വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

Posted by

ലെച്ചുവിന് ഏഴു ദിവസമൊക്കെ എടുക്കും പൂർണമായും കഴിയാൻ ഇവൾക്ക് മൂന്ന് ദിവസം കൊണ്ട് ഏകദേശം കഴിയും അഞ്ച് ദിവസം കൊണ്ട് മുഴുവനായും കഴിയും രണ്ട് ദിവസം മുൻപ് കഴിയുന്നതിനാ ഇവളിത്രയും വേദന സഹിക്കുന്നത് പഠിക്കുന്ന സമയത്ത് തുടങ്ങുന്ന ദിവസം ക്ലാസിൽ പോവാറില്ല ഈ വേദന കണ്ട് ഒരിക്കൽ ഞാൻ ഡോക്ടറേ കാണിച്ചതാ സ്കാനിങ്ങും ഡീറ്റൈൽ ചെക്കപ്പും ചെയ്തു നോക്കി എന്‍ഡോമെട്രിയത്തിന്‍റെ പുറത്തെ ഭാഗവും രൂപപ്പെടുന്ന രക്തകുഴലുകളും അല്പം സ്ട്രോങ്ങ്‌ ആയതിനാൽ ആണ് വേറെ കുഴപ്പമൊന്നുമില്ലെന്നാണ് ഡോക്ടർ പറഞ്ഞത് ഇവളുടെ ഈ നോവ് എത്രത്തോളമുണ്ടെന്ന് ചിന്തിക്കാൻ പോലും എനിക്ക് ഭയമാണ് എന്തിനേറെ ഇവളനുഭവിക്കുന്ന ഈ നോവ് അറിഞ്ഞതിനാലാണ് സ്ത്രീകളോടെനിക്ക് ബഹുമാനം അതുകൊണ്ടാണ് സ്ത്രീകളെ നേരെ ഞാൻ കൈ പൊക്കാത്തതും

എങ്ങനെയേലും ഇവളുടെ ഈ വേദന ഒന്ന് മാറിക്കിട്ടിയാൽ മതിയായിരുന്നു ചിന്തിച്ചിരിക്കെ കൈക്കൊണ്ട് വാ പൊത്താൻ പോയ അവളെ എഴുനേൽപ്പിച്ചു ബക്കറ്റ് എടുത്തു പിടിച്ചുകൊടുത്തു ശർദിച്ചു കഴിയുമ്പോയേക്കും ആകെ കുഴങ്ങിയ അവളെ എടുത്ത് ബാത്‌റൂമിൽ കൊണ്ടുപോയി വാ കഴുകിച്ചു ബെഡിൽ കൊണ്ടുവന്നു കിടത്തി ശർദിച്ച ബക്കറ്റ്എടുത്ത് ബാത്‌റൂമിൽ കൊണ്ടുചെന്ന് ക്ലോസറ്റിൽ ഒഴിച്ചു ബക്കറ്റ് കഴുകിവെച്ചു തിരികെ വരുമ്പോയേക്കും അവളുറക്കം പിടിച്ചിരിക്കുന്നു വാടിയ ആമ്പൽ തണ്ട് പോലെ തളർന്നു കിടക്കുന്ന അവളെ നോക്കി എ സി ഓൺ ചെയ്ത് തലയിൽ തലോടി കവിളിൽ ഉമ്മ വെച്ചു കിച്ചണിൽ ചെല്ലുമ്പോ ഉമ്മച്ചി അവിടെ ഇല്ല പത്രത്തിൽ നിന്നും ഒരു കപ്പ് കഞ്ഞിയും ഒരു സ്പൂണും മൂടിയും എടുത്ത് മുകളിലേക്ക് ചെന്നവളെ വിളിച്ചുണർത്തി കട്ടിലിന്റെ ഹെഡ്രെസ്റ്റിൽ തലയിണ വെച്ച് ചാരിയിരുത്തി കഞ്ഞി കോരിക്കൊടുത്തു അല്പം കുടിച്ച്

മതിയിക്കാ… ഞാനൊന്ന് കിടക്കട്ടെ…

കുറച്ചൂടെ…

കുറച്ച് കുറച്ച് എന്ന് നിർബന്ധിച്ചു മുഴുവനും കുടിപ്പിച്ചു ഒരുഗ്ലാസ് വെള്ളവും കൊടുത്ത്

ഇനി കിടന്നോ…

അവൾ ബെഡിൽനിന്നിറങ്ങി

എങ്ങോട്ടാ…

പാഡ് മാറ്റട്ടെ…

ഞാൻ മാറ്റിത്തരാം…

വേണ്ടിക്കാ… ഇപ്പൊ പ്രശ്നമൊന്നുമില്ല…

ലോക്കാക്കണ്ട…

മ്മ്…

ബാത്‌റൂമിന് വെളിയിൽ കാത്തു നിന്നു പാടും മാറ്റി വെളിയിലേക്ക് ഇറങ്ങി വാതിൽക്കൽ നിൽക്കുന്ന എന്നെ നോക്കി

കഴിച്ചോ…

വിശക്കുന്നില്ല… കുറച്ച് കഴിഞ്ഞ് മതി…

എന്തേലും കഴിക്ക്… ഞാനെടുത്തു തരണോ…

(അവളെ പിടിച്ചു ബെഡിലേക്ക് കിടത്തി)എന്റെ മോളിപ്പോ ഇവിടെ അടങ്ങി കിടന്നാൽ മാത്രം മതി…

ഡ്രസ്സ്‌ മാറി മുണ്ടുടുത്ത് അവൾക്കരികിൽ കിടന്നു രണ്ടുപേർക്കും അരക്ക് മേലേ വരെ പുതച്ചു കെട്ടിപിടിച്ചുകൊണ്ടവളെന്റെ നെഞ്ചിൽ ചേർന്നുകിടന്നു നെഞ്ചിൽ ഉമ്മ വെച്ചു

Leave a Reply

Your email address will not be published. Required fields are marked *