ഞാൻ : ഹലോ ടാ ഇന്ന് ക്ലാസ്സ് ഉണ്ടോ?
വിവേക് : ഇല്ലടാ ഇന്നും ലീവ് ആണെന്നാ കേട്ടെ. നാളെ തൊട്ടു മിക്കവാറും ഉണ്ടാവുള്ളു.
ഞാൻ : ഓ ഒക്കെടാ.
ഞാൻ ഫോൺ വച്ചു ബെഡിൽ കുറച്ചു നേരം കിടന്നു.’എന്തായാലും ക്ലാസ്സ് ഇല്ലാലോ ഒരു പടത്തിന് വിട്ടാലോ, അവന്മാരെയും വിളിക്കാം. ഞാൻ ഫോൺ എടുത്ത് സഞ്ചുനേ വിളിച്ചു.
ഞാൻ : ഹലോ ടാ ഇന്നും ക്ലാസ്സ് ഇല്ല നമുക്കൊരു സിനിമക്ക് വിട്ടാലോ?
സഞ്ജു : ആ അത് കൊള്ളാം കുറച്ചു നാല് ആയില്ലേ സിനിമക്ക് പോയിട്ട്, അവരേം വിളിക്കാം നീ അവന്മാരെ വിളിക്ക് എന്നിട്ട് വീട്ടിലേക്ക് വാ.
ഞാൻ : ഒക്കെടാ
ഞാൻ അഭിയെ വിളിച്ചു
ഞാൻ : ടാ ഇന്നും ക്ലാസ്സ് ഇല്ല നമുക്ക് ഒരു സിനിമക്ക് വിട്ടാലോ.
അഭി : ആ ഞാൻ അറിഞ്ഞു ക്ലാസ്സ് ഇല്ലെന്ന്. സിനിമക്ക് ഞാൻ ഇല്ലടാ വീട്ടിൽ പറമ്പിൽ പണിക്ക് ആൾകാർ വന്നിട്ടുണ്ട് അവരെ നോക്കണം എന്ന് അമ്മ പറഞ്ഞിട്ട് പോയേക്കാ.
ഞാൻ : എടാ നീ ഇങ്ങനെ വീട്ടുകാരെ പേടിച് നടന്നോ ഇത്ര പ്രായം ആയില്ലേ.
അഭി : ടാ അത് പിന്നെ…
ഞാൻ : മ്മ് ശെരി ശെരി കുഴപ്പം എല്ലാ നാളെ ക്ലാസ്സിൽ വച്ച് കാണാം.
അഭി :ശെരി ടാ.
ഇവൻ ഇപ്പോഴും ഒരു അമുൽ ബേബി ആണല്ലോ ദൈവമേ.ഞാൻ അക്ഷയനെ വിളിച്ചു. അവൻ ഫോൺ എടുക്കുന്നില്ല. വീണ്ടും വിളിച്ചു എടുക്കുന്നില്ല. ചിലപ്പോൾ ഉറങ്ങുക ആയിരിക്കും.
ഞാൻ എഴുനേറ്റ് കുളിച് ഫ്രഷ് ആയി ഡ്രസ്സ് മാറി താഴേക്ക് ചെന്നു. അവളുമാർ രണ്ടും എഴുന്നേറ്റില്ല എന്ന് തോനുന്നു. ഞാൻ നേരെ അടുക്കളയിലേക്ക് ചെന്നു. അമ്മ അവിടെ പാചകത്തിൽ ആയിരുന്നു. എന്നെ കണ്ട