വണ്ടിയിൽ നിന്നിറങ്ങിയ അഭിയും പാത്തുവും ഓടി എനിക്കരികിൽ വന്നു ചാടി മടിയിൽ കയറിയ പാത്തുവിനെ ശെരിക്കിരുത്തി എന്റെ മേൽ ചാരി നിന്ന അബിയെ ചെറിയ മാമൻ വലിച്ചു മടിയിലിരുത്തി അവരോട് വിശേഷങ്ങളൊക്കെ ചോദിച്ചു സംസാരിച്ചു കൊണ്ടിരിക്കെ ഉപ്പയും മാമൻമാരും ചർച്ച രാഷ്ട്രീയവും അന്താരാഷ്ട്ര കാര്യങ്ങളുമായതും ഞങ്ങൾ അകത്തേക്ക് വലിഞ്ഞു അനു ഇപ്പൊ വരാമെന്നു പറഞ്ഞ് കിച്ചനിലേക്ക് പോയി ഞങ്ങൾ എട്ടുപേരും അഭിയും പാത്തുവും ആമിയും മുകളിലെ റൂമിൽ ചെന്നിരുന്നു
അൻഷു : എടാ പജിറോയും നീ എടുത്തതാണോ…
മ്മ്… സെക്കൻ ഹാൻഡാ…
മോമി : അടിപൊളി മൊതലാ…
മുത്ത് : ഗൾഫിൽ പോയപ്പോ കാക്കു ഒന്നൂടെ ലുക്കായല്ലൊ…
മൂസി : തുടങ്ങി അവളുടെ കോഴിത്തരം…നിന്റെ കോഴിത്തരമൊന്നു നിർത്ത്… കോളേജിൽ ചെന്നാൽ അവിടെയും കോഴിത്തരം വീട്ടിൽ വന്നാൽ ഇവിടേം കോഴിത്തരം… എന്റെ പടച്ചോനെ ഇതുപോലൊന്നാണല്ലോ എന്റെ കൂടെ പിറന്നത്
എല്ലാരും ചിരിച്ചു
മുത്ത് : നീയല്ലേ തെണ്ടീ എല്ലാരേം വായിനോക്കാറ് ഞാനാരെയാ വായിനോക്കിയേ തോന്നിവാസം പറഞ്ഞാലുണ്ടല്ലോ (പാതി കളിയായും പാതി കാര്യമായും) എന്റെ ഫ്രണ്ട്സിനെ അടക്കം വെറുതെ വിടാറുണ്ടോ നീ… ഞാൻ പറയണോ…
മൂസി : എന്ത്… (പറയരുതെന്ന് അവളെ കണ്ണുകാണിച്ചുകൊണ്ട്) പറ…
മുത്ത് : എന്നെ കോഴീന്ന് വിളിച്ചതിനു സോറി പറഞ്ഞോ ഇല്ലേൽ ഞാനിപ്പോ പറയും
മൂസി : നീ പറഞ്ഞാൽ ഞാനും പറയും…
മുത്ത് : എന്ത്…
മൂസി : “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയേ അയ്യോ”… കളിയാക്കി പാടിയത് കേട്ടതും…
മുത്ത് : (അതുവരെ തമാശ പോലെ തല്ലു കൂടിയ അവളുടെ മുഖം ദേഷ്യത്തിൽ ചുവന്നു ഉച്ചത്തിൽ അവനെ നോക്കി) അതെങ്ങാനും പറഞ്ഞാൽ പിന്നെ ജന്മത്തിൽ നിന്നോട് ഞാൻ മിണ്ടില്ല…
വല്ലിത്ത : നിർത്തിക്കെ രണ്ടും… ഏതു സമയോം തല്ലും കൂടി…എന്നാലോ അടേം ചക്കരയും പോലാണ് താനും…
ശെരിയാണ് രണ്ടും എപ്പോഴും തല്ലാണേലും അവർ കിടയിൽ രഹസ്യങ്ങൾ ഇല്ല എത്ര തല്ലുകൂടിയാലും അവർ അത് പറയുകയുമില്ല രണ്ടാളും പിരിഞ്ഞിരിക്കുകയോ ഒരാൾക്ക് കൊടുക്കാതെ എന്തേലും തിന്നുകയോ ഇല്ല എന്തിന് ഒരാൾക്ക് പനി വന്നാൽ മറ്റേ ആൾക്കും പനിക്കും
എല്ലാരും ചിരിച്ചെങ്കിലും മുത്തിന്റെ മുഖം മാത്രം ഒരു കൊട്ടയുണ്ട് മൂസി വായിൽ നിന്നും അരുതാത്തത് എന്തോ വീണപോലെ അവളെ ഇടയ്ക്കിടെ നോക്കുന്നുണ്ട്
എന്തേലും പ്രേമമോ മറ്റോ ഉണ്ടെങ്കിൽ ഇപ്പൊ പറഞ്ഞോ സമയമാവുമ്പോ ആലോചിക്കാം… ഒളിച്ചോടാന്നൊന്നും ആരും കരുതണ്ട…എന്താ അൻഷീ…
അൻഷി : ആ… അത് ശെരിയാ അങ്ങനെ എന്തേലും ചിന്ത ആർക്കേലുമുണ്ടെൽ പറഞ്ഞോ…