ഓഹ് ഉപദേശമായിരുന്നോ… (ചുറ്റും ഉള്ള സുഹൃത്തുക്കളെ നോക്കി) കേട്ടില്ലേ ചേട്ടൻ പറഞ്ഞേ… പോയി പ്രാക്ടീസ് ചെയ്യെടാ… ഒരു മൂഡില്ല ചേട്ടാ… മൂടാവാൻ ഇപ്പൊ എന്താ ചെയ്യാ… ചേട്ടനൊരു കാര്യം ചെയ്യ് ഇവളെ…
അവന്റെ വായിൽ നിന്നും അടുത്ത അക്ഷരം പുറത്തേക്ക് വരും മുൻപ് വയറ്റിൽ കൈ വിരലുകളാൽ പിടിച്ചമർത്തി കറക്കികൊണ്ട് കഴുത്തിനു വശത്തായി വിരലിറക്കി വലിച്ചു അവൻ വെട്ടിയിട്ട വായ കണക്കെ നിലത്തേക്ക് വീണുപിടഞ്ഞു സംഭവിച്ചതെന്തെന്നു മനസിലാവാതെ അവന്റെ സുഹൃത്തുക്കൾ വായിലൂടെ വെള്ളം ഒഴുകി എക്കിളെടുത്തുകൊണ്ട് നിലത്ത് കിടക്കുന്ന അവനെയും എന്നെയും പകപ്പോടെ നോക്കി
എന്താടാ ഇനി ആർക്കേലും മൂടാക്കണോ…
ഇത്ത : മോനേ… വേണ്ടെടാ…
ഇല്ലിത്താ ഒന്നൂല്ല… (സംഭവിച്ചതെന്തെന്നറിയാത്ത പകപ്പിൽ നിൽക്കുന്ന അവരെ നോക്കി) ആരാടാ നിങ്ങളെ പഠിപ്പിക്കുന്നെ…
ഞെട്ടൽ മാറാത്തതിനാൽ മിണ്ടാത്തെ നിൽക്കുന്ന അവരെ നോക്കി
എടോ ആരാ നിങ്ങളെ ട്രൈനർ
തൻസീറലി…
നമ്പർ പറഞ്ഞേ…
80********1
ഹലോ…തൻസീറല്ലേ…
അതെ ആരാ…
തിരക്കിലാണോ…
കുറച്ച് തിരക്കിലാണ്… നിങ്ങളാരാണെന്നു പറഞ്ഞില്ല…
ഞാൻ തന്റെ അക്കാധമിയിലുണ്ട്… അത്ര വലിയ തലപോണ തിരക്കൊന്നുമല്ലേൽ നീയൊന്നിവിടേക്ക് വന്നേ…
ഇതാരാന്ന് പറഞ്ഞില്ലല്ലോ…
നിനക്കിപ്പോ ഇങ്ങോട്ട് വരാൻ പറ്റുമോ ഇല്ലേൽ ഇവിടെ ചാവാൻ കിടക്കുന്ന നിന്റെ ചെക്കനെ ഇങ്ങനെ ഇവിടിട്ട് ഞാൻ പോണോ…
ഹേ… എന്ത്…
നിന്റെ അകാദമിയിലൊരുത്തൻ എന്നെ ഇങ്ങോട്ട് വിളിച്ചുവരുത്തി അവനിപ്പോ ചാവാൻ കിടപ്പുണ്ട് അവന് രണ്ട് മണിക്കൂർ ബാക്കിയുണ്ട് അതിനുള്ളിൽ നീ വന്നാൽ അവനെ നമുക്ക് ശെരിയാക്കാം…
ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ട്
പെട്ടന്ന് വരാൻ നോക്ക്…
നിന്നെ ഞാൻ…
ഹാ… പറയാൻ മറന്നു…ആൾക്കാരെ ഒന്നും കൂട്ടിവരണ്ട ആൾക്കാരെ വേണോങ്കിൽ നമുക്കിവിടെവന്നിട്ടു വിളികാം…
ബുള്ളറ്റിന്റെ കുതിപ്പ് ശബ്ദത്തിൽ നിന്നും മനസിലാക്കി
പതിയെ വന്നാ മതി ഞാനിവിടെ തന്നെ ഉണ്ട്
ഫോൺ വെച്ചു ചെക്കന്മാരെ നോക്കി
ഓഫിസ് എവിടെയാ…
ഒരു ചെക്കൻ ചൂണ്ടിയഭാഗത്തേക്ക് നോക്കി തൻസീർ വന്നാൽ പറഞ്ഞേക്ക് ഞങ്ങളവിടുണ്ടാവും അവളെയും കൂട്ടി ഓഫീസിൽ ചെന്നിരുന്നു
ഇത്ത : നിനക്കറിയുന്ന ആളാണോ…
മ്മ്… ഞങ്ങള് പണ്ട് ആദീടെ ഫ്രണ്ടിന്റെ ഒപ്പം ചാമ്പ്യൻഷിപ്പിന് പോയതോർമ്മയുണ്ടോ…
എവിടുന്ന് നീയൊക്കെ എന്തേലും പറഞ്ഞിട്ടാണോ പോകുന്നെ
ആ… അത് വിട് അന്ന് നാഷണൽ ചാമ്പ്യൻ ഷിപ്പിന് മത്സരിക്കാൻ പോയ ആദീടെ ഫ്രിണ്ട് പഠിച്ച അക്കാദമിയിൽ ആണ് ഇവനൊക്കെ അന്ന് പടിച്ചോണ്ടിരുന്നേ… അന്നിവര് കുറച്ചുപേര് അവിടെ അടുത്ത് ഇല്ലീഗൽ ഫൈറ്റിനു പോയി അവിടുന്ന് ഏതോ ഒരുത്തനുമായി ചെറിയെതോ പ്രശ്നമായി അവിടുന്ന് ഞങ്ങൾ എല്ലാരും കൂടെ ഒരു തരത്തിൽ ഇവന്മാരെ പിടിച്ചു തിരികെ കൊണ്ടുവരുമ്പോഴാണ് അവന്മാര് വന്നു ബ്ലോക്ക് ഇടുന്നെ അവന്മാരൊരുപാടു പേരുണ്ടായിരുന്നു അതുവരെ റൈസ് ആയിനിന്ന ഇവര് അവന്മാരെ ബോഡിയും ചിലരെയൊക്കെ കൈയിൽ ടൂളും അവരുടെ എണ്ണവും കണ്ടതോടെ അടങ്ങി പറഞ്ഞു തീർക്കാൻ നോക്കിയപ്പോ അവന്മാർക്ക് തല്ലിയെ പറ്റൂന്ന് ബിചുവും സുഹൈലും കൂടെ വൃത്തിക്കങ്ങു കൊടുത്തു ഞങ്ങളെല്ലാം നോക്കിനിന്നേ ഉള്ളൂ അന്ന് അതും കഴിഞ്ഞശേഷം ഇവരെ ബാച്ചിലുള്ള എല്ലാ എണ്ണവും അവന്മാരുമായിട്ട് നല്ല ബന്ധമാ…