വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

Posted by

മര്യാദക്ക് നീന്തണേൽ മതി

അവളകത്തുപോയി അല്പസമയം കഴിഞ്ഞു മുണ്ടും ബനിയനും ബനിയന് പുറതൂടെ കോട്ട് പോലെ എന്റെ ഷർട്ടും ഇട്ട് തോർത്തുമെടുത്തു വന്നു ഞങ്ങൾ പുഴയിലേക്ക് നടന്നു മുണ്ടും ഷർട്ടും അഴിച്ചുവെച്ചു ഷോർട്സും ബനിയനും ഇട്ടവൾ പുഴയിലേക്കിറങ്ങിയ പിറകെ ഷോർട്സും ഇട്ട് ഞാൻ പുഴയിലേക്ക് ചാടി

അക്കരക്ക് നീന്തി ചെന്നു കഴിഞ്ഞ ദിവസത്തെ പോലെ അവൾ പാതിയിൽ തളർന്നില്ല എങ്കിലും കര തൊടുമ്പോയേക്കും അല്പം തളർന്നിരുന്നു കരയിൽ കയറി ഇരുന്നു

ഡാ…

മ്മ്…

ഞാനൊരു കാര്യം പറഞ്ഞാൽ നീ പ്രശ്നമൊന്നും ഉണ്ടാക്കരുത്

നീ കാര്യം പറ

ആ… ചെറുക്കനില്ലേ…

ഏത്…

ഇന്ന് നീ വരുമ്പോ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നത്

ആ…

അവൻ ഇത്തിരി ഓവറാണോ എന്നൊരു സംശയം

എന്തെ… നിന്നോടെന്തേലും മോശമായിട്ട് പറഞ്ഞോ…

അതൊന്നുമില്ല… പക്ഷേ അവന്റെ മണപ്പിച്ചോണ്ടുള്ള നടപ്പും… സംസാരോം ഒന്നും എനിക്കങ്ങു പിടിക്കുന്നില്ല…

മ്മ്… ഞാൻ സംസാരിക്കണോ…

അതൊന്നും വേണ്ട… അവൻ കാൾ ചെയ്യാൻ എന്നും പറഞ്ഞേന്റെ ഫോൺ വാങ്ങി അവന്റെ ഫോണിലേക്ക് മിസ്സടിച്ചു…അതെനിക്ക് തീരെ ഇഷ്ടമായില്ല…

എന്നിട്ട് നീ ഒന്നും പറഞ്ഞില്ലേ…

അവനോട് ഡിലീറ്റ് ആക്കാൻ പറഞ്ഞു… അപ്പൊ എന്തിനാ ഡിലീറ്റ് ആക്കുന്നെ നമ്മളൊക്കെ ഒരുമിച്ച് പഠിക്കുവല്ലേ അപ്പൊ നമ്പർ കയ്യിലുള്ളത് നല്ലതല്ലേ എന്ന്… എന്റെ നമ്പർ ഡിലീറ്റ് ആക്കിയേക്ക് അതാ നിനക്ക് നല്ലതെന്ന് പറഞ്ഞിട്ടുണ്ട്…

മ്മ്…

ശല്യമാവുന്നെങ്കിൽ പറ ഞാൻ സംസാരിക്കാം…

മ്മ്…

ഡി… പിന്നെ…അവളെ ഞാനിന്നലെ പൊക്കി…

ആരെ…

ജാഫറിനെ വെച്ചോണ്ടിരിക്കുന്ന ജാസ്മിനെ…

അവളെനെ നോക്കി

നീ ഉപേക്ഷിച്ചകാര്യമൊന്നും അവനറിയില്ലല്ലോ അതുകൊണ്ട് നമ്മളിപ്പോ നല്ല സെറ്റപ്പിൽ ആണെന്നും ഞാൻ നാട്ടിൽ ഉണ്ടെന്നും ഇപ്പൊ നിന്നെ കൊണ്ട് എന്റെകയ്യിൽ നിന്നും ബിസിനസ് തുടങ്ങാനെന്നും പറഞ്ഞ് പൈസ ചോദിപ്പിക്കാനും പറഞ്ഞു അവന് ഞാൻ അവളുടെനമ്പറിൽ നിന്നും മെസേജ് ഇട്ടിട്ടുണ്ട് അവൻ പെട്ടന്ന് വരും… വന്നാൽ എത്രയും പെട്ടന്ന് നിന്റെ മൊഴി അവന്റെ കൈയിൽ നിന്നും ഞാൻ വാങ്ങും

അവളൊന്നും മിണ്ടാത്തെ എന്റെ തോളിൽ ചാരി കിടന്നു

ഇത്താ…

മ്മ്…

സങ്കടമായോ…

ഹേയ്…

ആയെന്നറിയാം എന്നാലും ഇനി സങ്കടപെടല്ലേ… നിന്റെ സങ്കടം മാറാൻ എന്നെകൊണ്ട് പറ്റുന്ന എന്ത് ചെയ്യണമെങ്കിലും ഞാൻ ചെയ്യാം… ഇനിയും സങ്കടപെടല്ലേ…

അവൾ എന്റെ കൈയിൽ ചുറ്റിപിടിച്ചുകൊണ്ട് തോളിൽ ഉമ്മ വെച്ചു മുഖത്ത് നോക്കി ചിരിയോടെ

ഒരു സങ്കടവുമില്ല… എന്റെ മോൻ അതോർത്ത് സങ്കടപെടണ്ട… ഞാൻ ഇതുവരെ അനുഭവിച്ചത് ആലോചിച്ചതാ ഇനി അതൊന്നും അനുഭവിക്കേണ്ടല്ലോ എന്നോർത്തപ്പോ ഒരു സമാധാനം…

Leave a Reply

Your email address will not be published. Required fields are marked *