വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

Posted by

സജി : ലക്ഷ്മിക്കോ…

ലെച്ചു : എനിക്കവളെ ഇങ്ങനെ ഇങ്ങ് തന്നാൽമതി ഞാൻ വേണേൽ ഇപ്പൊ അങ്ങ് കൂട്ടികൊള്ളാം…

ആദി : അവർക്ക് രണ്ടാൾക്കും ഒന്നും വേണ്ട വേറാർക്കേലും എന്തേലും പറയാനുണ്ടോ…

എല്ലാരും പരസ്പരം നോക്കി

ഉപ്പ : സജീ… ഇനി ഉള്ള കാര്യങ്ങൾ എങ്ങനെയാന്നുവെച്ചാൽ ഇപ്പൊ അങ്ങ് പറഞ്ഞേക്ക് പിനെക്ക് വെക്കേണ്ട… (എല്ലാരേം നോക്കി) എന്താ…

തൊമ്മിച്ചായൻ(അമലിന്റെ അപ്പൻ) : അതാ നല്ലത് ആർക്കേലും വേറെ അഭിപ്രായമുണ്ടോ എന്താ മൊയ്‌ദിനെ(ആദീടെ ഉപ്പ)…

മൊയ്‌ധിൻക : അതെ… ഇപ്പൊ എല്ലാരും ഇവിടുണ്ടല്ലോ… ഇപ്പൊ എല്ലാമങ്ങ് തീരുമാനിച്ചാൽ പിന്നെ അന്ന് നമുക്ക് നിശ്ചയം നടത്തിയാൽ മതിയല്ലോ…

തൊമ്മിച്ചായൻ : നിങ്ങള് പെണ്ണിന്റെ സൈടുള്ളോർക്ക് ഒന്നും പറയാനില്ലേ…

രാമൻ (പെണ്ണിന്റെ അച്ചാച്ചൻ) : നിങ്ങള് പറയും പോലെ തന്നെ ആയിക്കോട്ടെ…

സജി : എന്നാ വരുന്ന ഞായറാഴ്ച നിശ്ചയമാക്കിയാലോ

ബിച്ചു : ഇവൻ ബുധനാഴ്ച പോകുവാ ഇവനില്ലാതെ ശെരിയാവില്ല… അതുമല്ല അതിന്റടുത്ത ഞായറാഴ്ച ആശാന്റെ വീട്ടിൽ കല്യാണവുമാണ്… അത് കഴിഞ്ഞിട്ട് നോക്ക്…

സജി : അപ്പൊ പിന്നെ എങ്ങനെയാ…

എന്തായാലും ആശാന്റെ വീട്ടിലെ കല്യാണം കഴിഞ്ഞോട്ടെ… അതുവരെ എല്ലാരും അതിന്റെ ഓട്ടത്തിലാവും…

സജി : നീ പോയിട്ടെപ്പോഴാ വരുന്നേ…

ഞാനെന്തായാലും കല്യാണത്തിനേക്ക് എത്തും…

സജി : എന്നാ അതുകഴിഞ്ഞുള്ള ഒരു ദിവസം ആക്കാം… (ദാസനെനോക്കി) എന്താഅളിയാ…

ദാസൻ : ആ…

തൊമ്മിച്ചായൻ : എല്ലാർക്കും പറ്റുന്നൊരു ദിവസം പറഞ്ഞാ നമുക്കതങ് തീരുമാനിക്കാം…

എല്ലാരും പരസ്പരം നോക്കിയതല്ലാതെ ആരും ഒരു ദിവസം പറയുന്നില്ല

ആദി : ആരും പറയാത്ത സ്ഥിതിക്ക് എന്റെ അഭിപ്രായം ഇന്നേക്ക് രണ്ടാമത്തെ ഞായറാഴ്ച്ച ജോലിക്ക് പോകുന്നോരെയും പിള്ളേരെ സ്കൂളിൽ വിടുന്നോരെയും സൗകര്യം നോക്കി പറഞ്ഞെന്നെ ഉള്ളൂ ആർക്കേലും എതിർപ്പുണ്ടേൽ പറയാം

തൊമ്മിച്ചായൻ : അതാവുമ്പോ ബന്തുക്കളെയൊക്കെ വിളിച്ചറിയിക്കാനും സമയം കിട്ടും എന്താ നിങ്ങളെ അഭിപ്രായം…

ശിവൻ (പെണ്ണിന്റെ അപ്പന്റെ മൂത്ത മാമൻ) : അങ്ങനെ ആവട്ടെ…

അവിടുന്നിറങ്ങി ഉപ്പയും ഉമ്മയുമൊക്കെ ഉപ്പാന്റെ പെങ്ങളെ വീട്ടിലേക്ക് പോയി അവരെ ലെച്ചുവിന്റെ വീട്ടിലിറക്കി ഞാൻ വീട്ടിലേക്ക് വന്നു കണക്കുകൾ നോക്കിയിരിക്കെ അഫിയും റിയയും അങ്ങോട്ട് വന്നു

ലെച്ചു എവിടെ…

ചേച്ചീടെ വീട്ടിലെ വിരുന്നുകാരൊന്നുമിന്ന് പോവുന്നില്ലെന്ന്

സജിയേട്ടനും വൈഫും മക്കളുമല്ലേ…

അവര് മാത്രമല്ല ഷൈജേച്ചിയും ദാസേട്ടനും…

മ്മ്…

അവരടുത്തെത്തിയതും ലാപ്പ് മാറ്റിവെച്ച് അവരെ ഇരുവശത്തുമായി ഇരുത്തി തോളിൽ കൈ ഇട്ടു ചേർത്തു പിടിച്ചു

Leave a Reply

Your email address will not be published. Required fields are marked *