വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

Posted by

ഒന്ന് താഴ് കാക്കൂ എനിക്കെത്തുന്നില്ല

അല്പം താഴ്ന്നതും അവളെന്റെ കവിളിൽ ഉമ്മവെച്ചു കൊണ്ട് സെൽഫിയെടുത്തു

ഞെട്ടി തല പിൻവലിക്കുമ്പോയേക്കും

അവൾ സെൽഫി എടുത്തു കഴിഞ്ഞിരുന്നു

ഡി…

എന്തോ…

ഒന്നൂല്ല…

അവളെനെ കൂട്ടി ഉപ്പിലിട്ട സാധനങ്ങൾ വിൽക്കുന്നിടത്ത് പോയി അവളൊരു മാങ്ങവാങ്ങി തിന്നാൻ തുടങ്ങി അച്ചാറ് തേച്ച കക്കിരി ഒരു കടി കടിച്ചു ചവച്ചുകൊണ്ടിരിക്കെ അവളത്തിൽ നിന്നും ഒരു പീസ് കടിച്ചു ഞാനൊന്നും പറയാൻ പോയില്ല അല്ലേലും എന്ത് പറയാൻ അവളോട് ദേഷ്യപ്പെടാൻ എനിക്ക് തോന്നില്ല മാത്രമല്ല ഞാൻ എന്തേലും പറഞ്ഞു കണ്ണ് കലങ്ങിയാൽ അതെനിക്കും സങ്കടമാവും അതുകൊണ്ട് മിണ്ടാതിരിക്കുന്നതാണ് നല്ലത്

കാക്കൂ… ഐസ്‌ ഒരതിയത്…

മ്മ്… വാങ്ങിക്കോ…

വാങ്ങിത്താ…

അതും വാങ്ങികൊടുത്തു അത് കൂടെ കഴിഞ്ഞു ഞങ്ങളിറങ്ങി സിഗ്നലിൽനിന്നും ഹൈവേ ക്രോസ്സ് ചെയ്തു കുറ്റിയാടിറോഡിൽ കയറി ഉള്ളയേരി പമ്പ് കഴിഞ്ഞതും പോലീസിന്റെ വായിൽ ചാടികൊടുത്തു അങ്ങോട്ട് പോവുമ്പോ ഫുൾടൈം കൈയിൽ പിടിച്ചിരുന്നതിനാൽ ഹെൽമെറ്റ് അവൾ വണ്ടിയിൽ വെച്ചിരുന്നു

ഹെൽമെറ്റില്ലേ…

ഇല്ല

എവിടുന്നാ വരുന്നേ…

കോഴിക്കോട്

എങ്ങോട്ടാ പോവുന്നെ…

തലശ്ശേരി…

ലൈസൻസ് ഉണ്ടോ…

ഉണ്ട്…(പേഴ്സിൽ നിന്നും ലൈസൻസ് എടുത്തുകൊടുത്തു)

ശെരി നൂറുരൂപ ഫൈൻ അടച്ചിട്ടു പൊയ്ക്കോ…

ഫൈനും അടച്ച് വണ്ടിയെടുത്തു സാവിത്രി ചേച്ചിയുടെ വീട്ടിൽ ചെന്നു അവരോട് സംസാരിച്ചു കൊണ്ടിരിക്കെ

വാടക വീട് നോക്കുന്ന കാര്യമെന്തായി

ചേച്ചി : നോക്കുന്നുണ്ട് ഒന്നും ശെരിയായിട്ടില്ല…

നിങ്ങൾ അങ്ങോട്ട് പോരെ തലശ്ശേരിയിൽ

ചേച്ചി : അത് വേണോടാ… ചേട്ടന്മാര്…

നിങ്ങളങ്ങോട്ട് വന്നെന്നുകരുതി ആരും നിങ്ങളെ ഒന്നും ചെയ്യില്ല അത് ഞാനുറപ്പ് തരാം

ചേച്ചി : അതുമല്ല… ജോലി…

അതവിടെനിന്നും വരാലോ അല്ലെങ്കിൽ അവിടെ വേറെ ജോലി ശെരിയാക്കാം…

ചേച്ചി : എന്നാലും…

ഒരെന്നാലുമില്ല ഞാൻ ആദിയെ അയക്കാം തത്കാലം അവിടെ നിൽക്ക് പിനത്തെ കാര്യം നമുക്കാലോചിച്ചു ചെയ്യാം…

മ്മ്…

പിന്നെ ഇവളെ കല്യാണലോചന കാര്യം ഇവളെ അച്ഛൻ വീട്ടുകാരോടും പറഞ്ഞേക്ക്

അവരെ അടുത്ത് ഞാനിതുവരെ പോയില്ല… എനിക്കെന്തോ പോലെ…

ചേച്ചിയെന്തിനാ ഒളിച്ചിരിക്കുന്നെ… നാളെ കാലത്ത് തന്നെ ഇവളേം കൂട്ടി അവിടെ ചെന്ന് കാര്യം പറ…

എടാ അത്…ഞാനെങ്ങനെയാ…

(ഒന്ന് ആലോചിച്ചു)ഒറ്റയ്ക്ക് പോവാൻ മടിയുണ്ടെങ്കിൽ അഫിയെ വിടാം നിങ്ങള് കാലത്ത് ഒരുങ്ങിനിന്നാൽ മതി…

………

ഞങ്ങളാണുങ്ങൾ വന്നാൽ ചിലപ്പോ അവർക്കത്തിഷ്ടപ്പെട്ടില്ലെങ്കിലോ അതുകൊണ്ടാ ഇല്ലേൽ ഞാൻ തന്നെ വന്നേനെ…

Leave a Reply

Your email address will not be published. Required fields are marked *