അങ്ങനെ ഇരിക്കെ മഴക്കാലം എത്തി. അമ്മ ഒരു ദിവസം സെറ്റ് സാരി ഒക്കെ ഉടുത്ത് അമ്പലത്തിൽ പോകാൻ റെഡി ആയി. മിക്കപ്പോളും ഞാനും കൂടെ പോകാറുണ്ട്. അന്ന് മഴ ഇല്ലായിരുന്നു. തലേ ദിവസവും മഴ ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ ഞാൻ കൂട്ടുകാരുടെ കൂടെ കളിക്കാൻ പോകാമെന്നു കണക്കു കൂട്ടി. അമ്മ അന്ന് വിളിച്ചപ്പോൾ ഞാൻ കൂടെ പോയില്ല. ഒരു വയലറ്റ് കരയുള്ള സെറ്റ് മുണ്ടും വയലറ്റ് ബ്ലൗസുമാണ് അമ്മയുടെ വേഷം.
അമ്മ ഒരു 7 മണിയോടെ വീട്ടിൽ നിന്നിറങ്ങി. മഴ ഇല്ലാത്തതു കൊണ്ട് കുട എടുത്തില്ല. മഴ പെയ്താൽ കുട അങ്ങ് കൊണ്ട് വന്നേക്കണേ എന്നോട് പറഞ്ഞിട്ട് അമ്മ അമ്പലത്തിലേക്ക് പോയി.
ഞാൻ മഴ പെയ്യാൻ സാധ്യത ഇല്ലാത്തതിനാൽ അടുത്ത വീട്ടിലെ കസിന്റെ കൂടെ കളിക്കാൻ അവന്റെ വീട്ടിലോട്ടു പോയി. കഷ്ടകാലത്തിനു അര മണിക്കൂർ കഴിഞ്ഞപ്പോളേക്കും മഴ ചാറി തുടങ്ങി. ഞാൻ കോപ്പ് ഇനി പോണമല്ലോ എന്നും കരുതി വീട്ടിലേക്കു പോയി കുട എടുത്തു അമ്പലത്തിലേക്കുള്ള വഴിയിലേക്കിറങ്ങി. അപ്പോളേക്കും മഴ നന്നായി പെയ്തിരുന്നു. സാധാരണ ഒരു മണിക്കൂർ കഴിഞ്ഞു പൂജ കഴിഞ്ഞാണ് അമ്മ വരാറ്. അതാണ് ഞാൻ പോകാഞ്ഞത്. ഇതിപ്പോൾ ഞാൻ തന്നെ കുട പിടിച്ചിട്ടു നന്നായി നനഞ്ഞു. ഇനി ഇതിൽ അമ്മ കൂടെ കേറിയാൽ ഞങ്ങൾ രണ്ടാളും നനയും. എന്നാലും പോകാതെ പറ്റില്ലല്ലോ എന്ന് കരുതി ഞാൻ വേഗം നടന്നു.
ഞങ്ങളുടെ വീട്ടിൽ നിന്ന് അമ്പലത്തിലേക്ക് 15 മിനിട്ടോളം നടക്കണം. അതൊരു പക്കാ ഗ്രാമപ്രദേശമാണ്. ഒരു തോട് മുറിച്ചു കടന്നു വേണം അമ്പലത്തിലേക്ക് പോകാൻ. ആ തോടിനടുത്തു കുറച്ചു വലിയ മരങ്ങളും ഒരു ചെറിയ കുളവും ചുറ്റും വലിയ പൊന്തപടർപ്പും ഉണ്ട്. ആടിനെ ഒക്കെ പുല്ലു തീറ്റിക്കാൻ നാട്ടുകാർ അവിടെ കെട്ടാറുണ്ട്. അതൊരു വലിയ പണക്കാരന്റെ പറമ്പാണ്. അയാളുടെ പണിക്കാരായ ബീരാനും സലീമും ആണ് ആ പറമ്പു നോക്കി നടത്തുന്നത്. ബീരാൻ വയസ്സായ ആളാണ്. സലീം പക്ഷെ ചെറുപ്പം ആണ്.