വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

Posted by

ഞങ്ങളെല്ലാം എന്ത് പറയണമെന്നറിയാതെ അദ്ദേഹത്തെ നോക്കി നിന്നു

ബാബ : എന്താ ആരുടെ മുഖത്തും സന്തോഷമില്ലാത്തത്… എനിക്ക് നിങ്ങളെ ചിരിച്ച മുഖത്തോടെ കണ്ട് വേണം ഓപ്പറേഷന് പോവാൻ… നിങ്ങളെ പോലെ ഒരു കുടുംബത്തെ കിട്ടിയതിൽ ഞാൻ സന്തോഷവാനാണ്

അദ്ദേഹം എഴുനേറ്റ് ബാത്‌റൂമിൽ ചെന്ന് വുളൂ എടുത്തു തിരികെ വന്നു സുന്നത്ത് നമസ്ക്കരിക്കുമ്പോ ഞങ്ങൾ അദ്ദേഹത്തെ തന്നെ നോക്കിനിന്നു

ബാബയെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറ്റിയശേഷം അല്പം ടെൻഷനോടെ ഞങ്ങൾ ഓപ്പറേഷൻ തിയ്യേറ്ററിന് മുന്നിലിരിക്കുമ്പോ മാമ കൈയിൽ ഖുർആനും പിടിച്ച് ദിക്ർ ചൊല്ലിക്കൊണ്ടിരിക്കുന്നു മേടവും കാലിദിന്റെ സഹോദരിമാരും എന്തൊക്കെയോ ദിക്‌റ് ചൊല്ലുന്നുണ്ട് മനസിലെ പിരിമുറുക്കത്തിനാൽ അവിടെനിന്നും എഴുനേറ്റ് പുറത്തേക്ക് നടക്കേ കാലിദ് എഴുനേറ്റ് അരികിലേക്ക് വന്നു

നീ എവിടെ പോവുകയാ…

ഒരു സിഗരറ്റ് വലിക്കാൻ…

ഞാനും വരുന്നു…

പാർക്കിങ്ങിൽ ചെന്ന് സിഗരറ്റ് വലിച്ചു വീണ്ടും വന്നിരുന്നും നടന്നും സമയം നീക്കുന്നതിനിടെ അഫി എനിക്കരികിൽ വന്നു കൈയിൽ പിടിച്ചു

അഫി : ടെൻഷനാവണ്ട… ഒന്നും സംഭവിക്കില്ല…

മ്മ്…

അവളെന്റെ കൈയിൽ മുറുകെ പിടിച്ചടുത്തിരുന്നു നിമിഷങ്ങൾ പോലും മണിക്കൂറിന്റെ ദൈർഘ്യത്തോടെ ഇഴഞ്ഞു നീങ്ങി ഓപ്പറേഷൻ തിയേറ്ററിന്റെ വാതിലിലേക്ക്നോക്കി ഞങ്ങൾ അക്ഷമമായ മനസുമായി കാത്തിരിക്കെ എന്റെ മനസിൽ ഡോക്ടർ പുറത്തേക്ക് വന്ന് സോറി എന്ന് പറയരുതേ എന്ന ചിന്ത മറ്റെല്ലാ ചിന്തകൾക്കും മേൽ ഉയർന്നുനിന്നു ഒരാളുടെ ജാതകം ഗണിച്ചു നോക്കാനുള്ള അറിവ് ഗുരു എനിക്ക് പകർന്നു തന്നതിനൊപ്പം രോഗശയ്യയിൽ ഉള്ളവരുടെയും അബോധത്തിൽ ഉള്ളവരുടെയും ജാതകവും സ്വന്തം ജാഥകവും എന്റെ രക്തബന്ധങ്ങളുടെയും ഞാൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരുടെ ജാഥകവും ഒരിക്കലും ഗണിക്കരുതെന്നു അദ്ദേഹം എനോട് വാക്ക് നൽകിച്ചില്ലായിരുന്നെങ്കിൽ ഇപ്പോ ഈ ഇരുപ്പിൽ അദ്ദേഹത്തിന്റെ ജാതകം ഞാൻ ഗണിച്ചു നോക്കിയേനെ എങ്കിൽ ഈ ടെൻഷനില്ലാതെയായേനെ ഒന്ന് നോക്കിയാലോ… ഞാനെന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നത് തല പോയാലും ഗുരുവിനു കൊടുത്ത വാക്ക് അത് മാറാൻ പാടില്ല… വലം കയ്യാൽ കഴുത്തിലെ മാലകളിൽ തടവി ഇടം കൈ അഫിയുടെ കൈയിൽ പിടിമുറുക്കികൊണ്ട് ദീർഘ ശ്വാസമെടുത്തു… സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുന്നു…

ഓപ്പറേഷൻ തിയേറ്ററിൽ നിന്നും പുറത്തുവന്ന ഷഫീഖ് ഡോക്ടറുടെ അരികിലേക്ക് ചെന്നു

ഡോ : ഓപ്പറേഷൻ സെക്സസ് ആണ്… ഇനി എല്ലാം പടച്ചോന്റെ കയ്യിലാണ്…പന്ത്രണ്ടു മണിക്കൂർ കഴിയാതെ ഒന്നും പറയാൻ കഴിയില്ല… ഇപ്പൊ ഐ സി യു വിലേക്ക് മാറ്റും…

Leave a Reply

Your email address will not be published. Required fields are marked *