വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

Posted by

ഇക്കാ…

മ്മ്…

കൊണ്ടൊവുമോ…

മ്മ്…

(അവളെന്റെ മുഖത്ത് നോക്കി ചിരിയോടെ)ഇത്രേഉള്ളൂ കാര്യം…

പോ കുരിപ്പേ…

വാക്കുകളിൽ വിവരിക്കാൻ കഴിയാത്ത പ്രണയം അവളെന്റെ ചുണ്ടുകളിൽ ചുണ്ടുചേർത്ത് പറഞ്ഞു

ഉറർന്നപ്പോൾ സമയം അഞ്ച് മണി ആയിരിക്കുന്നു പൂച്ചകുഞ്ഞിനെ പോലെ നെഞ്ചിൽ പറ്റികിടക്കുന്ന അവളെ വിട്ട് എഴുനേൽക്കാൻ നോക്കിയതുമാവളെനെ ചുറ്റിപ്പിടിച്ചു

കുറച്ച് സമയം കൂടി…

അഞ്ചു മണിയായി വാവേ… ഏഴുമണിക്ക് ഓഫീസിൽ എത്തണം മീറ്റിങ്ങുണ്ട്…

അവളുടെ നെറ്റിയിൽ ഉമ്മവെച്ചുകൊണ്ട് എഴുനേറ്റ് ബാത്‌റൂമിലേക്ക് നടന്നു പുറത്തിറങ്ങുമ്പോ അവൾ ഡ്രെസ്സെല്ലാമെടുത്ത് റെഡിയായി നിൽപ്പുണ്ട്

അഴിക്കുന്ന ഡ്രസ്സ്‌ മെഷീനിലിട്ട് മെഷീൻ ഓണാക്കിയെക്ക്

മ്മ്…

ഡ്രസ്സ്‌ ചെയ്തു മുടി ചീകി കട്ടൻ ചായ ഉണ്ടാക്കി ഗ്ലാസിലേക്ക് ഒഴിക്കുമ്പോയേക്കും അവളും പുറത്ത് വന്നു

ചായ കുടിച്ച ശേഷം അവളുടെ മുടി ചീകി കൊടുത്തു അവൾ തട്ടം കുത്തി കഴിഞ്ഞ് എന്നെ നോക്കി എങ്ങനെ ഉണ്ടെന്ന് ചോദിച്ചതിന് അടിപൊളി എന്നും പറഞ്ഞു അവൾക്ക് കണ്ണെഴുതികൊടുത്തു രണ്ടുപേരും ഷൂവും വലിച്ചുകയറ്റി കിച്ചണിൽ ചെന്നപ്പോ മൂന്നുപേരും കിച്ചനിലുണ്ട് അവരുണ്ടാക്കിയ സാൻവിച്ചും കോഫിയും കഴിച്ച് ഓഫീസിലേക്കിറങ്ങി ആറേ നാല്പാത്തിയഞ്ചോടെ ഓഫീസിൽ എത്തി

ക്യാബിനിലേക്ക് ചെന്നു ജോലിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ പി എ വന്ന് എല്ലാരും എത്തിയ കര്യയമറിയിച്ചു അവളെ ഓഫീസിൽ ഇരുത്തി മീറ്റിംഗ് ഹാളിലേക്ക് ചെന്നു ഈ മാസത്തേയും കഴിഞ്ഞുപോയ മാസങ്ങളിലെയും വരുമാനത്തെയും ചിലവ്കളെയും ആസ്പതമാക്കി വരാൻ പോവുന്ന മാസങ്ങളിൽ ചെയ്യേണ്ടുന്ന കാര്യങ്ങളും വർക്കേഴ്സിന്റെ പ്രശ്നങ്ങളും പറയുന്ന മന്ത് എന്റ് മീറ്റിങ് രണ്ടു മണിക്കൂർ നീണ്ടു മീറ്റിങ് പൂർത്തീകരിച്ചശേഷം വർക്കേഴ്സിന്റെ സാലറി കാളക്കുലേഷൻ ഇടെ മുൻ മാസത്തെ അപേക്ഷിച്ചു പ്രൊഡക്ഷൻ കുറഞ്ഞ ഐസ് ഫാക്റട്ടറിയുടെയും വർക്കേഴ്സിന്റെ ലേറ്റ് എൻട്രിയും ശ്രെദ്ധയിൽ പെട്ടതിനാൽ അവിടുത്തെ സിസി ടീവി വിഷ്വൽസ് റീ വൈൻഡ് ചെയ്തു നോക്കി അഫിയെയും കൂട്ടി ഫാക്ടറിയിലേക്ക് ചെന്നു ഓഫീസിലേക്ക് കയറുന്നതിനു പകരം പ്രൊഡക്ഷൻ ഏരിയയിലേക്ക് ചെന്നു സംസാരിച്ചുകൊണ്ട് അലസമായി ജോലിചെയ്യുന്ന വർക്കേഴ്സ് എന്നെ കണ്ട് സംസാരം നിർത്തി സ്റ്റോറിലേക്ക് കയറി വണ്ടികളിലേക്ക് ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന ആളുകളും ഏറെ അലസരായിരിക്കുന്നു രാവിലെ ആയിട്ട് പോലും എല്ലാവരുടെ മുഖത്തും മടുപ്പ് നിറഞ്ഞുനിന്നു അഫിയെ റിസപ്ഷനിൽ ഇരുത്തി ഓഫീസിലേക്ക് കയറി അക്കൗണ്ടന്റിന്റെ മുഖത്തും അതെ മടുപ്പ് പ്രകടമാണ് മാനേജരുടെ ക്യാബിനിലേക്ക് കയറി

Leave a Reply

Your email address will not be published. Required fields are marked *