ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .
“ന്താടാ നീ ചിരിക്കൂന്നേ …?”
നാക്കു കുഴഞ്ഞുകൊണ്ട് അവൾ സംശയത്തോടെ തിരക്കി .
“ഒന്നുല്ലേ………”
ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ കണ്ണിറുക്കി .
“ജിച്യു ……..എന്നെ കുഞ്ചുമ്മ കയറ്റുവോ …..”
അവൾ പെട്ടെന്ന് എന്റെ കഴുത്തിൽ കൈചുറ്റികൊണ്ട് ചിണുങ്ങികൊണ്ട് ചോദിച്ചു… .
“ജിച്ചു പ്ലീച് …’
രേഷ്മ എന്റെ ചുണ്ടിൽ മുത്തികൊണ്ട് ചിണുങ്ങി .
“ഇത് വല്യ ശല്യം ആയല്ലോ ..”
ഞാൻ അവളെ നോക്കി കണ്ണുരുട്ടി .
“എന്റെ മുത്തല്ലേ …”
അവൾ മദ്യത്തിന്റെ പുറത്തു ചിണുങ്ങിക്കൊണ്ട് എന്റെ പുറത്തേക്ക് ചാഞ്ഞു .
“ലിഫ്റ്റിൽ അല്ലെ ചേച്ചി പോകുന്നത്… പിന്നെന്തിനാ ഞാൻ എടുക്കുന്നത്…?”
“പറ്റില്ല ..നീ എടുക്കണം ..”
അവസാനം ഗതികെട്ട് ഞാൻ അവളെയും കൊണ്ട് ടെറസ് നിന്നും ഇറങ്ങി…
“എന്ത് വെയ്റ്റ് ആടി നിനക്ക് ..”
നടക്കുന്നതിനിടെ ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
“ധൈര്യം ഉണ്ടേൽ നീ എന്നെ താഴെ ഇട്ടു നോക്ക് അപ്പോൾ കാണാം ..” ചിണുങ്ങി കൊണ്ടുള്ള അവളുടെ ഭീഷണി എനിക്ക് നന്നേ ഇഷ്ടപ്പെട്ടു…
ഒരുവിധം ഞാനവളെ റൂമിലേക്ക് എത്തിച്ചു ബെഡിലേക്കിട്ടു . അപ്പോഴേക്കും എന്റെ തോളൊക്കെ വേദനിച്ചിരുന്നു ! അവളെ ബെഡിലേക്കിട്ടുകൊണ്ട് ഒപ്പം ഞാനും കൂടെ വീണു !”ആഹ്…ന്റമ്മേ ..”
ഞാൻ നടുവളച്ചുകൊണ്ട് ബെഡിൽ കിടന്നു ഞെരങ്ങി .
ബിയർ ക്യാൻ ഒക്കെ വേസ്റ്റ് കവറിൽ ആക്കി ഡമ്പിൽ പോയി കളഞ്ഞു ബാത്‌റൂമിൽ പോയി മുഖം ഒക്കെ ഒന്ന് കഴുകി തിരിച്ചു ഞാൻ ബെഡിലേക്ക് എത്തിയപ്പോഴേക്കും രേഷ്മ മയക്കത്തിലേക്ക് വീണിരുന്നു . അതുകൊണ്ട് ഞാനവളെ ഉണർത്താനോ വിളിക്കാനോ ഒന്നും പോയില്ല.