കുഞ്ഞ : ഞാനൊന്നും പറയുന്നില്ല നിങ്ങളെന്താന്നുവെച്ചാലായിക്കോ…
കുഞ്ഞ അകത്തേക്ക് പോയി അവള് വീണ്ടും എന്റെ തോളിലേക്ക് ചെരിഞ്ഞു
മുത്ത് : ഉമ്മ വെറുതെ പറഞ്ഞതാ എന്റെ ഒക്കെ ഞാനലക്കാറുണ്ട്… അല്ലേ മുത്തൂ…
മാമി : ആ…
മുത്ത് : കേട്ടില്ലേ…
മ്മ്…
മുത്ത് : കാക്കു എന്താ ചായകുടിക്കാത്തെ…
ആ… (ഒറ്റവലിക്കു ചൂടുള്ള ചായകുടിച്ചു ഗ്ലാസവൾക്ക് കൊടുത്തു)
മുത്ത് : തണിഞ്ഞുപോയോ വേറെ എടുക്കണോ (ബാക്കി ഉണ്ടായിരുന്നത് കുടിച്ചുനോക്കി) ചൂടുണ്ടല്ലോ…
കുറച്ച് വെള്ളം…
മാമി : നിങ്ങള് സംസാരിക്ക് ഞാനെടുത്തിട്ട് വരാം… തണുത്തത് വേണോ…
എന്തായാലും മതി…
മുത്തിന്റെ കൈയിൽ നിന്നും ഗ്ലാസും വാങ്ങി മാമി അകത്തേക്ക് പോയി അവളുടെ കൈ തോളിൽ നിന്ന് എടുത്തുമാറ്റി എഴുന്നേറ്റു ബാത്‌റൂമിൽ കയറി ടോയ്ലറ്റ് സീറ്റടച്ചുവെച്ചു അതിന് മുകളിലിരുന്നു മിനിഞ്ഞാന്ന് വരെ അവൾ നോട്ടവും തട്ടലും മുട്ടലും മാത്രമേ ഉണ്ടായിരുന്നുള്ളൂ അവളുടെ ഇഷ്ടം തുറന്നുപറഞ്ഞതോടെ അവളുടെ പേടി മാറിയിരിക്കുന്നു മാത്രമല്ല ഇന്നലെ പകൽ ഭൂരിഭാഗവും അവളെന്നോടൊട്ടിയാണ് നടന്നത് പോരാത്തതിന് അവളെ സ്കൂളുവരെ ആക്കാൻ പറഞ്ഞാൽ പോലും ഒഴിഞ്ഞുമാറുന്ന ഞാൻ ഇന്നലെ അവളെ ബൈക്കിൽ കയറ്റി എവിടെയൊക്കെപോയി അവൾ പറഞ്ഞതൊന്നും ഒന്നെതിർക്കാൻ പോലുമെനിക്ക് പറ്റുന്നില്ല അല്ലെങ്കിൽ പണ്ടും അവളുടെ പ്രവർത്തികളെ എതിർക്കുന്നതിനു പകരം ഒഴിഞ്ഞുമാറലല്ലേ ഞാൻ അവളിഷ്ടം തുറന്നുപറഞ്ഞതോടെ അതിനും കഴിയാതെയായി ഒഴിഞ്ഞുമാറിയാൽ അവളെ വേദനിപ്പിക്കും അതെനിക്ക് നന്നായറിയാം അവളെ നോവിക്കാനെനിക്കുമിഷ്ടമല്ല അവൾ മാമന്റെ മോളല്ലായിരുന്നെങ്കിൽ അവളെ ഇഷ്ടത്തിന് ഞാനെതിര്നിൽക്കില്ലായിരുന്നു അവളാണെങ്കിൽ അമ്മായിമാരുള്ളതുപോലും നോക്കാതെ എന്നെ ഒട്ടുന്നു എനിക്ക് മാത്രമെന്താ ഇങ്ങനെ ഇനി എന്താ ചെയ്യുക അല്ലാതെ തന്നെ എന്റെ ഓർമയിൽ എനിക്ക് പ്രശ്നങ്ങളില്ലാത്ത നാളുകളില്ല ഇപ്പോയാണേൽ അഫിയുടേം വാവയുടേം കാര്യമോർത്തുള്ള സങ്കടവും റിയ അവരോട് സംസാരിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നത് കാണുന്ന സങ്കടവും ഇത്താക്ക് നല്ലൊരു ജീവിതം ഉണ്ടാക്കിയെടുക്കാനുള്ള ചിന്തയുമെല്ലാമായി പല പ്രശ്നങ്ങളും മുഴുവൻ സമയവുമെനിക്കൊപ്പമുണ്ട് മുത്തിന്റെ കാര്യം മറന്നുപോയിട്ടില്ലെങ്കിലും അവളെ എന്നും അകറ്റിനിർത്തിയതിൽ ചെറിയ സങ്കടമെനിക്കുഉണ്ടാവാറുണ്ട് പക്ഷേ ഇത് അതുപോലല്ല ഇനി എന്താ ചെയ്യുക ഇവിടുന്ന് എന്തേലും പറഞ്ഞു പോണം ബാക്കിയൊക്കെ പിന്നെ ആലോചിക്കാം പുറത്തിറങ്ങുമ്പോ കൈയിൽ എനിക്ക് വെള്ളവുമായവൾ നിൽപ്പുണ്ട്