സി ഐ : സർ… ഇയാൾ…
അയാൾ : നീ എന്തിനാ വിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നെ…
സി ഐ : സർ… അതിന്നലെ അടി…
അകത്തേക്ക് വന്ന കോൺസ്റ്റബിൾ എം എൽ എ യെ കണ്ട് ഒരു നിമിഷം നിന്നു എം എൽ എയെ സെല്യൂട്ട് ചെയ്ത ശേഷം
കോൺസ്റ്റബിൾ : സർ, വിഷ്ണു ദത്തിന്റെ കാര്യത്തിന് സിഎം ന്റെ ഓഫീസിൽ നിന്നും കാളുണ്ട് വേറെയും ആരൊക്കെയോ വിളിക്കുന്നുണ്ട്
എവിടെടോ എന്റെ ചെക്കൻ…
സി ഐ : സാറിരിക്ക് കമ്മീഷണർ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാ ഞാൻ ഇപ്പൊ വിളിക്കാം…
പോയി വിളിക്കെടോ…
പുറത്തേക്കിറങ്ങിയ സി ഐ ക്ക് പിറകെ അയാളും ഞാനും നടന്നു സി ഐ ഡോറിൽ മുട്ടി കോൺസ്റ്റബിൾ ഡോർ തുറന്നു
അകത്തുനിന്നും എന്താടോ എന്ന ശബ്ദം പുറത്തേക്ക് വന്നു
അകത്തേക്ക് കയറി കസേരയിൽ ഇരിക്കുന്ന ചുണ്ട് പൊട്ടിയിട്ടണ്ട് കൺ ത തടത്തിൽചോര കല്ലിച്ച പാടുണ്ട് കൈകളിൽ ലാത്തിക്ക് അടിച്ച പാടുണ്ട്
അവനരികിൽ ചെന്നു അവനെ പിടിച്ച് എഴുനേൽപ്പിക്കേ അവന് മുനിലിരിക്കുന്ന പോലീസുകാരിയെ നോക്കി കൈയിലെ വിലങ്ങ് വലിച്ച് പൊട്ടിച്ചു കൊണ്ട് അവനെന്റെ തോളിൽ കൈ ഇട്ടു
ബിച്ചു : പോട്ടെ മേഡം…
അവരാണെങ്കിൽ പ്രേതത്തെ കണ്ടപോലെ ഞങ്ങളെ നോക്കുന്നുണ്ട്
ആരാടാ നിന്നെ തല്ലിയെ…
അവൻ ചിരിയോടെ സിഐ യെ നോക്കി
സി ഐ ക്ക് നേരെ നോക്കിയ എന്റെ ദേഷ്യം ഇരച്ചു കയറി വലതുകൈ അയാളുടെ മുഖത്ത് ആഞ്ഞു പതിഞ്ഞു നിലത്തുനിന്നും കാലുകൾ വാരിയപോലെ വായുവിൽ പൊങ്ങി നിലത്തേക്ക് വീണ അയാൾ ഞരങ്ങിക്കൊണ്ട് കിടന്നു ബിച്ചു അയാൾക്കടുത്തേക്ക് പോവാൻനിന്ന എന്നെ തടഞ്ഞു പിടിച്ചു
സ്റ്റേഷനാ വേണ്ട…
അതിന്…
പിന്നെ നോക്കാ…
അവനെ തറപ്പിച്ചു നോക്കി
വാടാ അപ്പാ എനിക്ക് നിക്കാൻ വയ്യ…
അവനെ വാരിയെടുത്ത് പുറത്തേക്ക് നടക്കേ ആദിയും സുഹൈലും അൽത്തുവും അമലും ഫോറസ്റ്റ് മിനിസ്റ്റർ റഹീം, അപ്കാരി മിനിസ്റ്റർ ജോസ്, റവന്യൂ മിനിസ്റ്റർ ജോയ് അടക്കം മൂന്ന് മന്ത്രിമാരും ഏതൊക്കെയോ കദറിട്ടതും കളറിട്ടതും ആയ എം എൽ എ മാരും നിൽപ്പുണ്ട് അവരെ നോക്കി
ദേ… ഒരു കാര്യം പറഞ്ഞേക്കാം… ഇവനെ തൊട്ടത് ആരായാലും ഒരാള് കുറയാതെ അവരെ തന്നേക്കുന്നതായിരിക്കും എല്ലാർക്കും നല്ലത്…
ആദീ…സിസി ടീവി ഹാർഡ് ഡിസ്‌കും ഇവന്റെ പേരിലിട്ട എഫ് ഐ അറോ കമ്പ്ലൈന്റോ വീഡിയോയോ ഇവനും നമ്മളും ഇവിടെ വന്നതിന് എന്തൊക്കെ തെളിവുണ്ടോ എല്ലാം ഇവന്റെ വണ്ടിയും. സുഹൈലേ… വണ്ടിയെടുക്ക്…
ഫോൺ എടുത്ത് അഫിയെ വിളിച്ചു കാര്യം പറഞ്ഞു ലെച്ചുവിനോടെന്ത് പറയും എന്ന ടെൻഷനിൽ അവനെ നോക്കി
നിനക്ക് പിടിച്ചപ്പോ ഒന്ന് വിളിച്ചുപറഞ്ഞാലെന്തായിരുന്നു അല്ലേൽ പിടിക്കാൻ വന്നവരെ പിടിച്ച് പൊട്ടിച്ചിട്ടങ്ങു വരണ്ടേ