തന്റെയുള്ളിലുള്ള അമർഷം മറച്ചുവെക്കാതെ തന്നെ അവൻ അയാളോട് ചോദിച്ചു.
“ജിബി നീ പറഞ്ഞതൊക്കെ ശെരിയാണ് പക്ഷെ ഞാൻ ചിരിച്ചത് എന്തിനാണ് എന്ന് അറിയോ? എല്ലാം നഷ്ടപ്പെടാൻ പോവുന്നത് നമുക്കല്ലേ അവർക്ക് തന്നെയാണ്. ഇപ്പോഴും നമ്മളെ ഇതൊക്കെ എല്പിച്ചത് ആരാണ് എന്ന് ആർക്കും അറിയില്ല. നീ കേട്ടിട്ടില്ലേ മുന്നിലുള്ള എതിരിയെക്കാൾ അപകടകാരി ഒളിഞ്ഞിരിക്കുന്ന ശത്രു ആണെന്ന്? നമ്മൾ ബാക്കി വെച്ച ജീവനും സാമ്പാദ്യങ്ങളും എല്ലാം വിഷ്ണുവിന് നഷ്ടമാവാൻ പോവുന്നു അതാണ് ഞാൻ ചിരിക്കാൻ കാരണം. പിന്നെ കൂടെ നിൽക്കുന്നവരെ ചതിക്കുന്ന ശീലം ഇല്ലാത്തത് കൊണ്ട് തന്നെ നമുക്ക് കിട്ടാനുള്ളത് അവർ എന്തായാലും നമുക്ക് തന്നിരിക്കും ”
ജയദേവന്റെ വാക്കുകളിൽ അവനിലും എവിടെയൊക്കെയോ ഒരു പ്രതീക്ഷ നിഴലിച്ചു തുടങ്ങിയിരുന്നു. അപ്പോഴും ദുഷ്ടതയെ സഹായിക്കാൻ നൂറുപേർ ഉള്ളപ്പോൾ സത്യത്തിനു കൂട്ടായി ദൈവം ഇല്ലങ്കിലും എല്ലാം നിരീക്ഷിച്ചുകൊണ്ട് ഒരു അസുരൻ ഉണ്ടെന്ന് അവരും അറിഞ്ഞിരുന്നില്ല.
**********************************************
ഇതേ സമയം വിഷ്ണുവും ഐശ്വര്യയും മീറ്റിംഗ് ഒരുക്കിയിരുന്ന ഹാളിൽ എത്തിയിരുന്നു.
മുൻപ് തന്റെ അച്ഛന്റെയും അമ്മയുടെയും അസ്ഥി തറയ്ക്ക് മുന്നിൽ വെച്ച് അവൾ പറഞ്ഞ കാര്യങ്ങൾ അവന്റെ മനസ്സിൽ അലയടിക്കുന്നത് കൊണ്ട് എന്താണ് അവളോട് പറയേണ്ടത് എന്ന് അവന് ഒരു വ്യക്തത കിട്ടിയിരുന്നില്ല. പക്ഷെ ആരുമില്ലാത്ത തന്നെ സ്നേഹിക്കാൻ ഇപ്പോൾ ഒരാൾ ഉണ്ടെന്ന് അവന്റെയുള്ളിൽ തോന്നിയത് കൊണ്ടാവാം വീട്ടിൽ നിന്നും പോന്നതിലും കോൺഫിഡൻസ് അവനിൽ തെളിഞ്ഞിരുന്നു.