തന്റെ കൂടെ വന്ന രണ്ടാൾക്കാരെയും വിഷ്ണുവിനെയും ഐശ്വര്യയെയും പരിചയപ്പെടുത്തികൊണ്ട് അവർ അഞ്ചുപേരും കൂടെ അകത്തേക്ക് നടന്നു.
നിരയായി ഓരോ ഡിപ്പാർട്മെന്റുകളിലെയും ഉദ്യോഗസ്തർക്കും തൊഴിലാളികൾക്കും പ്രത്യേകം ഒരുക്കിയിരിക്കുന്ന കസേരകൾക്ക് മുന്നിലായി ഒരുക്കിയിരിക്കുന്ന കസേരകളിൽ വിഷ്ണുവും ഐഷുവും ഇരുന്നു. അവർക്കിരുവശവും കുറുപ്പ് സാറും മറ്റു രണ്ടുപേരും പ്രധാനപ്പെട്ട കമ്പനി തൊഴിലാളി യൂണിയൻ നേതാക്കന്മാരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *