ആയുരാഗ്നി [The Erotic Writer]

Posted by

അച്ചുവും കിച്ചുവും ഡോർ തുറന്നിറങ്ങി കുംഭകർണികളെ അപ്പോഴും വിളിച്ചെണീപ്പിച്ചില്ല. ദേവരാജനും വാസുകിയും സൂക്ഷിച്ചു നോക്കി കാഴ്ച്ചയിൽ ഒരുപോലെ ഇരിക്കുന്ന രണ്ടു ആൺകുട്ടികൾ 19 ഓ 20 ഓ വയസു കാണും. ദേവരാജന് ഓർമ വന്നത് തന്റെ അച്ഛനെയാണ് വീരഭദ്ര വർമ വാസുകിയെ നോക്കിയപ്പോൾ മനസിലായി അവിടുത്തെ ചിന്തയും അത് തന്നെയാണ് പുറകിലേക്ക് ഒന്ന് നോക്കി വീരഭദ്രന്റെയും അനിയന്മാരുടെയും ചെറുപ്പത്തിലേ ഒരു ഫോട്ടോ ഭിത്തിയിലിരിക്കുന്നു അതുപോലെ തന്നെ നല്ല സാമ്യമുള്ള രണ്ടു കുട്ടികൾ. പെട്ടെന്ന് ദേവരാജൻ ഒന്ന് ഞെട്ടി അച്ചുവും കിച്ചുവും ചെറുമക്കളെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല ഫോട്ടോയും കണ്ടിട്ടില്ല രാമനാഥൻ തിരുമേനി പറഞ്ഞുള്ള അറിവുകളെയുള്ളു.

“വാസുകി നമ്മുടെ കുട്ട്യോൾ അച്ചും കിച്ചും” കേട്ട പാതി വാസുകി എന്റെ മക്കളെ എന്നും വിളിച്ചു നെഞ്ചത്തടിച്ചു ഒറ്റ ഓട്ടം. അച്ചും കിച്ചും പരസ്പരം നോക്കി അമ്മമ്മ എന്ന് പറഞ്ഞു. അപ്പോഴേക്കും അലച്ചു കൊട്ടി വാസുകി വന്നു അവരെ കെട്ടിപിടിച്ചു ഞെക്കി പൊട്ടിച്ചു.അച്ചുന്റേം കിച്ചുന്റേം കണ്ണ് നിറഞ്ഞു ആദ്യമായി കാണുകയാണ് തങ്ങളെ മനസിലാക്കി അപ്പോഴേക്കും ദേവരാജനും ഓടിയെത്തി അവരെ പുണർന്നു.

“നിങ്ങൾ എങ്ങനെ? ഉണ്ണിമോളും കിങ്ങിണിമോളും എവിടെ എന്റെ ദേവി എനിക്കിതു വിശ്വസിക്കാൻ പറ്റണില്ലല്ലോ….”എന്റെ മക്കളെ നിങ്ങളെ ഒരു നോക്ക് കാണാണ്ട് അങ്ങ് പോകേണ്ടി വരാമെന്നു കരുതി…” എവിടെ എന്റെ ഉണ്ണിമോളും കിങ്ങിണിമോളും എവിടെ? ” വാസുകി അമ്മക്ക് എത്ര തൊട്ടു തലോടിയിട്ടും മതിയാവണില്ല അതിനിടയിൽ പെണ്മക്കളെ അന്വേഷിക്കാണുമുണ്ട്… അമ്മച്ചന്റെ മുഖത്തും പെണ്മക്കളെ കാണാൻ ഉള്ള ആകാംഷയാണ്.

അച്ചു പുറകിലെ ഡോർ തുറന്നു അമ്മമ്മയെ അങ്ങോട്ടേക്ക് നീക്കി നിർത്തി കിച്ചു അമ്മച്ഛനേം അങ്ങോട്ടേക്ക് നിർത്തി.

19 വർഷങ്ങൾക്കു ശേഷം തങ്ങളുടെ പൊന്നു മക്കളെ കൺ നിറച്ചു കണ്ടു വാസുകിയും ദേവരാജനും. കുഞ്ഞിലേ പോലെ തന്നെ രണ്ടും ഇപ്പോഴും കെട്ടിപിടിച്ചുറങ്ങുന്നു.

” അമ്മമ്മ വിളിച്ചോ ഇപ്പോ തുടങ്ങിയ ഉറക്കമാന്നറിയോ? ”

” ഉണ്ണിമോളേ…. കിങ്ങിണിമോളെ…. സുഖസുഷുപ്തിയിൽ ആയിരുന്ന സമീക്ഷയും നാടും വയലും തറവാട്ടിലെ കുളവുമൊക്കെ സ്വപ്നം കണ്ടു കിടന്ന സമീരയും ആ വിളിയിൽ മെല്ലെ ഞാരങ്ങി തിരിഞ്ഞു.

“കുറച്ചു നേരം കൂടി അമ്മ എന്റെ പൊന്നമ്മയല്ലേ ” ഉറക്കത്തിൽ തന്നെ സമീക്ഷ കൊഞ്ചിച്ചു പറഞ്ഞു. അച്ചും കിച്ചും തലയിൽ കൈ വെച്ച്.

” അങ്ങോടു എണീക്കു പെണ്ണുമ്പിള്ളേ…” കിച്ചു സമീക്ഷയുടെ തോളിലൊരു തട്ട് വെച്ച് കൊടുത്തു സമീരയുടെ തോളിൽ ഒരു കിഴുകൂടെ കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *