കുറച്ച് അടി വച്ച് ഒരു വളവ് കഴിഞ്ഞതും വിജനം ആയ റബർ തോട്ടത്തിൻ്റെ അങ്ങേ അറ്റത്ത് പഠിക്കെട്ടിന് മുകളിൽ ഉയർന്ന് നിൽക്കുന്ന അമ്മായിയുടെ വീട് അവൻ കണ്ടൂ….
ഒരു മഴക്കാലത്ത് താൻ ആ ഉയരം ഉള്ള പടിയിൽ തെന്നി മൂടും ഇടിച്ചു വീണത് അവൻ ഓർത്തു എടുത്തു… ഓരോ പടിയിൽ കൂടെയും കുണ്ടി കുത്തി താഴെ വന്നു വീണ് മുട്ട് പൊട്ടിയതും… അച്ഛൻ ഓടി വന്ന് അവനെ എടുത്തു ആശ്വസിപിച്ചതും അവൻ ഓർത്തു…
അവൻ വീടിനെ ദൂരെ നിന്നും നോക്കി അടുത്തേക്ക് പൊയികൊണ്ട് ഇരുന്നു… പെയിൻ്റ് അടിച്ചിട്ടുണ്ട് എന്നല്ലാതെ അതിൻ്റെ രൂപത്തിന് ഒന്നും ഒരു മാറ്റവും വന്നിട്ടില്ല…
മുൻപത്തെ പോലെ ഇപ്പോഴും വീടിനു താഴെ വഴിയിൽ കൂടെ വലിയ തോട് ഒഴുകുന്നുണ്ട്.. ഏത്ര വരൾച്ചയിലും അതിൻ്റെ ആ വലിയ ഒഴുക്കിൽ മാറ്റം ഒന്നും ഉണ്ടായിട്ടില്ല എന്ന് അമ്മ പറഞ്ഞു തന്നത് അവൻ ഓർത്തു…
അവൻ വരുന്ന കാര്യം ആരെയും ഇതുവരെ അറിയിച്ചിട്ടില്ല… അറിയിക്കണ്ട എന്ന് അമ്മയോട് പ്രേതേകം പറഞ്ഞിരുന്നു…ഒരുപാട് വർഷങ്ങൾക്ക് ശേഷം കാണുകയാണ് എല്ലാവരെയും… എങ്ങനെ ആണ് അവരുടെ പ്രതികരണം എന്ന് ആദ്യം അറിയണം…
അവൻ പമ്മി ഓടി വീടിൻ്റെ താഴെയായി നിന്നു… അവിടെ നിന്നും മുകളിലേക്ക് നോക്കി… അവന് മുന്നിൽ കുറച്ച് പടികൾ ഉണ്ട് അതിൽ കൂടി കയറിയാണ് വീടിൻ്റെ മുൻ വശത്ത് എത്തുവാൻ സാധിയ്ക്കും…. അവൻ ഓരോ പടിയായി പമ്മി കയറി…
അവൻ വീടിൻ്റെ മുൻവശത്തേക്ക് എത്തി…അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കി…. വീടിൻ്റെ മുറ്റത്ത് ഒന്നും ആരും ഇല്ലല്ലോ എന്ന് അവൻ ഓർത്തു ..അവൻ വീടിന് പുറത്ത് നിന്നും അകത്തേക്ക് നോക്കി ഇല്ല…
വീടിൻ്റെ അകത്തു നിന്ന് പാത്രങ്ങളുടെ ശബ്ദം കേൾക്കാൻ കഴിയുന്നുണ്ട്… ചിലപ്പോൾ അടുക്കളയിൽ നിന്നും ആയിരിക്കും അതു…അവൻ അകത്തേക്ക് നോക്കി ഒന്നു കൂവി…
“ വരുന്നേടി പെണ്ണേ….പെണ്ണിന് ഒരു നേരവും അടങ്ങി ഒതുങ്ങി ഒരു സ്ഥലത്ത് ഇരിക്കാൻ പറ്റില്ല… കഴിക്കാൻ ഉള്ളത് അങ്ങോട്ട് കൊണ്ട് തരാം എന്ന് പറഞ്ഞതാ… ഇങ്ങോട്ട് ഓടിക്കൊണ്ട് വന്നിരിക്കുന്നു….
അത്രയും പറഞ്ഞു ആ ശബ്ദം നിന്നു… അവൻ അകത്തേ ഇട നാഴിയിലേക്ക് നോക്കി ആരെയും കാണുന്നില്ല….അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കി കൊണ്ട് നിന്നു…
പെട്ടന്ന് അടുക്കളയിലെ ജനലിൽ നിന്നും ഒരു തല എത്തി നോക്കുന്നത് അവൻ കണ്ടിരുന്നു… അവൻ അങ്ങോട്ടേക്ക് നോക്കിയതും അതു പിന് വലിഞ്ഞു…
കുറച്ച് കഴിഞ്ഞതും ഒരു കാലടി അടുത്ത് അടുത്തായി വരുന്നത് അവൻ കെട്ട് … പെട്ടന്ന് ഇടനഴിയിലേക്ക് ഒരു സ്ത്രീ ഇറങ്ങി വന്നു ..
പുറത്ത് നിൽക്കുന്ന ചെറുപ്പക്കാരനെ കണ്ടതും അവള് അവിടെ നിന്ന് അവനെ നോക്കി… അവള് പുറത്തേക്ക് പതിയെ നടന്ന് ഇറങ്ങി വരാന്തയിൽ എത്തി അവനെ നോക്കി….