ആയുരാഗ്നി [The Erotic Writer]

Posted by

“അമ്പെടാ മനമേ അങ്ങനെ വരട്ടെ….അതല്ലേ ഇന്നാട്ടിൽ ഇങ്ങനെ കോപ്പി അടിച്ച മാതിരി രണ്ടു പേരുള്ളത് നമ്മുടെ സമീക്ഷ കുഞ്ഞും സമീര കുഞ്ഞുമല്ലേ അപ്പൊ അവരുടെ മക്കൾ ഇങ്ങാനായില്ലെങ്കിലല്ലേ അത്ഭുതം.. ആട്ടെ മക്കള് സമീക്ഷ കുഞ്ഞിന്റെ പിള്ളേരാന്നോ അതോ സമീര കുഞ്ഞിന്റെയോ..”

“ഞാൻ സമീക്ഷ വർമ്മയുടെ മകൻ അഗ്നിദേവ് കിച്ചുന്നു വിളിക്കും ഇത് സമീരാ വർമ്മയുടെ മകൻ ആയുർദേവ് അച്ചുന്നു വിളിക്കും…” കിച്ചു തങ്ങളെ പരിചയപ്പെടുത്തി പക്ഷെ കൂടി നിന്നവർക്കു പിന്നേം കൺഫ്യൂഷൻ ആയി രണ്ടു അമ്മമാർക്ക് ഇത്രേം സാമ്യം മുള്ള മക്കളോ അതെങ്ങനെ?

“ചേട്ടാ ആ വഴിയൊന്നു പറഞ്ഞു തന്നിരുന്നെങ്കിൽ…?” അച്ചു വിനയാൻവിതനായി.

“ആ പാലോട്ടെ മക്കള് ഞങ്ങടേം മക്കളെപോലെയാ എടാ സുധി കുട്ടികൾക്ക് വഴി ഒന്ന് കാണിച്ചു കൊടുത്തിട്ടു വാടാ.. “പരദൂഷണ കമ്മറ്റിയിൽ ഏറ്റവും പ്രായം കുറഞ്ഞവനെ നാരായണേട്ടൻ വിളിച്ചു.

പാലോട്ടുമംഗലത്തെ ഇളമുറതമ്ബ്രാക്കന്മാർക്ക് വഴി കാണിച്ചു കൊടുക്കാൻ സുധി റെഡി ആയിറങ്ങി.

“മക്കളെ അമ്മമാരു വന്നിട്ടില്ലേ?വർഷം കുറെ ആയി സമീക്ഷ കുഞ്ഞിനേം സമീര കുഞ്ഞിനേം കണ്ടിട്ട്. നാരായണേട്ടനെ ഓക്കേ ഓർമയുണ്ടാവുമോ എന്തോ?”

“വണ്ടിയിലുണ്ട് ചേട്ടാ… ഉറക്കമാ രണ്ടുപേരും…ശരി ചേട്ടാ വിശദമായി നമുക്ക് പരിചയപ്പെടം ഞങ്ങളിനി ഇവിടെ തന്നുണ്ടാവും…”

“ശരി മക്കളെ അമ്മമാരെ പിന്നീട് കാണാം. സുധി വഴി കാട്ടി കൊടുത്തിട്ടു വാ..”

അച്ചുവും കിച്ചുവും വണ്ടിയിലേക്ക് കേറി. സുധി ഫോളോ മീ പറഞ്ഞു അവന്റെ ബൈക്കിലേക്കും.

” എന്നാലും എന്റെ നാരായണേട്ടാ ഇങ്ങനേം ഉണ്ടോ ഒരു സാമ്യം. അച്ചടിച്ച പോലെ രണ്ടെണ്ണം പണ്ട് സമീര മോളും സമീക്ഷ മോളും ഇങ്ങനെ തന്നല്ലാരുന്നോ. കണ്ടാൽ ആർക്കേലും തിരിച്ചറിയാൻ പറ്റുവോ അതിലേതാ സമീരാന്നും സമീക്ഷന്നും വർഷം പത്തിരുപതായില്ലേ അവര് പോയിട്ട് എന്നാലും ഇവര് അമേരിക്കയിൽ തന്നല്ലാരുന്നോ പച്ചവെള്ളം പോലല്ലേ ആ കുട്ടികള് മലയാളം പറഞ്ഞത്.”പരദൂഷണ കമ്മറ്റിയിലെ ചർച്ചകൾ അങ്ങനെ പോയി….

പാലോട്ടുമംഗലം… വാമനപുരം ഗ്രാമത്തിന്റെ പകുതിയിലേറെയും ഭൂസ്വത്തുക്കൾ പാലോട്ട്മംഗലത്തെ ആണ്. അത് കൃഷിക്കുവേണ്ടി പാട്ടത്തിനും അല്ലാതെ കൃഷിക്കയും ഒക്കെ ഉപയോഗിക്കുന്നു. പാലോട്ടുമംഗലം എന്ന് പറഞ്ഞാൽ അവിടുത്തെ നാട്ടുകാർക്ക്‌ ദൈവങ്ങളെ പോലെയാണ് കൈയഴിഞ്ഞു സഹായിക്കാൻ യാതൊരു മടിയുമില്ലാത്തവരാണ് പാലോട്ടുമംഗലാത്തുകാർ. ആര് എന്ത് ആവിശ്യത്തിന് സഹായം ചോദിച്ചു ചെന്നാലും വെറും കൈയോടെ തിരിച്ചു വിടാറില്ല പാലോട്ടുള്ളവർ. വാമനപുരത്തെ ഒരേയൊരു സ്കൂളും ആശുപത്രിയും ഒക്കെ പാലോട്ടുമംഗലത്തിന്റെ വകയാണ്.

Leave a Reply

Your email address will not be published. Required fields are marked *