ചേച്ചി അടുക്കളയിൽ പോയി രണ്ട് കപ്പ് ചായയും രാവിലത്തെ ദോശയും കൊണ്ട് വന്നു സോഫയിൽ ഇരുന്നു…
ഞാൻ ചേച്ചിയുടെ മടിയിൽ പോയി ഇരുന്ന് കെട്ടിപിടിച്ച് ഒരുമയും കൊടുത്തു…” ദേ പെണ്ണെ ഇനി കരഞ്ഞാലുണ്ടല്ലോ….”
സോഫയിൽ ഞങ്ങൾ രണ്ടാളും ചേർന്നിരുന്നു കൊണ്ട് ഒരു ദോശയുടെ പകുതി രണ്ട് പേരും മാറി മാറി പരസ്പരം വാരി കൊടുത്ത് ചായ കുടിച്ചു…
അപ്പോഴേക്കും സാഗരേട്ടൻ കാളിങ് ബെൽ അടിച്ചു… പിന്നെ നിന്ന് തിരിയാൻ സമയം ഉണ്ടായില്ല…. പാക്ക് ചെയ്ത പെട്ടികൾ ഒക്കെ എടുത്ത് വെച്ച്… റൂം ഇന്നത്തോടെ കൂടി ഒഴിവാക്കുകയാണ്… അതുകൊണ്ടു എല്ലാ സാധനവും പൊതിഞ്ഞു കെട്ടി റെഡി ആക്കി വെച്ച് …
സാഗരേട്ടൻ ആദ്യത്തെ ബാഗ് എടുത്ത് താഴേക്ക് ഇറങ്ങി… ഞാനും രേഷ്മയും ബാക്കി ഉള്ള ബാഗ് എടുത്ത് അതിന്റെ പിന്നിലായി ഇറങ്ങി… പോകുന്നതിന്റെ ശകടം അവളുടെ മുഘത് നല്ലപോലെ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു…
” എടാ ലീവിന് നീ അങ്ങോട്ടും…ഇടയ്കിടയ്ക് എന്നെ ഇങ്ങോട്ടും പെട്ടന്ന് കൊണ്ടുവരില്ലേ …?
“അതൊക്കെ ചോദിക്കാൻ ഉണ്ടോ പെണ്ണെ… നമ്മളെ അങ്ങനെ ഒന്നും ആർക്കും പിരിക്കാൻ പറ്റില്ലല്ലോ…” അവളുടെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു ഞാൻ അവളെ യാത്ര ആക്കി… ഐര്പോര്ട്ടിലേക്ക് മനഃപൂർവം പോകാത്തതാണ്… ചിലപ്പോൾ അവൾക് സങ്കടം പിടിച്ചു വെക്കാൻ പറ്റിയില്ലെങ്കിലോ….
അങ്ങനെ എന്റെ പ്രവാസജീവിതത്തിൽ നിന്നും രേഷ്മയും പടിയിറങ്ങി…..
ഇനി അടുത്ത അധ്യായത്തിലേക്…….
( പ്രിയപ്പെട്ട വായനക്കാരെ… നിങ്ങൾ തന്ന പ്രചോദനത്തിൽ ആണ് ഞാൻ ഇതുവരെ മുന്നോട്ട് പോയത്… കഥയുടെ ഒരു ഭാഗം തീർന്നു… ഇനി വേറെ അദ്ധ്യായം ആണ്.. വേറെ കഥാപാത്രങ്ങളും… ദയവു ചെയ്ത നിങ്ങളുടെ അഭിപ്രായം അറിയിക്കുക തുടരണോ വേണ്ടയോ എന്ന….)