നന്നായെടാ അവളെ സങ്കടം കണ്ടിട്ടാ ഞാൻ മോനോട് പറഞ്ഞേ… ഞാൻ പറഞ്ഞതുകൊണ്ടല്ലല്ലോ മോനവളോട് ഇഷ്ടാന്ന് പറഞ്ഞേ… ശെരിച്ചുകുമിഷ്ടമല്ലേ…
ആ… ശെരിക്കും…
താത്താന്റെ മുത്ത്… (അവളെനെ പിടിച്ചുമ്മവെച്ചു) താത്ത അവളെ ഒന്ന് കാണട്ടെ…
ഇത്താ…
എന്താടാ…
അവസാനം അഫിയെ കെട്ടരുതെന്ന് പറയുമോ… അങ്ങനെ എന്തേലുമുണ്ടായാൽ അവള് പിന്നെ ഉണ്ടാവില്ല… അവൾക്കെന്തേലും പറ്റിയാൽ പിന്നെ ഞാനും ഉണ്ടാവില്ല…
നീ എന്തിനാ ഇങ്ങനൊക്കെ ചിന്തിക്കുന്നേ… നിന്റെ ഏതേലും ഇഷ്ടത്തിന് ഇവിടാരേലും എതിര് നിൽക്കുമെന്ന് തോന്നുന്നുണ്ടോ…
അതില്ല എന്നാലുമൊരു പേടി…
ഒന്നുമില്ലടാ…
താത്ത പോട്ടെ മോയില്യാരും ആശാരിയുമൊക്കെ ഇപ്പോവരും…
മ്മ്…
അവൾ പോയ പിറകെ വീട്ടിലെത്തുമ്പോയേക്കും ബാക്കിയുള്ളവരും എത്തിയിട്ടുണ്ട് എന്റെ നെറ്റിയിലെ നേർത്ത കുറി മൊയില്യർ എങ്ങനെ കണ്ടെന്നറിയില്ല അങ്ങേരുടെ മുഖമൊരു കൊട്ടയുണ്ട് കുറ്റിയടിയും ഫുഡടിയും കഴിഞ്ഞു മൊയില്യാരും ആശാരിയും രണ്ടായിരത്തിന്റെ ഓരോ നോട്ട് ഉപ്പ ചുരുട്ടി അവരുടെ പോക്കറ്റിൽ വെച്ചുകൊടുത്തു അവർ പോയ പിറകെ അസിസ്റ്റന്റ് എഞ്ചിനീയർമാർ നൂല് കെട്ടി തുടങ്ങി അവർക്ക് സഹായത്തിനു കുറ്റിയുമായി റാഷി ഒപ്പം തന്നെ ഉണ്ട് അവർക്കടുത്തേക്ക് പോകുന്ന എനിക്ക് പിറകെ ഓടിവന്ന മുത്തെന്റെ കൈയിൽ തൂങ്ങി
എന്താടീ…
ഒന്നൂല്ല… ഞാനും വരുന്നു…
മ്മ്… നല്ല ഓടിച്ചാടി പണിയെടുക്കുന്നുണ്ടല്ലോ… സ്വന്തം ഷഡിപോലും അലക്കാത്ത നീ പണിയെടുക്കുന്ന കണ്ടിട്ട് കുഞ്ഞ എന്ത് പറഞ്ഞു…
(അവളുടെ മുഖത്ത് നാണം ഇറച്ചുകയറി എന്റെ തോളിൽ തല്ലി) പോ കാക്കൂ അതുമ്മ വെറുതെ പറയുന്നതാ…
അതൊന്നുമല്ല കുഞ്ഞ അങ്ങനെ വെറുതെയൊന്നും പറയില്ല…
മനുഷ്യനെ നാണം കെടുത്താനായി ഈ ഉമ്മ
അവളെ പിറുപിറുക്കലും മുഖവും കണ്ട് ചിരി വന്നെങ്കിലും അത് അടക്കിവെച്ചു
അവർ മാർക്ക് ചെയ്യുന്നത് നോക്കി കൂടെ തന്നെ നിന്ന് സമയം ഉച്ചയോടടുത്തു അവരുടെ പണിയും ഏകദേശം കഴിയാറായി
കാക്കൂ… പാക്ക് ചെയ്യണ്ടേ…
മ്മ്…
ഞങ്ങൾ വീട്ടിലേക്ക് തിരിച്ചുവന്നു അവൾ പാതി പാക്ക് ചെയ്ത വലിയ ട്രോളി ബാഗിനടുത്ത് ചെന്ന്
ഇനിയെന്താ വെക്കാനുളേ
അതിലേക്കൊന്നുമില്ല ചെറിയ ബാഗിൽ പാക്ക് ചെയ്താൽ മതി
ചെറിയ ബാഗ് എടുത്ത് അവൾ മടക്കിവെച്ചതിൽ നിന്നും കുറച്ച് ഡ്രസ്സെടുത്തതിലേക്ക് വെച്ച് ലാപ്പും ഐപാടും പെൻഡ്രൈവും ചാർജറും ഒക്കെ ലാപ്ടോപ് ബാഗിലെക്ക് വെച്ച്
ഞാൻ കുളിച്ചിട്ട് വരാം… നീ ഇത്താനോട് എന്റെ ഷർട്ടൊന്ന് തേച്ചുവെക്കാൻ പറ…
അതെന്താ ഞാൻ തേച്ചാൽ പോരേ…
പോയി ഷഡി അലക്കെടീ…