പ്രേമവും കാമവും 2 [ബഗീര]

Posted by

പ്രേമവും കാമവും 2

Premavum Kaamavum Part 2 | Author : Bhageera

[ Previous Part ] [ www.kkstories.com]


 

നന്ദി വാക്കുകൾ കൊണ്ടാണ് തുടങ്ങേണ്ടത് പക്ഷേ അതിന് സമയമായിട്ടില്ലെന്ന് കരുതുന്നു… കഥയുടെ പേരിന് നേരെയുള്ള ഹൃദയം ചുവപ്പിച്ചില്ലെങ്കിലും നിങ്ങളുടെ അഭിപ്രായങ്ങൾ നല്ലതായാലും ചീത്തയായാലും തിർച്ചയായും കമന്റ് ബോക്സിൽ നിക്ഷേപിക്കണേ എന്നൊരു അപേക്ഷ മാത്രം 🙏🏻. ഒരു കഥയുടെ ചെറിയൊരു തുടക്കം മാത്രമാണ് നിങ്ങൾക്ക് മുന്നിലേക്ക് ഞാൻ വച്ച് നീട്ടിയത്. കൂടുതൽ വളച്ചുകെട്ടില്ലാതെ രണ്ടാമത്തെ ഭാഗം ഞാനെഴുതി തുടങ്ങട്ടെ….

 

കഥ ഇതുവരെ..

 

33 വയസ്സുള്ള ലേഖ വീട്ടിലെ ബോറഡി മാറ്റാനായാണ് ടൗണിലെ ബുക്ക് സ്റ്റാളിൽ ജോലിക്ക് പോകുന്നത്, ഭർത്താവ് ചെന്നെയിൽ കോൺട്രാക്ടർ ആണ്. അവൾ ജോലി ചെയ്യുന്നിടത്ത് അരുൺ എന്ന ഒരു പയ്യൻ പുതുതായി ജോലിക്ക് വരുന്നു

 

തുടർന്ന് വായിക്കുക…

 

നേരം ഇരുട്ടി തുടങ്ങി സന്ധ്യയുടെ മനോഹാരിത മാഞ്ഞ് ഇരൂട്ടിന്റെ പുതപ്പെടുത്തണിഞ്ഞിരിക്കുന്നു പ്രകൃതി.. പകലിലെ ചൂടിനെ വകവെക്കാതെ ഒരിളം തണുത്ത കാറ്റിങ്ങനെ അന്തരീക്ഷത്തിൽ അലതല്ലി കളിക്കുന്നുണ്ട്..

 

കവലയിൽ പതിവുപോലെ ലൈറ്റുകൾ തെളിഞ്ഞു കിടപ്പുണ്ട് ആൽമരത്തിന്റെ അടുത്തുള്ള പോസ്റ്റിലെ ലൈറ്റ് എന്തിനോ വേണ്ടി ഇടക്കിടെ മിന്നി മിന്നി കത്തുന്നുണ്ട്.. രാഘവേട്ടന്റെ ചായക്കടയിലെ ചില്ലലമാരയിൽ ആർക്കും വേണ്ടാതെ രണ്ട് പഴംപൊരി അവിടെയിരുന്ന് രാഷ്ട്രീയ ചർച്ചകൾ നടത്തുന്നവരെ നോക്കി ചിരിക്കുന്നതിനിടയിലാണ് അരുൺ “രാഘവേട്ടാ എന്താ ഇള്ളേ കഴിക്കാൻ?” എന്ന് പറഞ്ഞുകൊണ്ട് ചായക്കടയിലേക്ക് കേറി വന്നത്.

 

നല്ല ചൂട് പൊറേട്ടേം ബീഫുണ്ട് എടുക്കട്ടെ ?

 

ആഹ് ഒരു ആറ് പോറാട്ടേം ഒരു ബീഫ് ഫ്രൈയിം പാർസൽ എടുത്തോ !

 

ദാ ഇപ്പൊ ശരിയാക്കിത്തരാം, വെള്ളാനകളുടെ നാട്ടിലെ പപ്പുചേട്ടന്റെ ഡയലോഗും പറഞ്ഞുകൊണ്ട് രാഘവേട്ടൻ അടുക്കളയുടെ അകത്തേക്ക് പോയി..

 

രാഘവേട്ടന്റെ ചായപീട്യ , എതൊരു നാട്ടിൻ പുറത്തും കാണും ഇത്തരം ഒരു ചായ പീടിക. ചായയ്ക്കും കടിക്കുമൊപ്പം അന്നാട്ടിലെ സകല വാർത്തകളും വിശേഷങ്ങളും പങ്കുവെക്കപ്പെടുന്ന ഒരിടം, രാവിലെ ഗ്രാമമം ഉണരുന്നിനു മുന്നേ ആ കട തുറക്കും അതിരാവിലെ ട്രെയിനിന് പോകുന്നവരായാലും ജോലിക്ക് പോകുന്നവരായാലും ആദ്യത്തെ ജലപാനം നടത്തുന്നത് ദാ ഈ ചായപീട്യെലെ ബെഞ്ചിലിരുന്നാവും . അഞ്ച് അഞ്ചര ആകുമ്പോളേക്ക് ആവി പറക്കണ പുട്ടും ദോശേം ആ ചില്ലു പാത്രത്തിൽ ഇങ്ങനെ അടുക്കി വെച്ചിട്ടുണ്ടാകും .. പറഞ്ഞ് പറഞ്ഞ് ഇതേട്യാ പോന്ന്ന് വിചാരിക്കുന്നുണ്ടാവും അല്ലേ , ഞാനൊരല്പം നൊസ്റ്റാൾജിയ കോറിയിട്ടതാണ് .

Leave a Reply

Your email address will not be published. Required fields are marked *