അത് പറഞ്ഞുകൊണ്ട് അയാൾ അവിടെ നിന്നും പോയി.
മറ്റു ജയിൽ പുലികളെ പോലെ സെല്ല് പൂട്ടുകപോലും ചെയ്യാതെ സകല സ്വാതന്ത്രത്തോടെ തന്നെ അവിടെ കഴിഞ്ഞു കൊണ്ടിരുന്ന ജയദേവൻ തന്റെ സെല്ലിന്റെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി വിസിറ്റേഴ്സ് കാത്തുനിൽക്കുന്ന മുറി ലക്ഷ്യമാക്കി നടന്നു.
വിസിറ്റേഴ്സ് റൂം ലക്ഷ്യമാക്കി നടക്കുമ്പോൾ തന്നെ അവിടെ ജയിൽപ്പുള്ളികൾക്കും കാണുവാൻ വരുന്നവർക്ക് പരസ്പരം അഭിമുഖമായി ഇരിക്കാൻ ഒരുക്കിയിരിക്കുന്ന മേശയുടെ എതിർവശത്തായി ഇരിക്കുന്ന യുവാവിലേക്ക് അയാളുടെ കണ്ണുകൾ പോയിരുന്നു. തന്നെ കാത്തിരിക്കുന്ന ജിബിനെ കണ്ട് അയാളിൽ ഒരു ചിരി വിരിഞ്ഞിരുന്നു എങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മാത്രം കാണാൻ വരുന്ന അവന്റെ ഇപ്പോഴത്തെ വരവ് എന്ത് വിവരം അറിയിക്കാൻ ആണ് എന്ന് മാത്രം അയാൾക്ക് അറിയില്ലായിരുന്നു.
മുറിയിലേക്ക് കടന്നു ചെന്നശേഷം തനിക്കിരിക്കുവാനുള്ള കസേരയിൽ ഇരുന്നുകൊണ്ട് കാലുകൾ ആ മേശപ്പുറത്തേക്ക് കയറ്റിവെച്ചുകൊണ്ട് അയാൾ അവനോടായി സംസാരിച്ചു തുടങ്ങി.
“എന്താ ജിബിൻ സുഖമല്ലേ?”
“ഓ എന്ത് സുഖം സാറേ കഷ്ടപ്പെട്ട് നേടിയതൊക്കെ കൈവിട്ടുപോയില്ലേ ഇനി എന്ത് സുഖമെന്ന് പറയാൻ ആണ് 🤧”
അവൻ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാവാത്തത് കൊണ്ടാവാം അയാൾ ഒരു സംശയ ഭാവത്തോട് കൂടെ തന്നെ വീണ്ടും അവനോടായി ചോദിച്ചു
“നീ എന്താടാ ചെക്കാ പറയുന്നേ 😂 എന്ത് പോയി എന്ന്? മാധവൻ ഒപ്പിട്ട power of attorney ഇപ്പോഴും നമ്മുടെ കയ്യിൽ തന്നെയല്ലേ ഉള്ളത് പിന്നെ ഈ ജയിൽ വാസം അതൊക്കെ ഒരു പേരിനുള്ളതല്ലേ പുറത്തിറങ്ങാൻ ഉള്ളതൊക്കെ ജോൺ സാർ ചെയ്തിട്ടുണ്ട്. പുറത്തിറങ്ങിയാൽ ഉടനെ നമ്മൾ അതുപയോഗിച്ചുകൊണ്ട് എല്ലാം അങ്ങ് വിൽക്കും പിന്നെ എന്ത് കൈവിട്ട് പോവാൻ 😂”