ചൂരൽ എന്ന് കേട്ടാൽ തന്നെ നിക്കറിൽ മുള്ളുന്ന ഞാനും എൻ്റെ ചേട്ടൻ രാജേഷും ചുവന്ന സെല്ലോ ടേപ്പ് ചുറ്റിയ വലിയ ചൂരൽ കണ്ട് ശരിക്ക് ഭയന്ന് പോയി .
ചേച്ചിയുടെ അടുത്ത് ശനി ഞായർ അവധി ദിവസങ്ങളിൽ ആൺ പെൺ വ്യത്യാസമില്ലാതെ തയ്യല് പഠിക്കാൻ വരുന്നവരെ നിലക്ക് നിർത്താനുള്ള ചൂരൽ കശായമായിരുന്നു അത് .
കൂടാതെ ചേച്ചി കണ്ണുരുട്ടി കീഴ് ചുണ്ട് കടിച്ച് പേടിപ്പിച്ചതും ജനാലക്കരികിൽ നിന്ന ഞാൻ വരെ ഭയന്ന് പോയി എങ്കിൽ രാജേഷിൻ്റെ കാര്യം പിന്നെ പറയണോ ?
ചേച്ചിയുടെ കയ്യിലെ ചൂരൽ കണ്ടതും രാജേഷ് പേടിച്ച് സ്റ്റൂളിൽ നിന്നും താഴെയിറങ്ങി .
മിണ്ടി പോകരുത് . ഇവിടെ നടന്ന കാര്യങ്ങൾ വീട്ടിലോ നിൻ്റെ അനിയനോടൊ മറ്റാരെങ്കിലോടൊ പറഞ്ഞാൽ ദാ ഈ ചൂരലിനേക്കാൾ വലുത് ഒരെണ്ണം അടുക്കളയിലുണ്ട് . അത് കൊണ്ട് നിൻ്റെ ചന്തിയും പുറവും ഞാൻ പൊളിക്കും . കേട്ടല്ലോ .
ചേച്ചി പതിഞ്ഞ സ്വരത്തിൽ രാജേഷിനെ കണ്ണുരുട്ടി പേടിപ്പിച്ച് കൊണ്ട് പറഞ്ഞു .
രാജേഷ് പേടിയോടെ മ് എന്ന് മാത്രം ഒന്ന് മൂളിക്കൊണ്ട് വായ പൊത്തി വാതിലിന് ചുവട്ടിൽ നിന്നു .
ചേച്ചി വേഗം തന്നെ തൻ്റെ സിന്ദൂരം ശരിയായി തൊട്ട് ചെങ്കല്ല് കൊണ്ട് പണിത തേക്കാത്ത വീടിൻ്റെ ചുമരിൽ ഫിറ്റ് ചെയ്ത മരം കൊണ്ട് ഉണ്ടാക്കിയ ചെറിയ സ്റ്റാൻ്റിൽ നിന്ന് കൺമഷി എടുത്ത് രണ്ട് കണ്ണുകളും മിഴിച്ച് പിടിച്ച് ഉള്ളിൽ എഴുതുകയും അൽപം കുട്ടി കുറാ പൗഡർ എടുത്ത് മുഖത്ത് ഒന്ന് ടച്ചപ്പ് ചെയ്ത ശേഷം..
ദാ വരുന്നിച്ചേയി
എന്നും പറഞ്ഞ് മാറിലേക്ക് ഒരു ക്രീം കളർ ചുട്ടി തോർത്തും ഇട്ട് മിണ്ടി പോകരുത് എന്ന് ഒരിക്കൽ കൂടി രാജേഷിനെ നോക്കി കണ്ണുരുട്ടി ചൂണ്ട് വിരൽ ചുണ്ടിൽ വെച്ച് പേടിപ്പിച്ച ശേഷം വാതിൽ മെല്ലെ തുറന്നു .
രാജേഷ് പേടിച്ച് വാതിലിൻ്റെ മറവിൽ കയറി മിണ്ടാതെ നിൽക്കുന്നത് കണ്ടിട്ട് സത്യത്തിൽ എനിക്ക് ചിരി വന്നു പോയി .
” ഹോ എത്ര വിളി വിളിക്കണം മോളെ നിന്നെ ”
” ഞാൻ അമ്മയുടെ മുറിയിലായിരുന്നു ഇച്ചേയി ”
” എന്താ പറ്റിയെ അമ്മക്ക് ”
” ഹൊ ഒന്നും പറയണ്ട ഇച്ചേയി . സുജേച്ചിയുടെ മോൻ എവിടെ അവൻ ? ” !
എന്ന് പറഞ്ഞ് മായേച്ചി പിറകിലേക്ക് തിരിഞ്ഞ് നോക്കിയതും രാജേഷ് പേടിച്ച് തല താഴ്തി അവരുടെ മുന്നിലേക്ക് വാതിലിൻ്റെ മറവിൽ നിന്ന് കടന്ന് വന്നു .
” ആ ഈ കൊച്ച് നമ്മടെ മുരിക്കും തറയിലെ പപ്പൻ്റെ ഇളയ മോനല്ലെ ”
എന്ന് രമണി എന്ന് പറയുന്ന ചേച്ചി രാജേഷിനെ കണ്ടപ്പോൾ ചെറു ചിരിയോടെ മായേച്ചിയോട് ചോദിച്ചു .
” ആ ‘ അതു തന്നെ ഇച്ചേയി . പക്ഷേ ഇവനാ മൂത്തത് . കണ്ടാൽ ഇവൻ ഇളയവനാന്നെ തോന്നു ”
എന്ന് മായേച്ചി ഉണ്ടാക്കിയുള്ള ഒരു ചിരി പാസാക്കിക്കൊണ്ട് രമണി ചേച്ചിയോട് പറഞ്ഞു .