എന്താ ചെയ്യുന്നേ…
പുറത്തായിരുന്നു
എവിടെ…
സൗദി…
എന്താ പരിപാടി…
കൺസ്ട്രക്ഷൻ സൈറ്റിൽ കാന്റീൻ പോലൊരു സെറ്റപ് അവിടെ കൺസ്ട്രക്ഷൻ കഴിഞ്ഞതുകൊണ്ട് ഇനി വേറെ ജോലി നോക്കണം
വിസ ഉണ്ടോ…
വിസതീരാൻ ഇനിയും നാലുമാസമുണ്ട് പോയിട്ട് വേറെ എവിടേലും അടിക്കണം…
ഖത്തറിലേക്ക് നോക്കുന്നോ…
ഞാനന്വേഷിച്ചിരുന്നു വിസക്കിപ്പോ ഏഴായിരം റിയാലൊക്കെയല്ലേ പറയുന്നേ…
അതൊന്നും വിഷയമല്ല താല്പര്യമുണ്ടോ…
താല്പര്യമൊക്കെ ഉണ്ട്…
എന്തൊക്കെ ജോലി അറിയാം…
ഹോട്ടലും സൂപ്പർ മാർക്കറ്റും ജോലി ചെയ്തിട്ടുണ്ട് ബർഗർ, സാന്റ്വിച്, എണ്ണക്കടികൾ, ഒക്കെ ഉണ്ടാക്കാൻ അറിയാം…
ഞാൻ നമ്പർ തരാം പാസ്പോർട് എനിക്ക് വാട്സപ്പ് ചെയ്യ്
മ്മ്… നിങ്ങളെന്താ ചെയ്യുന്നേ…
അങ്ങനെ ചോദിച്ചാൽ… ഹൗസ് ഡ്രൈവർകം പിഎകം അൽ ആത്തിമി ഗ്രൂപ്പ് ഖത്തർ ഹെഡ്… അങ്ങനെ ഓരോന്നൊക്കെ
ആത്തിമി ഗ്രൂപ്പിലോ…
അറിയുമോ…
സൗദിയിൽ എന്റെ ഫ്രിണ്ട് വർക്ക് ചെയ്യുന്ന കഫ്റ്റീരിയ ആത്തിമി ഗ്രൂപ്പിന്റെയാ…
എന്താ പേര്…
ഷെഹീർ…
കടയുടെ പേര്…
മക്ക…
മ്മ്… ഖത്തറിലുമുണ്ട്…
സൗദിയിൽ അവരുടെ ഏതേലും ഷോപ്പിൽ കയറ്റിത്തരാൻ പറ്റുമോ…
ഉറപ്പില്ല ഞാൻ നോക്കട്ടെ…
ഫോൺ എടുത്തു ഖാലിദിനെ വിളിച്ച് സംസാരിച്ചു
അവിടെ ഒഴിവുണ്ടോ എന്ന് നോക്കണം… നിങ്ങളെ നമ്പർ തന്നേക്ക് ഞാൻ നോക്കിയിട്ട് രാത്രി ആവുമ്പോയേക്ക് വിളിക്കാം… പണിയുടെ കാര്യം ടെൻഷനാവണ്ട അവിടെ ഇല്ലേൽ ഖത്തറിൽ പുതിയ ഹോട്ടലും കൂടെ തന്നെ കഫ്റ്റീരിയയും തുടങ്ങുന്നുണ്ട് അവിടേക്ക് നോക്കാം…
അവന്റെ നമ്പർ വാങ്ങി അവനൊരു മിസ്സ് കാൾ കൊടുത്തു നമ്പർ സേവ് ചെയ്തപ്പോയെക്കും ഖാലിദ് സൗദി ഹെഡിന്റെ നമ്പർ അയച്ചു തന്നു
നമ്പർ കിട്ടിയിട്ടുണ്ട് വിളിച്ച് നോക്കട്ടെ… നമ്പർ ബിസി ആണ്… കുറച്ചുകഴിഞ്ഞു വിളിച്ചുനോക്കിയിട്ട് ഞാൻ വിളിക്കാം…
ശെരി…
അടുത്തതെന്ത് പറയണം എന്നറിയാതെ നിൽക്കെ മൗനം മുറിച്ചുകൊണ്ട്
ഡോക്ടറെ കാണിച്ചില്ലേ…
എന്താ…
അല്ല… കുട്ടികളുണ്ടാവാത്തത്
(സങ്കടം മറച്ചു ചിരിച്ചുകൊണ്ടവനെ നോക്കി)ഒന്നര വർഷം മുൻപ് അവൾ പ്രഗ്നന്റായിരുന്നു ആ സമയത്ത് അവൾ കോണിപടിയിൽ നിന്നും തായെ വീണു…
സോറി…
ഹേയ്… കുഴപ്പമില്ല…
ഫോൺ അടിഞ്ഞത് എടുത്തു നോക്കി
ഹലോ…
ഹലോ… ഷെബിൻ ആണോ…
അതേ…
ഖഫീൽ വിളിച്ചിരുന്നു…
കാര്യം പറഞ്ഞോ…
പറഞ്ഞു ഇവിടിപ്പോ റിയാദിലെ കഫ്റ്റീരിയയിൽ ഒഴിവുണ്ട്…
ശെരി… ആളെന്റെ അടുത്തുണ്ട് കൊടുക്കാം നിങ്ങൾ സംസാരിച്ചുനോക്ക്…
ഫോൺ അവന് കൊടുത്ത് അഫിയെ നോക്കുമ്പോ അവൾ കുഞ്ഞിനെ കളിപ്പിച്ചോണ്ട് ചിരിയോടെ നബീലയോട് എന്തൊക്കെയോ സംസാരിക്കുകയാണ് അവളുടെ ചിരിയും സംസാരവും നോക്കി നിൽക്കെ അവൻ ഫോൺ വെച്ച് എനിക്കരികിൽ വന്നു