വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

Posted by

മ്മ്…

ശെരി ചേച്ചീ ഞങ്ങളിറങ്ങുകയാ…

ശെരി…

മൂത്തിനെ വീട്ടിലിറക്കി ആദി വിളിച്ചു അവരെ കൂട്ടി റിയയുടെ വീട്ടിൽ എത്തിയ കാര്യം പറഞ്ഞു

റിയയുടെ വീട്ടിൽ ചെന്ന് ബെല്ലടിച്ചു ചേച്ചിവന്നു വാതിൽ തുറന്നു

നീയായിരുന്നോ… ഞാൻ നിന്നെ വിളിക്കാൻ നിൽക്കുകയായിരുന്നു

എന്തെ…

എടാ ഇത്ര വലിയ വീടൊന്നും വേണ്ടായിരുന്നു… ഇതിനൊക്കെ വലിയ വാടക ആവില്ലേ…

ആവും പക്ഷേ നിങ്ങള് വാടക കൊടുക്കേണ്ട പോരെ…

എടാ… എന്നാലും…

എന്നാലും കുന്നാലുമൊന്നുമില്ല രണ്ടാളും വന്നേ കുറച്ച് പരിപാടിയുണ്ട്…

അവരെ കൂട്ടി ടൗണിലെ ജ്വല്ലറിയിൽ ചെന്ന് അമയക്ക് ഒരു ചെറിയ മാലയും കൈചെയിനും പാതസരവും ചെറിയ ജിമിക്കി കമ്മലും ചേച്ചിക്ക് ഇത്തിരി വലിയ മാലയും വളയും കമ്മലും വാങ്ങി ചേച്ചി വേണ്ടെന്നൊക്കെ പറഞ്ഞെങ്കിലും ചേച്ചിക്ക് ഇനി തരാനുള്ള പൈസയിൽ നിന്നും കഴിച്ചോളാം എന്ന് പറഞ്ഞു രണ്ടാൾക്കും ഓരോ ജോഡി ഡ്രെസ്സും ചെരിപ്പും ഒരു മേക്കപ്പ് ബോക്സും കൂടെ വാങ്ങി അവരെ കൊണ്ടുവിട്ടു തിരികെ ഉമ്മാന്റെ വീട്ടിൽ ചെന്നു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ആദി ഫോൺ ചെയ്തു ഫോൺ എടുത്തു

പറയെടാ…

എല്ലാം സെറ്റാണ്…

ശെരി… ഞാൻ ഭക്ഷണം കഴികയാ

അമലും പണിക്കാരും ഹോട്ടലിലാണ് അവരങ്ങെത്തും…

ശെരി… ഞാൻ ഭക്ഷണം കഴിച്ചിട്ട് ഇവിടുന്നിറങ്ങും

ഫോൺ കട്ട് ചെയ്തു തിരികെ ചെന്നു

വലിയ മാമൻ : എന്താടാ…

പണിയുടെ കാര്യം പറയാൻ വിളിച്ചതാ

ഭക്ഷണം കഴിച്ച് ഇറങ്ങാൻ തുടങ്ങുമ്പോ അൻഷിയോട് വരുന്നോ എന്ന് ചോദിച്ചതിന് അൻഷിയും മോമിയും കൂടെ വന്നു വീടിന്റെ മുന്നിൽ വണ്ടി നിർത്തി ഓരോ സിഗരറ്റ് കത്തിച്ചുകൊണ്ട് ഇരിക്കെ

മോമി : എന്താടാ പരിപാടി…എവിടെക്കാ പോണേ…

ഇവിടെ ചെറിയൊരു പണിയുണ്ട്

ആദി വിളിച്ച് അവർ ബോർഡർ വിട്ട കാര്യം അറിയിച്ച പിറകെ അമലും ജോലിക്കാരും ജെസിബികളും ക്രൈനും മിക്സർ മെഷീനും ടൈലറുകളുമടക്കം വന്ന പരിവാരങ്ങളിൽ കുറച്ച് പറമ്പിലേക്ക് കയറി ബാക്കിയുള്ളവ റോഡരികിൽ നിർത്തി

പുലർച്ചെ സനാഹങ്ങളെല്ലാം തിരികെ പോവുമ്പോയേക്കും വലിപ്പം കൊണ്ട് നാട്ടുകാർ വലിയ പറമ്പെന്നു പേരിട്ടുവിളിച്ച ഏക്കറുകൾ പരന്നുകിടക്കുന്ന പറമ്പിനു ചുറ്റും ആറര അടി ഉയരത്തിൽ പത്തിഞ്ചു കനത്തിൽ കോൺക്രീറ്റ് മതിലും പറമ്പിൽ നിന്നും പുഴയിലേക്ക് ഇറങ്ങാനുള്ള വഴിയിൽ ഇരുപതെ പതിനാറിൽ പില്ലറുകളിലും മതിലിലും താങ്ങിക്കൊണ്ട് ബോട്ട് ജെട്ടി പോലെ പുഴയിലേക്ക് കിടക്കുന്ന സ്ലാബും വീടിനു മുന്നിലും പിന്നിൽ പുഴയിലേക്കിറങ്ങാനുമുള്ള ഗേറ്റുകളും നിർമിതമായിരിക്കുന്നു

കുളിയും കഴിഞ്ഞു ബാബുവേട്ടന്റെ കടയിൽ നിന്നും ചായയും കുടിച്ച് ഉമ്മാന്റെ വീട്ടിലേക്ക് ചെന്നു മാമി ഇഡലിയും തേങ്ങാ ചട്ണിയും കൊണ്ടുതന്നു അതും കഴിച്ച്

Leave a Reply

Your email address will not be published. Required fields are marked *