പുലർച്ചെ തന്നെ വെട്ടാൻ പോണം. എന്നാലേ പാല് കിട്ടു. ആദ്യത്തെ ദിവസം ആയതിനാൽ ഒരു ആവേശത്തിൽ വേഗം പണി എടുത്തു. എൻ്റെ വെട്ട് ബാക്കി ഉള്ളവരെ ഒക്കെ അപേക്ഷിച്ച് നേരത്തെ തീർന്നു. ഇനി പാൽ എടുത്താൽ ഇന്നത്തെ പണി തീർന്നു.
ഞാൻ രാവിലത്തെ കാപ്പി കുടിക്കാൻ ഇരുന്നു.അപ്പോഴാണ് ജോസ് മുതലാളി അങ്ങോട്ടേക്ക് വരുന്നത്. അദ്ദേഹത്തെ പറ്റി കേട്ടിട്ട് ഉണ്ടെങ്കിലും കണ്ടിട്ട് ഇല്ല. കാണാൻ ഇത്രയും സൗന്ദര്യം ഉള്ള ഒരാളെ ഞാൻ ഈ പരിസരത്ത് കണ്ടിട്ട് ഇല്ല.ജോസ് മുതലാളി എന്ന് കേട്ടപ്പോൾ ഞാൻ വിചാരിച്ചത് ഒരു 60 വയസ്സ് ഉള്ള ഒരാളെ ആണ്.
ഇത് ഒരു 45 വയസുള്ള ഒരാൾ.ഞാൻ അറിയാതെ അയാളെ നോക്കി നിന്നു. അയാൾ എന്നോട് ചോദിച്ചു പണിയൊക്കെ നേരത്തെ കഴിഞ്ഞൊന്നു. ഞാൻ പുള്ളിയെ കണ്ട് അന്തം വിട്ട് നിൽക്കുക ആയിരുന്നതിനാൽ ചോദ്യം ശ്രദ്ധിച്ചില്ല. അദ്ദേഹം ചോദ്യം വീണ്ടും ആവർത്തിച്ചു. ഞാൻ പെട്ടെന്ന് ഞെട്ടിയിട്ട് പറഞ്ഞു.
“നേരത്തെ തീർന്നു മുതലാളി..”
ജോസ് മുതലാളി വീണ്ടും സംസാരിക്കാൻ തുടങ്ങി “ഇവിടെ പണിക്ക് വന്നതിൽ ഏറ്റവും സുന്ദരി നിയാണ് കേട്ടോ”
ഞാൻ എന്തെന്നില്ലാത്ത സന്തോഷത്തിൽ ആയി. സോമൻ ചേട്ടൻ പോലും എൻ്റെ മുഖത്ത് നോക്കി എന്നോട് ഞാൻ സുന്ദരി ആണെന്ന് പറഞ്ഞിട്ട് ഇല്ല. ആദ്യമായി ആണ് എനിക്ക് ഇങ്ങനെ ഒരു അനുഭവം. ഞാൻ വേറെ ഏതോ ലോകത്ത് ആയി. കുറച്ച് നേരം സംസരിച്ചിട്ട് മുതലാളി അങ്ങ് പോയി.പക്ഷെ മുതലാളി പറഞ്ഞത് എന്നെ വിട്ടു പോയില്ല. ഞാൻ ആദ്യ ദിവസം തന്നെ തോട്ടത്തിലെ പണി ഇഷ്ടപ്പെടാൻ തുടങ്ങി.