അങ്ങനെ ഒരു സംഭവം ഉള്ളത് അറിയില്ലായിരുന്നു അത് ഇന്നുമുതൽ ഉണ്ടാവാതിരിക്കാനുള്ള കാര്യങ്ങൾ ചെയ്യാം…നാളെ മുതൽ ടീച്ചർ അങ്ങനെ ഒരു കാഴ്ച്ച കാണേണ്ടിവരില്ല…
സ്കൂൾ ഗ്രൗണ്ട് മെച്ചപ്പെടും…
എങ്ങനെ…
നിങ്ങളിതിനു സമ്മതിച്ചില്ലെങ്കിലും ഗ്രൗണ്ട് നാടിന്റെ ആവശ്യമായത്കൊണ്ട് അത് നിർമിക്കാൻ നീക്കിവെച്ചൊരു ഫണ്ട് ഉണ്ട് അതുവെച്ചു നമ്മുടെ സ്കൂളിന്റെ നിലവാരം മറ്റ് സ്കൂളുകളെക്കാൾ ഉയർത്താൻ കഴിയും
ഒന്ന് പുതിയ തലമുറയിൽ ലഹരി ഉപയോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യം ആയത് കൊണ്ട് ഗ്രൗണ്ടിന് ചുറ്റിലും ത്രി സിക്സ്റ്റി ഡിഗ്രി നൈറ്റ് വിഷൻ വോയ്‌സ് റെക്കോർഡർ അടക്കമുള്ള ക്യാമറകൾ സ്ഥാപിക്കും…
രണ്ട് പ്രൊഫഷണൽ സ്പോർട്സ് ഗെയിംസ് തുടങ്ങിയ കാര്യങ്ങൾക്ക് ഉതകുന്ന രീതിയിലേക്ക് കൊണ്ടുവരും… അത് സ്കൂളിനെ സംബന്ധിച്ചു നല്ലൊരു നേട്ടം തന്നെ ആവും…
നീ പറഞ്ഞത് നല്ല കാര്യം തന്നെ ആണ്…
ടീച്ചർ പെട്ടന്നൊരു മറുപടി പറയേണ്ട… ആലോചിച്ചു പറഞ്ഞാൽ മതി… പെർമിഷന്റെ കാര്യമൊന്നും ആലോചിച്ചു ടെൻഷനാവണ്ട അതൊക്കെ ഞങ്ങൾ നോക്കിക്കോളാം…
(വാച്ചിലേക്ക് നോക്കി സമയം പത്തുമണി കഴിഞ്ഞു) പോയിട്ട് കുറച്ച് തിരക്കുണ്ട് ടീച്ചർ ആലോചിച്ചിട്ട് വിളിക്ക് ഏന്റെ നമ്പർ ഇതിലുണ്ട് (സംസാരത്തിനിടെ വരച്ച ടീച്ചറിന്റെ ചിത്രതിന് അടിയിലായ് ഉള്ള ഒപ്പും നമ്പറും കാണിച്ച് കൊണ്ട് പെൻ ഹോൾടറിലേക്ക് പെന്ന് വെച്ചു)
തന്റെ ചിത്രത്തിലേക്ക് വായും പിളർന്നു നോക്കിയിരിക്കുന്ന ടീച്ചറേ നോക്കി ഇതിന്റെ ഉത്തരം യെസ് ആയാലും നോ ആയാലും ടീച്ചർ അറിയിക്ക്… വേറേ കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട് ഇപ്പൊ സമയമില്ല ഞാൻ നാളെ വരാം…