വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

Posted by

സംഭവിക്കാതെ ഡ്രസ്സ്‌ എടുത്തിട്ട് കൈയിൽ വിലങ്ങിടാൻ കൈ വെച്ചുകൊടുത്തു “വണ്ടിയിൽ നിന്നും ഒരു സിഗരറ്റും ഒരു സ്ട്രോങ്ങ്‌ ബ്ലാക്ക് ടീയും എടുത്ത് തരാമോ” എന്ന് അയാളോട് ചോദിക്കുന്നതടക്കം ഞങ്ങൾ പുറത്ത് മാറി നിന്ന് കാണുകയും കേൾക്കുകയും ചെയ്തു ഇയാളുടെ ദേഹത്തെ പാട് കണ്ട അയാൾ ഞങ്ങളെ ഒന്ന് നോക്കി പുറത്തേക്ക് പോയി അല്പം കഴിഞ്ഞ് ചായയും സിഗരറ്റും ലൈറ്ററും കൊണ്ട് കൊടുത്ത് അയാൾ പുറത്തേക്ക് പോയി സിഗരറ്റ് വലിച്ചോണ്ട് ഞങ്ങളെ നോക്കി പേടിപ്പിക്കുന്ന ചിരിയും ചിരിച്ചോണ്ട് ചായ കുടിക്കുന്ന ഇയാളെ കണ്ട് പേടി തോന്നിയതിനാൽ ഞങ്ങൾ അവിടെനിന്ന് സാറിന്റെ മുറിയിലേക്ക് വന്നു ഇയാളെ കോടതിയിൽ കൊണ്ടുപോവാൻ ഉള്ള കാര്യങ്ങളെ പറ്റി ചർച്ച ചെയ്യുമ്പോ ഹെഡ് കോൺസ്റ്റബിളിനെയും ഞങ്ങൾക്ക് ദേഷ്യമുള്ളൊരു എസ് ഐ യെയും അയക്കാം വഴിയിൽ വെച്ച് ചാടി പോയാലോ എന്തേലും ചെയ്താലോ അവരെ ചെയ്തോട്ടെ എന്ന് തീരുമാനിച്ചു കഴിയുമ്പോയേക്കും എ സി പി സാറിന്റെ മുറിയിലേക്ക് കയറി വന്ന് ഇയാളെ എന്തിന് പിടിച്ചുകൊണ്ടുവന്നു എവിടുന്ന് പിടിച്ചുകൊണ്ടുവന്നു പരാതിയുണ്ടോ എഫ് ഐ ആർ ഉണ്ടോ എന്നൊക്കെ ചോദിച്ചതിന് ഉത്തരം പറഞ്ഞു എഫ് ഐ ആറും പരാതിയും ഒക്കെ കാണിച്ചത് വാങ്ങി ഞങ്ങൾ പറഞ്ഞത് വിശ്വാസമാവത്തപോലെ ഹെഡ് കോൺസ്റ്റബിളിനെയും കൂട്ടി അയാളുടെ അടുത്തേക്ക് പോയി ഇതിനിടയിലാണ് നിങ്ങൾ കയറി വരുന്നതും പിറകെ തന്നെ എം എൽ എ കയറി വന്നതും അല്ലാതെ ഞങ്ങൾക്ക് ഇയാളോട് വേറെ ദേഷ്യമോ പകയോ ഒന്നും ഉണ്ടായിട്ടല്ല…

മ്മ്… ഈ കഥയിൽ മിസ്സായ രണ്ട് ഡയലോഗുകൾ ഉണ്ടല്ലോ…

ഇല്ല സർ…

ഇല്ലേ… ഫോണിൽ നോക്കി ഒന്നും പറഞ്ഞില്ലേ…

അത് ഫോണിന്റെ വാൾ പേപ്പറിൽ ഇയാളും ഒരു പെണ്ണും നിൽക്കുന്ന ഫോട്ടോ കണ്ടപ്പോ സാറ്…

കണ്ടപ്പോ സാറ്…

സാറ് ഇതാരാ നിന്റെ സെറ്റപ്പാണോ എന്ന് ചോദിച്ചു…

അപ്പൊ നിങ്ങളെന്ത് ചെയ്തു…

അത്… അത് പിന്നെ…

പറയ് എന്തേലും പറഞ്ഞതിനൊന്നും നിങ്ങളെ ആരും തല്ലില്ല…

അത്… ഇവളെ ഞങ്ങൾക്ക് കൂടെ ഒപ്പിച്ച് തരുമോന്നു ചോദിച്ചു…

കേട്ടതും അമലും ആദിയും അൽത്തുവും കസേരയിൽ നിന്നും ദേഷ്യത്തോടെ ചാടി എണീറ്റത് കണ്ട് അവരോട് ഇരിക്കാൻ പറഞ്ഞു

മ്മ്… എന്നിട്ട്…

“നിനക്കൊക്കെ പറ്റിയതിനെ തുണിയില്ലാതെ മുന്നിൽ കൊണ്ടുവന്നു നിർത്തി കാണിക്കുന്നുണ്ട് ഞാൻ” എന്ന് മാത്രം പറഞ്ഞു

മ്മ്… വേറെ എന്തായിരുന്നു മിസ്സായ ഡയലോഗ്… വേഗം പറഞ്ഞേ…

വേറെ ഒന്നുമില്ല…

അല്ല ഇവനെ കൊന്നാൽ പട്ടിയോ പൂച്ചയോ… അങ്ങനെ എന്തോ…

അത് സാറ് ഇയാൾ ഒന്നും മിണ്ടാത്തെ നിന്നപ്പോ…അപ്പോഴത്തെ ദേഷ്യത്തിന്…

Leave a Reply

Your email address will not be published. Required fields are marked *