അമ്മ :ഹോ… എന്റെ ചേച്ചി… ഇവരൊക്കെ റെഡി ആകണ്ടേ…. പിന്നെ ഇങ്ങോട്ട് നടന്നു വരണ്ടേ…..പുതിയ സാരി കൊള്ളാലോ….
അമ്മായി :ഓഹ് ഇത് പുതിയത് ഒന്നും അല്ലഡി…. കഴിഞ്ഞ പൂരത്തിന് വാങ്ങിയതാ…. അതികം ഇടാറില്ലന്നെ ഉള്ളു…. വാ പോകാം
അഭി അമ്മയെ ഒന്ന് പൊക്കി അടിക്കാൻ വേണ്ടി സുന്ദരി ആയീട്ടുണ്ട് എന്ന് പറഞ്ഞതും നല്ലൊരു അമ്പരപ്പ് കേട്ടു….പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല… അമ്മയും അമ്മായിയും ഞാനും കൂടെ അഭിയും ചേർന്ന് ബസ്റ്റോപ്പിൽ നിന്നു…. കുറച്ചു നേരം നിന്നപ്പോഴേക്കും ബസ് എത്തി….ഞങ്ങൾ കയറി…. ബസിൽ തിരക്ക് ഇല്ലാത്തോണ്ട് ഇരിക്കാൻ കുറെ സ്ഥലം ഉണ്ടായിരുന്നു…. അഭി ആദ്യം തന്നെ അമ്മയെയും കൂടെ ഒരു സീറ്റിൽ ഇരുന്നു…. ഞാനും അമ്മായിയും കൂടെ മറ്റൊരു സീറ്റിലും….
ബസ് അങ്ങനെ പുറപ്പെട്ടു… ഞാൻ പുറത്ത് കാഴ്ചകൾ നോക്കി ഇരുന്നു….ഇവിടെ നിന്നും കുറച്ചു ദൂരം ഉണ്ട് അവിടേക്ക്…. കാലത്ത് നേരത്തെ എണീറ്റത് കൊണ്ടും പിന്നെ ബസിൽ ഇരുന്നുള്ള യാത്രയും ഒക്കെ ആയപ്പോൾ ഉറക്കം വന്നു തുടങ്ങി…. ഞാൻ ഇടക്ക് കോട്ടുവാ ഇടുന്ന കണ്ട അമ്മായി എന്നോട് ഉറങ്ങിക്കോളാൻ പറഞ്ഞു…. തോളിൽ അമ്മായി തന്നെ തല വച്ച് തന്നു…. സംഭവം ദേഷ്യക്കാരി ആണേലും എന്നോട് സ്നേഹം ഒക്കെ ഉണ്ട്…..അങ്ങനെ ഞാൻ അമ്മായിയുടെ തോളിൽ തല വച്ച് കിടന്നു ഉറങ്ങി….
കുറച്ചു കഴിഞ്ഞപ്പോൾ അമ്മായി എന്റെ മുഖത്തു തട്ടി വിളിച്ചു….
അമ്മായി :ഡാ… എണീക്ക്…. സ്ഥലം എത്തി….