അനു വന്നു ഭക്ഷണം കഴിക്കാൻ വിളിച്ചു മാമന്മാരും ഉപ്പയും റാഷിയും കഴിച്ചിരുന്നതിനാൽ ഞങ്ങൾ പിള്ളേരെല്ലാം ഇരുന്നു
കുഞ്ഞ(ചെറിയ മാമി) : അനു ഉണ്ടാക്കിയതാ എങ്ങനെ ഉണ്ട്
ഒരു രക്ഷയുമില്ല അടിപൊളി നീ ഒരു പെണ്ണായിരുന്നേൽ നിനെ ഞാനങ്ങ് കെട്ടിയേനെ…
വാവ : ഞാനും ഫുടൊക്കെ ഉണ്ടാക്കും കേട്ടോ…
മൂസി : അത് തിന്നിട്ട് ആള് ബാക്കിയുണ്ടായാൽ ഭാഗ്യം…
അത് കേട്ടതും എല്ലാരും ചിരിക്കുന്നതിനൊപ്പം മുത്തും ചിരിച്ചു മൂസി അവളെ നോക്കി ആരും കേൾക്കാതെ സോറി എന്ന് പറയുന്നതും അവളതിന് സാരോല്ല എന്ന് പറയുന്നതും കേട്ടു
ഓരോന്ന് സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്നതിനിടെ എന്നെ നോക്കി
മാമി(വലിയ മാമി) : എല്ലാം കഴിഞ്ഞിട്ട് കുറേ ആയില്ലേ ഇനി കല്യാണം ഒക്കെ നോക്കണ്ടേ…
മൂസി : ഇവളെ അങ്ങ് കെട്ടിച്ചുകൊടുക്ക്… ഇവളിക്കാന്റെ മുറപെണ്ണല്ലേ… എന്റെ കൂടെ പിറപ്പായൊണ്ട് പൊക്കി പറയുവല്ല ഇവളെ കെട്ടുന്നതിലും വലിയൊരു പണി ഇക്കാക്ക് വേറെ കിട്ടാനില്ല…
കേട്ടതും ഭക്ഷണം മുത്തിന്റെ നെറുകയിൽ കയറി സ്വയം തലയിൽ തട്ടികൊണ്ട് മൂസിയെയും എന്നെയും ചുറ്റുമുള്ളവരെയും നോക്കെ
കുഞ്ഞ : അത് ശെരിയാ ഇങ്ങനൊരു മടിച്ചി ഈ ലോകത്തിവളെ കാണൂ…
മുത്ത് : ഉമ്മാ…
ഉമ്മ : നീ എന്തിനാ ഷെരീഫാ എപ്പോഴും അവളെ കുറ്റം പറയുന്നേ…
കുഞ്ഞ : ഞാനൊരു സത്യം പറഞ്ഞതല്ലേ…
മാമി : മതി നിന്റെ സത്യം പറച്ചില്… തിന്നുമ്പോയെങ്കിലും ഒന്നും പറയാതിരുന്നൂടെ നിനക്ക്…
വാവ : (മൂസിയെ നോക്കി)അതേ…ഞാനാ ഒരുവയസിനു മൂത്തത് ഞാനും മുറപ്പെണ്ണാ…
മുത്ത് വാവയെ ദേഷ്യത്തോടെ നോക്കി
പൊന്നാര അമായിമാരെ എനിക്കിപ്പോ എന്തായാലും കല്യാണം വേണ്ട…ഞാനിനി എന്തായാലും വീടുപണിയൊക്കെ കഴിഞ്ഞേ കെട്ടുന്നുള്ളൂ… അൻഷി അല്ലേ എന്റെ മൂത്തെ അവൻ കെട്ടട്ടെ ആദ്യം…
അൻഷിയൊന്നുഞെട്ടിയപോലെ തോന്നി
മോമി : (അവന്റെ ചെവിയോട് ചുണ്ട് ചേർത്തുസ്വകാര്യമായി) കെട്ടി നോക്ക് ഷാനി നിന്റെ മയ്യത്തെടുക്കുന്നത് കാണാലോ…
അൻഷി : (അതേപോലെ) മിണ്ടാതിരുന്നോ ഇല്ലേൽ നിന്നെ പിടിച്ച് കെട്ടിക്കും അപ്പൊ പിന്നെ അസിനിന്റെ മയ്യത്തെടുത്തോളും…
മാമി : നിങ്ങള് ചെവിതിന്നിട്ടൊന്നും ഒരു കാര്യോമില്ല ഇവന്റെ കല്യാണം കഴിയാതെ നിങ്ങളെ ആരെയും കെട്ടിക്കാൻ പോണില്ല…
കുഞ്ഞ : അതേ… അതിന്റെ ഇടക്ക് വല്ല കുരുത്തക്കേടും ഒപ്പിച്ചാൽ ആരായാലും പിന്നെ ഈ പടിക്കേറിപോവരുത്…
എന്റമ്മായിമാരെ ഇവരെ ശാപോം കൂടെ വാങ്ങിത്തരാനുള്ള പരിപാടിയാണോ…
മാമി : ശപിച്ചാലും എന്താക്കിയാലും വേണ്ടില്ല പറയുന്നകേട്ട് അടങ്ങിയൊതുങ്ങി നിന്നില്ലേൽ ഒറ്റൊന്നിനേം ഈ പടി കയറ്റൂല…