“ഞങ്ങൾ ഓൺലൈനിൽ ഓർഡർ ചെയ്യാം ദേവച്ച അവരിവിടെ കൊണ്ട് തരും അതിനു മാറ്റാരേം ബുദ്ധിമുട്ടിക്കേണ്ട ”
” ഇവിടെ മൊബൈൽ ഇല്ലേ ആർക്കും? ”
“ഇല്ല കുട്ട്യോളെ വീഡിയോ കാൾ ചെയ്യാനൊക്കെ വേണ്ടി ഒരെണ്ണം ഞാനും വാങ്ങിയിരുന്നു പക്ഷെ രാമനാഥൻ തിരുമേനി നിങ്ങളുടെ മുതുമുത്തശ്ശൻ അതു പാടില്യാന്ന് പറഞ്ഞു പരസ്പരം കാണാൻ പാടില്യാന്ന്”
“തൃപ്പാങ്ങോട്ടേക്ക് പോണില്യേ നിങ്ങള്. പോണം നിങ്ങടെ അച്ചച്ചൻ ഉണ്ടവിടെ പോയി കാണണം വയ്യാണ്ടിരിക്കുവ ആയകാലത്തൊക്കെ ഇങ്ങോട്ട് വരുമായിരുന്നു ഇപ്പോൾ കുറച്ചായി വന്നിട്ടു വയ്യാണ്ടായി കാണും ”
“പോകാം ദേവച്ച ”
” ഹോസ്പിറ്റൽ ഒക്കെ എങ്ങനെ പോണു അച്ഛാ നന്നായി പോണില്ലേ ”
” ഉണ്ട് കിങ്ങിണിയെ.. നന്നായി തന്നെ പോണു. പിള്ളയുടെ മകനാണ് ഹോസ്പിറ്റലിന്റെ മേൽനോട്ടം അവൻ എംബിഎ കഴിഞ്ഞു നമ്മുടെ ഹോസ്പിറ്റലിൽ തന്നെ ഞാൻ ജോലി ശരിയാക്കി അവനതു നന്നായി തന്നെ നോക്കി നടത്തണിണ്ട് നല്ല വരുമാനവും ഉണ്ടിപ്പോ.ഇപ്പോൾ സർജറി വരെ തുടങ്ങിയിട്ടുണ്ട് മാസാവസാനം കണക്കുകൾ നോക്കാൻ മാത്രേ എനിക്ക് പോവേണ്ടതുള്ളു ബാക്കിയൊക്കെ അവൻ കണ്ടറിഞ്ഞു ചെയ്തോളും. നിങ്ങള് പോയപ്പോ ഒരു മകനെപോലെ കൂടെ കൊണ്ട് നടക്കാൻ അവൻ മാത്രല്ലേ ഞങ്ങൾക്കുണ്ടായിരുന്നുള്ളു “.
“ശിവേട്ടന്റെ(പിള്ളയുടെ മകൻ) വിവാഹമൊക്കെ കഴിഞ്ഞോ അച്ഛാ ”
“കഴിഞ്ഞു ഉണ്ണിമോളേ 2 കുട്യോളുമുണ്ട് അവനു മൂത്തത് 6ആം ക്ലാസ്സിൽ ഇളയത് 2ആം ക്ലാസ്സിൽ നമ്മുടെ സ്കൂളിൽ തന്നെയാ പഠിക്കുന്നത് ഇടക്കൊക്കെ വരും രണ്ടു പേരും കൂടി പിള്ളയുടെ കൂടെ വന്നു കഴിഞ്ഞാൽ പിന്നിവിടെ ഒരു മേളമാ. അവന്റെ ഭാര്യയും നമ്മുടെ ഹോസ്പിറ്റലിൽ തന്നെയാ അക്കൗണ്ടന്റ് ആണ് ആ കുട്ടി പേര് ശ്രീദേവി
”
” എല്ലാരേം കാണണം. നല്ല ക്ഷീണം അച്ഛാ പോയൊന്നു കിടക്കട്ടെ ”
“ആ പോയി വിശ്രമിച്ചോ യാത്ര കഴിഞ്ഞു വന്നതല്ലേ ”
“ശരി അച്ഛാ. ശരി ദേവച്ച “നാലു പേരും കൂടി കിടക്കാനായി എണീറ്റു.
റൂമിൽ എത്തിയപ്പോഴേ അച്ചു ബെഡിലേക്ക് ചാടി ഭിത്തി സൈഡ് പിടിച്ചു എന്നിട്ടു തിരിഞ്ഞു നോക്ക്കിയൊരു ഇളി. അവന്റെ പുറകെ സരുവും കേറി കിടന്നു അവളുടിപ്പുറത്തു ഞാനും എന്റെ അടുത്ത് കിച്ചുവും. കേറി കിടന്നപ്പോഴേ കിച്ചു എന്റെ വയറിനു മേലെകൂടി കൈയിട്ട് കെട്ടിപിടിച്ചു
മുൻപാരുന്നേൽ ഞാനും തിരിച്ചു കെട്ടിപിടിച്ചേനെ പക്ഷെ ഇപ്പൊ ആ സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരിക്കുന്നു മനസിലെ ചിന്തകൾ കൊണ്ടായിരിക്കും. എന്ന് മുതലാണ് അവനിലേ മാറ്റങ്ങൾ കണ്ടു തുടങ്ങിയത് ഞാൻ ആലോചിച്ചു.അതെ ആ ഇറ്റാലിയൻ സിനിമ കണ്ടതിനു ശേഷം ആണ് അവനിലെ ഈ മാറ്റങ്ങൾ.
ഞങ്ങൾക്ക് രണ്ടു പേർക്കും പീരിയഡ്സ് ഒരുപോലെയാണ് വരാറ് ഒരു സമയത്തല്ലെങ്കിലും ഒരേ ദിവസം ആവും. പീരിയഡ്‌സ് ആയാൽ പിന്നെ ഞങ്ങളേം കൊണ്ട് ഒന്നും ചെയ്യിപ്പിക്കില്ല ഇവന്മാര് രണ്ടും. ആ ദിവസങ്ങളിൽ നൃത്താലയത്തിലും പോകാറില്ല സീനിയർ കുട്ടികളായിരിക്കും അപ്പോൾ ക്ലാസ്സ് എടുക്കുക.കഴിക്കാൻ എടുത്തുകൊണ്ടു വന്നു കഴിപ്പുക്കുന്നതും ഞങ്ങളുടെ ഡ്രസ്സ് വാഷ് ചെയ്യുന്നതുമൊക്കെ അവന്മാര് തന്നെയാവും സമ്മതിച്ചു കൊടുത്താൽ കുളിപ്പിക്കുക കൂടി ചെയ്തു കളയും. ആ സമയത്തുള്ള അവന്മാരുടെ ഈ കേറിങ് ഞങ്ങൾക്കും ഒരുപാടു സന്തോഷമാണ്.