ജീൻസ് പാൻ്റും ഒരു ടീഷർട്ടും ധരിച്ച് നിൽക്കുന്ന അവളുടെ ശരീര ഘടന പുറമെ നിന്ന് നോക്കുന്ന ഒരാൾക്ക് ഊഹിക്കാവുന്നത്തെ ഉള്ളൂ….
വണ്ടിയിൽ നിന്നും ഉയർന്നു വരുന്ന നേരിയ ശബ്ദത്തോടെ ഉള്ള പാട്ടിൽ അവള് ഒരു കൈ വണ്ടിയുടെ ബോണറ്റിൽ വച്ച് താളം പിടിച്ചു അവള് ഫോണിൽ സംസാരിച്ചു കൊണ്ട് ഇരുന്നു….
അപ്പോഴാണ് ആരോ വഴിയിലൂടെ നടന്ന് വരുന്ന പോലെ ഇലകളുടെ ഞരക്കം ശബ്ദം കേട്ട് അവള് അങ്ങോട്ടേക്ക് നോക്കുന്നത്…
അപ്പൊൾ ആണ് അവളുടെ മുന്നിൽ കൂടി നടന്നു വരുന്ന സുന്ദരൻ ആയ ചെറുപ്പക്കാരനെ അവള് ശ്രദ്ധിക്കുന്നത്…
അവള് അവൻ്റെ ശരീരം ആകെ അവളുടെ കണ്ണുകൾ കൊണ്ട് ഓടിച്ചു നോക്കി…അവൻ്റെ മുഖത്തുകൂടിയും അവളുടെ കണ്ണുകൾ തഴുകി കയറി ഇറങ്ങി ….
എന്തോ ഓർത്തപോലെ അവൻ്റെ മുഖത്തേക്ക് ഒന്നുകൂടി നോക്കി….ആകാംഷയോടെ… അതെ നിമിഷം അവനും അവളെ കണ്ടിരുന്നു..
വണ്ടിയുടെ അടുത്ത് നിൽക്കുന്ന അവളുടെ മുഖം അവൻ കണ്ടതും ആശ്ചര്യത്തോടെ അവൻ്റെ ചുണ്ടിൽ അറിയാതെ തന്നെ ഒരു ചിരി വിടർന്നു അതുപോലെ അവളുടെ ചുണ്ടിലും…
എന്തോ മറുപടി പോലെ അവള് ചെറുതായി തല കുലുക്കി കാണിച്ചു…അതുപോലെ ചിരിയോടെ അവനും കുലുക്കി… ആ ചിരിയോടെ തന്നെ അവൻ മുന്നോട്ട് നടന്നു… അവളും ചിരിയോടെ തന്നെ ഫോണിലേക്ക് ശ്രദ്ധ ശ്രദ്ധകൊടുത്തു….
*
*
*
*
*
പത്തു മിനിറ്റ് കഴിഞ്ഞ് കുറച്ച് കൂടി മുന്നോട്ട് പോയതും പഴയ വഴികൾ എല്ലാം അവൻ്റെ ഓർമയിലേക്ക് വരാൻ തുടങ്ങി… അവൻ ഓടി കളിച്ച വളവുകളും വഴിയോരങ്ങളിലും…
മഷീപച്ച പിച്ചി കളിച്ച കയ്യാലകൾ ഇന്ന് പാറ കൊണ്ട് കെട്ടിയ സൈഡ് വാളുകൾ ആയിരിക്കുന്നു…
താൻ ഓടി കളിച്ച ആ പഴയ വീട് ഇന്ന് ഇത് കോലത്തിൽ ആയിരിക്കും ഉണ്ടാവുക എന്ന് അവൻ ഓർത്തു…രേവതി അമ്മായിയും,പ്രിയയും ഇപ്പൊൾ ഇങ്ങനെ ആവും കാണാൻ ഉണ്ടാവുക…തന്നെ കാണുമ്പോൾ മനസിലാവുമോ അവർക്ക്…
അവൻ്റെ മുറപെണായ പ്രിയയെ ഓർത്ത് അവൻ ഒന്ന് പുഞ്ചിരിച്ചു…ഏത്ര തവണ അച്ഛൻ്റെ അച്ഛൻ്റെ കയ്യിൽ നിന്നും തല്ല് വാങ്ങി തന്നിട്ടുണ്ട് അവള്…ഏത്ര തവണ വീടിനു അടുത്തുള്ള തൊട്ടിൽ കളിച്ചു… ഒരിക്കൽ ഒഴുക്ക് കൂടുതൽ ഉള്ള സമയത്ത് ഇരുവരും വെള്ളത്തിൽ കളിച്ചതിന് അച്ഛൻ്റെ കയ്യിൽ നിന്നും കിട്ടിയ തല്ലിൻ്റെ വേദന…
അവൻ ഒരു ചിരിയോടെ അതൊക്കെ ഓർത്തു കൊണ്ട് ചുറ്റും നോക്കി…
മുൻപ് കൃഷി ചെയ്തിരുന്ന ഇടങ്ങളിൽ ഒന്ന് രണ്ട് വീടുകൾ വന്നിരിക്കുന്നു… അവ വീടുകൾ എന്ന് പറയാൻ തന്നെ ബുദ്ധിമുട്ട് ആണ്… തകര കൊണ്ട് നിർമ്മിച്ച ചെറിയ കുടിൽ ….നഗരം ഇത്രയൊക്കെ പുരോഗമിച്ചിട്ടും ഈ ഗ്രാമത്തിലെ വീടുകളിൽ പോലും ആ മാറ്റം വന്നിട്ടില്ല എന്ന് അവൻ ഓർത്തു എടുത്തു…