അവളുടെ കൈയിൽ നിന്നും തോക്ക് എടുത്തു രണ്ട് ഉണ്ടകളിട്ട് അവൾക്കു കൊടുത്തു വീണ്ടും തോളിൽ മുട്ടാതെ വെച്ച അവളെ നോക്കി
തോളിൽ മുട്ടിച്ചു വെക്കണം അല്ലെങ്കിൽ ഫയർ ആവുമ്പോ ഈ ഭാഗം വന്ന് ഷോൾഡറിൽ അടിക്കും അപ്പൊ എല്ല് പൊട്ടാൻ ചാൻസുണ്ട്
പാ വിരിച്ച് അതിലേക്ക് ബ്ലാങ്കറ്റ് വിരിച്ചു കൊണ്ടിരിക്കെ അവൾ വീണ്ടും ഫയർ ചെയ്തു
മതിയോ…
മ്മ്…
എങ്കി കിടന്നോ
അവൾ വന്നു തോക്ക് കൈയിലേക്ക് തന്നു അതിൽ ഉണ്ട ഇട്ട് മാറ്റിവെച്ചു കിടന്നു
ചിന്തയിൽ മുഴുവൻ അഫിയുടെ പ്രശ്നങ്ങളാണ് ഉറക്കം നഷ്ടമായിരിക്കുന്നു മറ്റു പ്രശ്നങ്ങൾ പോലെ ഇതിനെനിക്ക് പരിഹാരം കാണാൻ കഴിയുന്നില്ല… ഞാൻ ചെയ്ത പാപങ്ങളാണോ ഇനി ഇങ്ങനെ ഒക്കെ സംഭവിച്ചത് അതുകൊണ്ടാവുമോ ഞങ്ങളെ കുഞ്ഞ് പിറക്കും മുൻപ് കൊല്ലപ്പെട്ടത് അതോർത്ത് അവളിന്നും സങ്കടപെടുന്നത്… അതിനുമാത്രം എന്ത് പാപമാണ് ചെയ്തത്… ആരെയും കൊന്നിട്ടില്ല… എന്തിന് തിന്നാനല്ലാതെ ഒരു ജീവിയെയും കൊന്നിട്ടില്ല… സമ്മതമില്ലാതെ ഒരു പെണ്ണിനേയും തൊട്ടിട്ടില്ല… ആരെയും ചതിച്ചിട്ടില്ല… പണിതതൊക്കെയും ചതിയൻ മാരെയും പാവങ്ങളെ മേൽ അക്രമം കാണിച്ചവരെയും മാത്രം… ഗുരു പഠിപ്പിച്ച പാടങ്ങളെല്ലാം അവർക്കാറുപേർക്കും പകർന്നു കൊടുക്കുമ്പോഴും പാവങ്ങളെ ആക്രമിക്കരുതെന്ന് അവരെ ഉപദേശിച്ചിട്ടുണ്ട്… എന്ത് തെറ്റായാലും ചെയ്തത് ഞാനല്ലേ ശിക്ഷ എന്താണെങ്കിലും എനിക്ക് തന്നാൽ പോരായിരുന്നോ… പാവമെന്റെ പെണ്ണ് എന്ത് തെറ്റാ ചെയ്തേ കുട്ടികളെ പോലുള്ള അവളുടെ ചിരി മായ്ക്കാൻ മാത്രം ക്രൂരനാണോ ദൈവം ആയിരിക്കും അല്ലായിരുന്നേൽ ചോര പരുവത്തിൽ അവളുടെ വയറ്റിൽ വെച്ചുതന്നെ ഞങ്ങളെ കുഞ്ഞിനെ കൊല്ലില്ലായിരുന്നല്ലോ… കവിളിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങി… (എഴുനേറ്റ് സിഗരറ്റ് കത്തിച്ചു) അവളെനെ സ്നേഹിക്കുമ്പോലെ എനിക്കവളെ സ്നേഹിക്കാൻ കഴിയുന്നുണ്ടോ… ഇല്ല… അവളെനെ ഒരുപാട് സ്നേഹിക്കുന്നുണ്ട് ഒരു പക്ഷേ എന്റെ ഉമ്മയെ കാൾ എന്നെ സ്നേഹിക്കുന്നത് അവളാവും…അവളെ കാണാൻ തോന്നുന്നു… കെട്ടിപ്പിടിക്കാൻ കൊതിയാവുന്നു…ഇനിയുമവളെ ഒറ്റയ്ക്കാക്കരുത്… ജസ്‌ന നല്ല ഉറക്കമാണ് വിളിച്ചുണർത്തിയാലോ… ഉറക്കം ശല്യപെടുത്തുന്നത് മോശമല്ലേ… എന്നാലും വേണ്ടില്ല എനിക്കവളെ കാണണം…
ജസ്‌ന… ജസ്‌നാ…
തിരിഞ്ഞു കിടന്നുറങ്ങാൻ തുടങ്ങിയ അവളെ വിളിച്ചുണർത്തി
മുഖം കഴുക് പോവാം…
അവൾ എണീറ്റിരുന്നു നോക്കി കുപ്പിയിലെ വെള്ളമെടുത്തു കൊടുത്ത് അവൾ മുഖം കഴുകുമ്പോയേക്കും തിരക്കുപിടിച്ചു ബെൽറ്റും കെട്ടി തോക്കും കയ്യിലെടുത്തു ബാഗുമെടുത്തു