എന്നാൽ സ്കൂളിൽ ഹെഡ്മിസ്ട്രസ് ആയി ചാർജ് എടുത്തതിനുശേഷം കൂടുതൽ പരിചയപ്പെട്ട മോളി ടീച്ചറിൽ നിന്നും അവിടെ താമസിച്ചിരുന്ന പഴയ വാടകക്കാർ ഒഴിഞ്ഞു പോയത് സംബന്ധിച്ച് ചില സംശയങ്ങളൊക്കെ പറഞ്ഞിരുന്നു. ജയ ടീച്ചർക്ക് വീട് തരപ്പെടുത്തി കൊടുത്ത അധ്യാപകൻ ആ നാട്ടിലെ ഒരു പ്രതാപിയായ കുടുംബാംഗവും ഇടതുപക്ഷ ചായ്‌വുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനും ആയിരുന്നതിനാൽ ആരും ജയ ടീച്ചറോട് പ്രസ്തുത വീട് സംബന്ധിച്ചുള്ള കാര്യങ്ങളൊന്നും വിശദീകരിച്ചിരുന്നില്ല.
വെറുതെ എന്തിന് അയാളുടെ വിരോധം സമ്പാദിക്കണം എന്നുള്ളതായിരുന്നു എല്ലാവരുടെയും മനോഭാവം അവനവൻ അവനവൻറെ കാര്യം നോക്കി ജീവിക്കുക എന്ന തത്വം.
മോളി ടീച്ചറിൽ നിന്ന് അറിഞ്ഞതിൽ പ്രകാരം ആ വീട്ടിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്നാണ് അറിഞ്ഞത്. എന്നാൽ കഴിഞ്ഞ ഒരാഴ്ചക്കാലമായി ജയ ടീച്ചർക്ക് അസ്വാഭാവികമായി ഒന്നും തന്നെ അവിടെ അനുഭവപ്പെട്ടില്ല. അതുകൊണ്ട് ടീച്ചർ അതിനെക്കുറിച്ച് കൂടുതലൊന്നും ചികഞ്ഞ് അറിയാൻ പോയും ഇല്ല.
വിജയ് വയനാട്ടിൽ വന്നതിനുശേഷം ആകെ അസ്വസ്ഥനായിരുന്നു കൊച്ചി പോലുള്ള ഒരു നഗരത്തിലെ തിരക്കിൽ നിന്നും ആളൊഴിഞ്ഞ ഒരു ഓണം കേറാം മൂലയിലേക്ക് അമ്മ തന്നെ കൂട്ടിക്കൊണ്ടുവന്നത് തനിക്ക് ഉള്ള ഒരു ശിക്ഷയായാണ് വിജയ്ക്ക് തോന്നിയത്.
അതുകൊണ്ടുതന്നെ അവൻ ജയ ടീച്ചറോട് സംസാരിക്കുന്നത് തന്നെ വിരളമായി മാറി ആ വീട്ടിൽ ആകെ മൂന്നു മുറികളും അടുക്കളയും ഒരു വലിയ ഹാളും പിന്നെ സാധനങ്ങൾ ഒക്കെ സ്റ്റോർ ചെയ്ത് വയ്ക്കാനുള്ള ഒരു മുറിയും ആണ് ഉണ്ടായിരുന്നത് ജയ ടീച്ചറിന്റെ മുറിയ്ക്ക് മാത്രമേ അറ്റാച്ച്ഡ് ആയി ബാത്റൂം ഉണ്ടായിരുന്നുള്ളൂ.
കനകാംബിരി അമ്മയ്ക്ക് വാർദ്ധക്യസഹജ്മായ അസുഖങ്ങൾ നിമിത്തം കട്ടിലിൽ നിന്ന് സ്വയം എഴുന്നേറ്റുപോയി തൻറെ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുക എന്നതും സംസാരിക്കുക എന്നതും പ്രയാസമായിരുന്നു. അതുകൊണ്ട് അവർക്ക് ട്യൂബ് ഇട്ടിരുന്നു അത് മൂലം അവർ അങ്ങനെ ബാത്റൂമൊന്നും ഉപയോഗിച്ചിരുന്നില്ല.
കനകാംബിരി അമ്മയുടെ കാര്യങ്ങൾ നോക്കുന്നതിനായി ആദിവാസി വിഭാഗത്തിൽപ്പെട്ട പ്രായമുള്ള ഒരു മുനിയമ്മ എന്ന സ്ത്രീയെ പണം കൊടുത്ത് നിർത്തിയിരുന്നു ആദിവാസി വിഭാഗത്തിൽ പെട്ട സ്ത്രീയായിരുന്നു പക്ഷേ കാണുവാൻ ഒരു ഐശ്വര്യം ഉണ്ടായിരുന്നു കൂടാതെ മലയാളം നന്നായി സംസാരിക്കുകയും ചെയ്തിരുന്നു.
എന്നും രാവിലെ വന്ന് കാര്യങ്ങളൊക്കെ നോക്കി വൈകുന്നേരം ടീച്ചർ തിരികെ എത്തുമ്പോൾ അവർ വീട്ടിലേക്ക് പോയി വന്നിരുന്നു. അവിടെ തങ്ങുവാൻ പലപ്രാവശ്യം ജയ ടീച്ചർ പറഞ്ഞെങ്കിലും അവർ അതിന് അവർ തയ്യാറായിരുന്നില്ല. ആ കാര്യം പറയുമ്പോഴൊക്കെ അവരുടെ കണ്ണിൽ ഒരു ഭീതിയും ടീച്ചർ കണ്ടിരുന്നു.