ബിച്ചു : വിടമ്മേ… ഞാനല്ലല്ലോ ഇത്തയല്ലേ പറഞ്ഞേ…
ലെച്ചു : നീ പോവുമോ…
ബിച്ചു : ഞാനമ്മയെ വിട്ടെവിടെ പോവാനാ… പക്ഷേ അമ്മക്ക് കൂട്ടിന് ഒരാളെ നോക്കണം…
ലെച്ചു : നീ പോയേ… പോയച്ഛനോടും അച്ഛമ്മയോടും പറ…
ബിച്ചു : അമ്മയും വാ…
അവര് രണ്ടുപേരും തെക്കേ പറമ്പിലെ അസ്ഥിത്തറക്ക് മുന്നിൽ ചെന്നു നിന്നു അവളവന്റെ തോളിൽ കൈ വെച്ചു അവൻ രണ്ട് തറയിലും വിളക്ക് വെച്ചു തൊട്ട് വണങ്ങി അവർ തിരികെ വരുമ്പോ അവൻ ലെച്ചുവിനെ ചേർത്തുപിടിച്ചു
എങ്കി ഇറങ്ങിയാലോ…
മാമൻ : ഇറങ്ങാം…
ഞാൻ ചാവി റിയയുടെ കൈയിൽ കൊടുത്തു പെണ്ണുങ്ങളെല്ലാം അതിൽ കയറിക്കോ ഞങ്ങള് നാലുപേരല്ലേ ഉള്ളൂ ഞങ്ങൾ ചെറിയവണ്ടിയെടുത്തോളാം…
റിയയും അഫിയും വണ്ടിയുടെ ചാവി നീട്ടി…
റിയയുടെ വണ്ടിയിൽ കയറി സെന്റർ മിററിൽ തൂങ്ങികിടക്കുന്ന അവളുടെ ഐഡി കാർഡും ഡാഷ് ബോർഡിലെ മാതാവിന്റെ ഫോട്ടോയും കണ്ട്
ദാസൻ(അച്ഛൻ പെങ്ങളെ ഭർത്താവ്) : ആ… പൊട്ടത്തി പെണ്ണ് ക്രിസ്ത്യാനി ആണോ… (ബിച്ചുവിനെ നോക്കി) നിങ്ങക്ക് നമ്മുടെ ജാതിക്കാരെയൊന്നും കിട്ടില്ലേ കൂട്ടിന്…
അയാൾ റിയയെ പൊട്ടത്തി എന്ന് വിളിച്ചത് എനിക്ക് നന്നായി നൊന്തു അയാളെ പിടിച്ചു റോഡിലൂരക്കാനുള്ള ദേഷ്യം വന്നെങ്കിലും മിണ്ടാതിരുന്നു
സജി (മാമൻ) : അതിപ്പോ ഏത് മതക്കാരായാലെന്താ… സ്വഭാവം നോക്കിയാൽ പോരെ…
ദാസൻ : നമ്മുടെ ജാതിക്കാർക്കെന്താ സ്വഭാവത്തിന് മോശം…
ഞങ്ങക്കെല്ലാം രണ്ട് ജാതിയെ ഉള്ളൂ ആണും പെണ്ണും ഞങ്ങളെ ജാതിക്കാർക്ക് സ്വഭാവത്തിനൊരു മോശവുമില്ല… പിന്നെ രണ്ടിലും പെടാത്ത കുറേപ്പേര് കാണും അവരെ ഞങ്ങള് കൂട്ടത്തിൽ കൂട്ടാറുമില്ല… അല്ലേ ബിച്ചൂ…
ബിച്ചു : അതെ… എല്ലാമനുഷ്യനും എന്തേലും കുറവ് കാണും… നല്ല ബുദ്ദിയും സൗന്ദര്യവുമുള്ള റിയേച്ചിക്ക് സംസാരിക്കാൻ കഴിയില്ല… സംസാരിക്കാൻ കഴിവുള്ള ചിലർക്ക് ബുദ്ദിയും ഉണ്ടാവില്ല…
റിയയെ പൊട്ടത്തി എന്ന് വിളിച്ചത് ഇഷ്ടപെടാത്ത അവൻ അടിച്ചണ്ണാക്കിൽ കൊടുത്തത് പോലും മനസിലാവാതെ പിന്നെയും അയാളെന്തൊക്കെയോ ചിലച്ചോണ്ടിരുന്നു സെറ്റ് ഓൺ ചെയ്ത് പാട്ടും വെച്ച് അതും കേട്ട് അയാളോടുള്ള ദേഷ്യം ആക്സിലേറ്ററിൽ തീർത്തുകൊണ്ട് ടൗണിൽ എത്തുമ്പോ ആരും എത്തിയിട്ടില്ല
പുറത്തിറങ്ങി അല്പം മാറിനിന്നു സിഗരറ്റ് വലിച്ചുകൊണ്ടിരിക്കെ ഉപ്പാന്റെ വണ്ടി വന്നകണ്ട് സിഗരറ്റ് കെടുത്തി ചൂയിങ്കം വാങ്ങി വായിലിട്ടുകൊണ്ട് അവർക്കരികിലേക്ക് ചെന്നു അവരോട് സംസാരിച്ചിരിക്കെ തന്നെ ഓരോ വണ്ടികളായി എത്തി
പോവാം എന്ന് പറഞ്ഞു റിയയുടെ വീട് ലക്ഷ്യമാക്കി വണ്ടിയെടുത്തു ഉമ്മറത്തുതന്നെ അല്പം പ്രായമുള്ള മൂന്നു പേരിരിപ്പുണ്ട് ഞങ്ങളെ കണ്ട് എഴുനേറ്റ് സ്വീകരിച്ചു ആണുങ്ങളെല്ലാം ലിവിങ് ഹാളിലെ സോഫയിൽ ഇടം പിടിച്ച പിറകെ പെണ്ണുങ്ങൾ ഡൈനിങ് ടേബിളിൽ ഇടം പിടിച്ചു ഉമ്മ സാവിത്രി ചേച്ചിയുടെ അടുത്ത്‌ചെന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട് അവരും ചിരിയോടെ സംസാരിക്കേ ഷൈജേച്ചി വീടെല്ലാം ചുറ്റിക്കാണുന്ന തിരക്കിലാണ് പരിചയമില്ലാത്ത മൂന്നാല്സ്ത്രീകൾ സ്ത്രീകളോട് സംസാരിക്കുന്നുണ്ട് അവിടെ കണ്ട അപരിചിതരായ പുരുഷൻ മാരെ പരിചയപെടുന്നതിനിടെ എല്ലാരും അമയയുടെ അച്ഛന്റെ ബന്തുക്കളാണെന്നു മനസിലായി അമയയും മുപ്പത് വയസ് തോന്നിക്കുന്നൊരു സ്ത്രീയും ട്രേകളിൽ ചായയുമായി അങ്ങോട്ട് വന്നു ഒപ്പം തന്നെ പലഹാരങ്ങളുമായി മൂന്നാല് പെൺ കുട്ടികൾ വേറെയും വന്നു ടി പോയിൽ എല്ലാം നിരത്തിവെച്ചു