മാനേജർ : ഇനി ഉണ്ടാവില്ല ഉറപ്പ്…
സാറിന്റെ മേലേ ഉള്ള സാറ് പോയപ്പോഴാണ് സാറ് മേനേജർ ആയത് തെറ്റുകണ്ടാൽ പുറത്താക്കും എന്ന് സാറെന്നിട്ടും കണ്ടറിഞ്ഞില്ല ഇനി കൊണ്ടാലറിയുമോ എന്ന് നോക്ക്… ഇത് അവസാനമായി കാണണ്ട പുതിയ തുടക്കമായി കണ്ടോളൂ… ഓൾ ദി ബെസ്റ്റ്…
വണ്ടിയെടുത്ത് പുറത്തേക്കിറങ്ങി
അഫി : എന്താ പ്രശ്നം…
ഒരുത്തൻ മാനേജറും ഒരുത്തൻ സൂപ്പർ വൈസറും മറ്റവൻ ലേബറും ആണ് ആ ലേബർ ചെക്കൻ എല്ലാവരോടും സംസാരിക്കുകയല്ലാതെ ജോലി ചെയ്യാൻ മടിയാണ് ആരെങ്കിലും വരുമ്പോ ജോലിചെയ്യുമ്പോലെ കാണിക്കും അല്ലാത്തപ്പോ ക്യാമറയിൽ പെടാതെ എവിടെയെങ്കിലും ഇരിക്കും മാനേജർക്കും സൂപ്പർവൈസർക്കും ഇതൊന്നും നോക്കാൻ സമയമില്ല മാനേജറാണെങ്കിൽ ഏത് സമയവും ഏതേലും പെണ്ണുങ്ങളെയും വിളിച്ചിരിപ്പാണ്… സൂപ്പർ വൈസർ അവനെന്തോ സൈഡ് ബിസിനസ് ഒക്കെ ഉണ്ട് അതിന്റെ ഫോണും കാര്യങ്ങളുമായി ഏതേലും വണ്ടിക്കുള്ളിൽ കയറിയിരുന്നു ഫോൺ ചെയ്യലാണ് മെയിൻ പരിപാടി…
അഫി : ഇവർക്കൊക്കെ ചെയ്യുന്ന ജോലിയോട് ഇത്തിരി ആത്മാർത്തത് കാണിച്ചാലെന്താ…
പറഞ്ഞിട്ട് കാര്യമില്ല മോളേ… വെറുതെ ജോളിയടിച്ചിരുന്നു മാസം ശമ്പളം വാങ്ങുന്ന സുഖമൊന്ന് വേറെ തന്നെയാ…
എങ്കിൽ പിന്നെ ആ സുഖമൊന്ന് ട്രൈചെയ്തുനോക്ക്…
നോക്കായിരുന്നു… ഇടക്കൊക്കെ ഞാനാലോചിക്കാറുണ്ട് ഇതിലുമെളുപ്പം പഴയ പണികളൊക്കെ തന്നെ ആയിരുന്നെന്ന്… ഇതുങ്ങളെ മേയ്ക്കലും പുതിയ ഐഡിയാസ് ചിന്തിച്ചിരിക്കലും എല്ലാം കൂടെ തലപെരുക്കുന്ന പണിയാന്നെ…
സംസാരിച്ചുകൊണ്ട് വർക്ക് നടക്കുന്നിടത്തെത്തി വണ്ടിയിൽ നിന്ന് ഇറങ്ങാനായി സീറ്റ് ബെൽറ്റ് ഊരിയതും അവൾ എത്തിവലിഞ്ഞു കവിളിൽ ഉമ്മ വെച്ചു
തലയുടെ പെരുപ്പൊന്നു കുറഞ്ഞോട്ടെ…
അവളെ നോക്കി ചിരിച്ചുകൊണ്ട് പുറത്തിറങ്ങി അവളെയും കൂട്ടി വർക്ക് നടക്കുന്ന ഇടത്തേക്ക് ചെന്നു വർക്കേഴ്സ് എല്ലാം മലയാളികളാണ് എന്ന് അവൻ വിളിച്ചപ്പോ പറഞ്ഞിരുന്നു എന്നല്ലാതെ അവർക്ക് എന്നെയോ എനിക്കവരെയോ അറിയില്ല ഗ്ലാസ്സ് ഡോറിൽ മുട്ടിയതും ഒരാൾ വന്നു ഡോർ തുറന്ന്
ആരാ…
ഷെബിൻ… ആകാശില്ലേ…
ഇവിടുണ്ടായിരുന്നു ചായ കുടിക്കാൻ വേണ്ടി പോയതാ… നിങ്ങൾ കയറി നോക്കിക്കോ…
അവനെ വിളിച്ചുനോക്കട്ടെ…
ഫോൺ എടുത്ത് ആകാശിനെ വിളിച്ചു
എവിടെയാ ചെങ്ങായീ…
സൈറ്റിലായിരുന്നു കാലത്തൊന്നും കഴിച്ചില്ല അതോണ്ട് എന്തേലും കഴിക്കാനിറങ്ങിയതാ…
അതേതായാലും നന്നായി… എന്നിട്ടെന്തേലും കിട്ടിയോ…
കഴിച്ചോണ്ടിരിക്കുകയാ… നീ എവിടെയാ…
ഞാൻ സൈറ്റിലുണ്ട്…
നീ കയറി വർക്കെല്ലാം കാണ് അപ്പോഴേക്കും ഞാനെത്താം…