അവനെ നോക്കി ചിരിയോടെ കാലിൽ നിന്നും മുകളിലേക്ക് വടികൊണ്ട് തടവി വടി വാഴുവിൽ ഉയർന്നു കാൽ മസിലിൽ വന്ന് പതിച്ചു
ആാാാാ…
വടി അല്പം മാറി നിൽക്കുന്നവന്റെ ചന്തിയിൽ പതിഞ്ഞു
ഉമ്മാാാ…
ഓരോരുത്തരുടെ ദേഹത്തായി പതിഞ്ഞു കൊണ്ടിരിക്കെ വടി മുറിഞ്ഞു തളർന്ന അവർക്ക് വെള്ളം കൊടുക്കാൻ പറഞ്ഞു ഉപ്പിട്ട് നാരങ്ങ കലക്കികൊടുത്തത് ആർത്തിയോടെ കുടിച്ച അവരെ നോക്കി മറ്റൊരു വടിയെടുത്ത് വീണ്ടും അടി തുടങ്ങി അവർ അലറി കരഞ്ഞുകൊണ്ടിരുന്നെങ്കിലും അവരുടെ അരക്ക് താഴെ പലയിടങ്ങളിലായി പുതിയ പുതിയ വടികൾ പതിഞ്ഞു അടികൊണ്ടും ഇടയ്ക്കിടെ കുടിച്ച ഉപ്പ് വെള്ളം നൽകിയ ദാഹത്തിനാലും അവരാകെ തളർന്നു അഞ്ചമത്തെ വടിയും മുറിയുമ്പോയേക്കും വേതന സഹിച്ചു പാതി ചത്ത അവസ്ഥയിൽ ദയനീയമായി ഗോപാലേട്ടനോട് മാപ്പ് പറയുകയും ഞങ്ങളോട് വെറുതെ വിടാൻ കേഴുകയും ചെയ്യുന്ന അവരെ നോക്കി കസേരയിലേക്കിരുന്നു സിഗരറ്റ് കത്തിച്ചു
നിങ്ങളെ പേരിൽ ഗോപാലേട്ടനെ കൊല്ലാൻ ശ്രെമിച്ചതിന് സ്ട്രോങ്ങ് ആയൊരു കേസുണ്ട്… ഇതുവരെ നിങ്ങൾക്ക് കിട്ടിയത് അതിനുള്ളതാണ്… അടുത്തത് കിട്ടാൻ പോവുന്നത് നിങ്ങക്ക് എന്തൊക്കെ പരിപാടി ഉണ്ട് എവിടുന്നൊക്കെ സാധനം കിട്ടുന്നു ആർക്കൊക്കെ സാധനം കൊടുക്കുന്നു കൂടെ ആരൊക്കെ യൂസ് ചെയ്യാറുണ്ട് എന്ന് അറിയാനാണ്…
ഓരോരുത്തരെ പേരും വിവരങ്ങളും പറയാൻ തുടങ്ങി എല്ലാരും ഫോണെടുത്ത് ഇന്ന് വീട്ടിൽ വരില്ലെന്നതിന് എന്തെങ്കിലും കാരണം പറഞ്ഞേക്ക് എല്ലാരേകൊണ്ടും വീട്ടിൽ വിളിപ്പിച്ചു ഫോണ് വാങ്ങി എല്ലാത്തിന്റെയും പാസ്‌വേഡ് ഒഴിവാക്കി ഫോണും എടുത്ത് ശംസിയെ കൂട്ടി വീടിനു മുന്നിലേക്ക് വന്നു പേഴ്സിൽ നിന്നും പൈസയെടുത്ത് അവന് കൊടുത്തു നാളെ ഞാൻ വിളിക്കുമ്പോ അവന്മാർക്ക് പുതിയ ഡ്രെസ്സും ഇടീച്ച് അവന്മാരെ കയ്യിൽനിന്നുകിട്ടിയ സാധനവും കൂടെ എടുത്ത് അവരെ കോളേജിൽ കൊണ്ടുവരണം
ഗോപാലേട്ടനെ വീട്ടിലാക്കി വീട്ടിൽ ചെന്നു ഇത്തായേം കൂട്ടി പുഴയിൽ ചാടി മറു കരയിൽ തൊട്ട് അവിടെ കയറാതെ തിരികെ നീന്തി പാതി ദൂരം കൊണ്ടവൾ തളർന്നു അവളെയും പിടിച്ച് കരയിൽ കയറി പുതുതായി നിർമിച്ച പടിക്കെട്ടിൽ ഇരുന്നു കിതച്ചുകൊണ്ട് എന്നെ നോക്കിച്ചിരിക്കുന്ന അവളെ നോക്കി
അവൻ പിന്നെ ശല്യത്തിന് വന്നോ…
ഹേയ്… ഇപ്പൊ ആരും കോഴിത്തരോം കൊണ്ട് വരാറില്ല… നീ അന്ന് പറഞ്ഞ കഥയൊക്കെ അവന് ആദ്യമേ അറിയാം… അത് നിങ്ങളാണെന്നാ അറിയാതിരുന്നത്… ഇപ്പൊ എന്നോടിത്തിരി ബഹുമാനത്തോടെയെ പെരുമാറാറുള്ളൂ…
മ്മ്… ജാഫർ നിന്നെ വിളിച്ചിരുന്നോ…
മ്മ്… നാളെ നാട്ടിലേക്ക് വരുന്നുണ്ട് എന്തേലും വേണോ എന്ന് ചോദിച്ചു…