ആ രൂപത്തെ കണ്ട് പേടി തോന്നി എങ്കിലും ആ സമയം പാറുവിൻറെ ജീവൻ രക്ഷിക്കണം എന്നായിരുന്നു അവൻ്റെ ലക്ഷ്യം എന്നാല് അവന് അതു കഴിയുന്നുണ്ടായിരുന്നില്ല…
പതിയെ അവൻ്റെ ബോധം മറയാൻ തുടങ്ങി…. ബോധം പോകുന്നതിന് മുന്നേ ആരുടെയോ നിലവിളിയും അടുത്തേക്ക് ഓടി വരുന്ന കളിയിലകളുടെ ഞരക്കവും അവൻ കേട്ടു…
പതിയെ അവൻ്റെ ബോധം മറഞ്ഞു…ചുറ്റും ഇരുട്ട് മാത്രം…
*
*
*
*
മഹി ഉറക്കത്തിൽ നിന്നും മെല്ലെ എഴുന്നേറ്റ് ചുറ്റും നോക്കി… എന്നും കാണുന്ന മേൽക്കൂര അല്ല എന്ന് മനസ്സിലാക്കിയതും അവൻ ഒന്ന് ഞെട്ടിയെങ്കിലും പതിയെ അവൻ സ്വബോധത്തിലേക്ക് വന്നു….
അവൻ കൈ എത്തിച്ചു എടുത്തു മേശമേൽ വച്ചിരുന്ന ഫോൺ നീട്ടി എടുത്തു സമയം നോക്കി….
ഏകദേശം അഞ്ച് മണിയോട് അടിപ്പിച്ചു ആയിട്ടുണ്ട്… ഇത്രയും നേരം ഉറങ്ങി പോയോ….
അവൻ അവിടെ നിന്നും എഴുന്നേറ്റു പുറത്തേക്ക് ഇറങ്ങി പുറത്ത പൈപിൽ നിന്നും മുഖം കഴുകി…
“ ഹാ…എഴുന്നേറ്റോ എന്തൊരു ഉറക്കമാണ് ചെറുക്ക…ഞാൻ രണ്ട് തവണ വിളിച്ചു…”
അവൻ്റെ പിന്നിൽ നിന്നും ഒരു സംസാരം കേട്ടതും അവൻ അങ്ങോട്ടേക്ക് നോക്കി.. രേവതി ആയിരുന്നു അത്….
“ നല്ല ക്ഷീണം ഉണ്ടായിരുന്നു അമ്മായി… ഇന്നലെയും നല്ല പോലെ ഉറങ്ങിയിരുന്നില്ല….”
“ ഉച്ചക്ക് ഒന്നും കഴിച്ചില്ലല്ലോ വായോ ചോറ് എടുത്ത് വക്കാം…വാ….”
രേവതി അതും പറഞ്ഞു അകത്തേക്ക് പോയി….
*
*
*
*
“ അല്ല അമ്മായി അവള് ഇതുവരെ വന്നില്ലല്ലോ… ഇപ്പൊൾ തന്നെ അഞ്ച് ആയില്ലേ ….”
അവൻ കഴിച്ചു കൊണ്ട് രേവതിയോട് പറഞ്ഞു….
“ അവള് വരാൻ ആയിട്ടുണ്ട്… എല്ലാം പെറുക്കി വച്ച് വരാൻ കുറച്ച് സമയം ആകും…. എന്തെ അവളെ കാണാൻ ധൃതി ആയോ മോനെ…”
രേവതി മഹിയെ ഒന്ന് ആക്കികൊണ്ട് പറഞ്ഞു..
‘ഓ….പിന്നെ…! ‘അല്ല എന്തോ പറക്കി വക്കാൻ…. “
അവൻ ചോദ്യഭാവത്തിൽ രേവതിയെ നോക്കി….
“ കടയിലെ സാധനങ്ങൾ പെറുക്കി വക്കുന്ന കാര്യമാ…പിന്നെ അവിടെ എല്ലാം വൃത്തി ആക്കണ്ടെ….”
“ കടയോ അമ്മായിക്ക് കട ഉണ്ടോ…അവൻ അതിശയത്തോടെ ചോദിച്ചു….”
“ ആഹാ ബെസ്റ് അപ്പൊൾ നിനക്ക് ഇതൊന്നും അറിയില്ലേ…അതു എങ്ങനെയാ നിനക്ക് അതിനൊന്നും നേരം ഇല്ലല്ലോ അല്ലേ….അടിവാരത്ത് ആണ് ഇടത്തേക്ക് പോകുന്ന വഴിക്ക്..”
രേവതി അവനെ നോക്കി ഒരു പുച്ഛത്തോടെ പറഞ്ഞു…
“ അതു കേട്ടതും മഹി ഒന്ന് ഞെട്ടി…അപ്പൊൾ അതു അമ്മായിയുടെ കട ആണ്…അപ്പൊൾ അവള് അതു പ്രിയ ആയിരുന്നോ…” അവൻ മനസിൽ ഓർത്തു…
“നി എന്തോ ആലോചിച്ചു ഇരിക്കുവ കഴിക്ക്….എനിക്ക് കുളിച്ചിട്ട് വിളക്ക് കത്തിക്കാൻ ഉള്ളതാ…”
“ കുളിക്കാൻ പോകുവാണോ….ഞാനും വരണോ… അമ്മായിക്ക് ഒരു കൂട്ടും ആവും…”
അവൻ ഒരു ചോറ് ഉരുള ഇറകി ഒരു വഷള ചിരി ചിരിച്ചു അവളെ നോക്കി ചോദിച്ചു…..