അച്ചു ചുറ്റിനും നോക്കി അവനെന്തെന്നില്ലാത്ത സന്തോഷം തോന്നി അമ്മമാരിൽ നിന്നറിഞ്ഞ നാടും വീടും കുളവും.കർട്ടൻ ഇട്ടപോലെയാണ് വെള്ളം ഒഴുകി പരന്നു പാറ പുറത്തു നിന്നു വീഴുന്നത് അവനതൊക്കെ നോക്കി ആസ്വദിച്ചു സമ്മുവിന്റെ സൈഡിൽ വന്നിരുന്നു.
കിച്ചുവിനോപ്പം അച്ചുവിനേം ശ്രദ്ധിച്ചിരുന്ന സമ്മുവിനു മനസിലായി കിച്ചുവിന് മാത്രമാണ് മാറ്റം. ഞാൻ ശ്രദ്ധിക്കുന്ന പോലെ സരുവും ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടോ അവളും മനസിലാക്കി കാണുവോ മകന്റെ മാറ്റം. മറ്റുള്ളവർക്ക് തങ്ങളെ പരസ്പരം മനസിലാക്കാൻ ബുദ്ധിമുട്ടാണെങ്കിലും ഞങ്ങൾ നാലു പേർക്ക് ആ ബുദ്ധിമുട്ടില്ല. നാലു പേർക്കും നാലു മണമാണ് അങ്ങനെയാണ് പരസ്പരം മനസിലാക്കാറ് അല്ലാതെ മാറുകോ മറ്റു അടയാളങ്ങളോ ഇല്ല തിരിച്ചറിയാൻ . ഇനി തന്നോട് മാത്രമാണോ കിച്ചുവിന്റെ അഭിനിവേശം.
നാലു പേരും ഒന്നിച്ചൊരു മുറിയിൽ ഒരു കട്ടിലിൽ ആണ് രാത്രിയിൽ കിടപ്പു പ്രത്യേകിച്ച് സ്ഥാനമൊന്നുമ്മില്ല ചിലപ്പോൾ നടുവിൽ ഞാനും സരുവും ആയിരിക്കും ചിലപ്പോൾ അവന്മാരും. അച്ചുവിന് ഭിത്തിയോട് ചേർന്നു കിടക്കണത് ആണ് ഇഷ്ടം അതിനു നാലും കൂടി അടി കൂടാറുണ്ട് ഇടക്കൊക്കെ. അമ്മമാരായിരുന്നില്ല കൂട്ടുകാർ ആയിരുന്നു അവർക്കു ഞങ്ങൾ രണ്ടു പേരും. ഡ്രസ്സ് മാറുമ്പോഴും അവരുണ്ടെങ്കിൽ തിരിഞ്ഞു നിക്കുമെന്നല്ലാതെ ഇറങ്ങി പോകാനോ അല്ലെങ്കിൽ മാറി നിന്നു ഡ്രസ്സ് മാറാനോ ശ്രമിച്ചിരുന്നില്ല. അമിത സ്വാതന്ത്ര്യം നൽകിയോ മക്കൾക്ക് അതുകൊണ്ടാണോ അവന്റെ ഇപ്പോഴത്തെ മാറ്റം.
“വാ പോവാം അമ്മേം അച്ഛനും അന്വേഷിക്കും…. ഒരുപാട് നേരമായി വന്നിട്ടു “സരു എണീറ്റു കൂടെ സാമ്മുവിനെയും വലിച്ചു പൊക്കി. നാലു പേരും തിരികെ നീന്തി കുളിച്ചു കേറി
ചായയും ഉണ്ണിയപ്പോം ഒക്കെ റെഡി ആക്കിയിരുന്നു വാസുകി അപ്പോഴേക്കും. “സൗദാമിനിയോട് വരാൻ പറയണം ദേവേട്ടാ എനിക്കൊറ്റക്ക് ഇനി പറ്റില്ല അടുക്കളയിൽ നമ്മള് രണ്ടു പേര് മാത്രമായിരുന്നത് കൊണ്ട് കുഴപ്പമുണ്ടായിരുന്നില്ല ഇനിയിപ്പോ പിള്ളാർക്ക് വല്ലോം നല്ലപോലെ ഉണ്ടാക്കി കൊടുക്കണ്ടേ പിന്നെ കുട്ട്യോൾക്ക് ഇറച്ചിയും മീനുമൊക്കെ വേണമായിരിക്കും അതൊക്കെ ഉണ്ടാക്കാൻ സൗദാമിനിയ നല്ലത് വൃത്തിയുമുണ്ടാവും ഇറച്ചിയും മീനുമൊക്കെ പുറത്തെ ചായ്‌പ്പിൽ ഉണ്ടാക്കാം.” പിള്ളയോട് പറയാം വസു. നാളെ മുതൽ വരാൻ പറയാം ”
“ദേവച്ച കുറച്ചു ജിം എക്യുപ്മെൻറ്സ് ഒക്കെ വേണം എവിടെ കിട്ടും അതൊക്കെ ” അതിനൊക്കെയങ്ങു പട്ടണത്തിൽ പോണം മക്കളെ ഇവിടെങ്ങും അങ്ങനെ സാധനങ്ങൾ ഒന്നും കിട്ടില്ല കുട്ട്യോളെ ” നമ്മടെ ശ്രീധരകുറിപ്പിന്റെ മകൻ പട്ടണത്തിലാ കച്ചവടം അവനോട് എന്തൊക്കെയച്ചാൽ പറഞ്ഞാൽ മതി അവൻ പോയി വരുമ്പോ കൊണ്ട് വരും “