നിഷ എന്റെ അമ്മ 6 [സിദ്ധാർഥ്]

Posted by

ആകെ മൊത്തം പഞ്ചർ ആയ അവസ്ഥ ആണ്. അക്ഷയ് തിരിഞ്ഞ് എന്നെ ഒന്ന് നോക്കി. അവർ കാണാതെ കൈ കൊണ്ട് എന്തുവാടെ എന്ന് കാണിച്ചു. എനിക്ക് ആണ് സമയത്ത് ഒരു ജയിച്ച മനോഭാവം ആയിരുന്നു.
അക്ഷയ് : ടാ ഇപ്പൊ എങ്ങനെ ഉണ്ട്.

സണ്ണി : കുഴപ്പം ഇല്ലടാ നല്ല വേദന ഉണ്ട്.
അക്ഷയ് : ഞങ്ങൾ cs ലെ ആണ്, നീ ഞങ്ങളെ കണ്ടിട്ടുണ്ടോ?
സണ്ണി : മ്മ് കണ്ടിട്ടുണ്ട്.
ആന്റി : ഞാൻ നിങ്ങൾക്ക് കുടിക്കാൻ കൊണ്ടുവരാം.
സഞ്ജു : ആരാ തല്ലിയതെന്ന് നീ കണ്ടോ?

സണ്ണി : ഇല്ല ജൂനിയർ ഒരുത്തൻ എന്നോട് അവിടെ പൊതി ഉണ്ട് ചെല്ലാൻ പറഞ്ഞു വിളിച്ചു.അവിടെ ചെന്നപ്പോ ആരെയും കണ്ടില്ല. പെട്ടന്ന് ആരോ തലയിൽ കൂടെ കവർ ഇട്ട് മുറുക്കി. എന്നിട്ട് അടിക്കാൻ തുടങ്ങി. അവർ കുറച്ചു പേര് ഉണ്ടായിരുന്നു.
അക്ഷയ് : കോളേജിൽ സംസാരം മാറ്റവമാരുടെ ഗാങ് ആണെന്നാ, അവിടെ മൊത്തം അടി ആയിരുന്നു, ഇന്നും ഇന്നലെയും ഒക്കെ അതുകൊണ്ട് ലീവ് ആയിരുന്നു.

സണ്ണി : പക്ഷെ ഞാൻ അവരോട് അങ്ങനെ ഒന്നിനും പോയിട്ട് ഇല്ല. എന്നിട്ട് എന്തിനാണാവോ.
ഞാൻ : നമ്മൾ ചെയ്യുന്നതൊക്കെ അതുപോലെ തിരിച്ചു കിട്ടും ചിലപ്പോ, ഇനി അതുപോലെ ഒന്നും പോവണ്ട നീ റസ്റ്റ്‌ എടുക്ക്.

സണ്ണി : സോറി ടാ (അവൻ എന്റെ കൈ പിടിച്ചു പറഞ്ഞു, അവൻ ഇപ്പൊ ശെരിക്കും എന്നോട് ചെയ്തതിന് വിഷമം ഉണ്ട് )

ഞാൻ : എന്തിനാടാ സോറി ഒക്കെ എന്നോട് പറയുന്നേ നീ റസ്റ്റ്‌ എടുക്ക്. (നിന്റെ ഒരു കോപ്പിലെ സോറി, നിനക്കുള്ളത് കഴിഞ്ഞാട്ടില്ലടാ, ഞാൻ മനസ്സിൽ ഓർത്തു )
അപ്പോഴേക്കും ആന്റി ഞങ്ങൾക്ക് കുടിക്കാൻ ഉള്ളത് കൊണ്ട് വന്നു. ഞങ്ങൾ അത് കുടിച് അവനോട് യാത്ര പറഞ്ഞു താഴേക്ക് വന്നു.

Leave a Reply

Your email address will not be published. Required fields are marked *