നീലക്കൊടുവേലി 6 [Fire blade]

Posted by

സിദ്ധു ചിന്നനോട് പറഞ്ഞു..

” നേരോ..? ആരാ ആൾ…? ”

ആകാംഷ കൊണ്ട് ചിന്നന്റെ ശബ്ദം ഉയർന്നു…

” പേര് ധന്യ… അവിടെ ജോലിയെടുക്കുന്ന സുധച്ചേച്ചിയുടെ മോളാണ്.. ”

സിദ്ധു ആളെ ചിന്നന് പറഞ്ഞുകൊടുത്തു..

” സുധയുടെ മോൾ…. അതിപ്പോ ആരാ…??? ”

അവൻ തലച്ചോറിഞ്ഞുകൊണ്ട് ആലോചിച്ചു…

” ഏഹ്…. അത് ആ പഞ്ചാര അപ്പുണ്ണി നോക്കുന്ന പെണ്ണല്ലേ..?? ”

ചിന്നൻ ആളെ പിടിക്കിട്ടിയപ്പോൾ സിദ്ധുവിനോട് ചോദിച്ചു…

” പഞ്ചാര അപ്പുണ്ണിയോ.. അതേത് കാലൻ…?? അല്ല ഇനിപ്പോ അവൻ നോക്കണത് എനിക്കെങ്ങനെ അറിയും..? ”

സിദ്ധു അമ്പരപ്പോടെ ചിന്നനോട് ചോദിച്ചു…

” അത് തന്നെ മോനെ…. ധന്യ…!! ഈ പഞ്ചാര നാട്ടിലെ പെണ്ണുങ്ങളുടെ പിന്നാലെയെല്ലാം നടന്നിട്ടുണ്ട്,ഒന്നും ഇവനെ അടുപ്പിച്ചില്ല…..ഇവള്ടെ പുറകെ വെറുതെ നടന്നു നോക്കിയതാ എന്തോ ഭാഗ്യത്തിന് അത് റെഡിയായി… ”

മഞ്ഞപത്രത്തിനേക്കാളും നാട്ടിലെ കാര്യങ്ങൾ അറിവുള്ള തന്റെ പ്രിയ കൂട്ടുകാരനെ ഓർത്തു സിദ്ധു അഭിമാനിച്ചു…

” ഒരു വട്ടം അവന് വളഞ്ഞ പെണ്ണ് നിനക്കും വളഞ്ഞോ…. അവൾ അപ്പൊ വളയാനായിട്ട് മാത്രം നിക്കുന്ന ഒന്നാണല്ലേ.? ”

ചിന്നന്റെ കളിയാക്കലുകൾ കേട്ട് സിദ്ധുവിന് കലി കേറി..

” എടാ മൈരേ, എനിക്ക് എന്തിന്റെ കഴപ്പാണ് അതിനെ പ്രേമിക്കാൻ, ഇത് കളി കിട്ടുമോന്നു നോക്കാനാണ്.. ”

ചിന്നന്റെ തലക്കൊരു കൊട്ട് കൊടുത്തുകൊണ്ട് സിദ്ധു പല്ലിറുമ്മി…

” ആ…. ഇതെങ്ങാനും ആ അപ്പുണ്ണി അറിഞ്ഞാൽ നല്ല പുകിലാവും… കള്ള് കുടിച് വീട്ടിൽ വന്നു തെറി ആയിരിക്കും…”

ചിന്നൻ മുന്നറിയിപ്പ് കൊടുത്തു..

” എങ്കി അവന്റെ എല്ലൂരി ഞാൻ ചെണ്ട കൊട്ടും… ”

കൈവിരലുകൾ നൊട്ട ഇട്ടുക്കൊണ്ട് സിദ്ധു ചിന്നനോട് പറഞ്ഞു…

” ആ… അത് പറഞ്ഞപ്പളാണ് ഓർത്തത്, നാട്ടിലൊക്കെ നിന്റെ തല്ലിന് നല്ല ആരാധകർ ഉണ്ടായീണു… സിനിമയിലേപോലെ ഉണ്ടാരുന്നു അടി എന്നാണ് കണ്ടവരൊക്കെ പറഞ്ഞത്.. ”

ചിന്നൻ കൂട്ടുകാരനെ അഭിമാനത്തോടെ നോക്കികൊണ്ട്‌ പറഞ്ഞു.. സിദ്ധു ഇതൊക്കെ എന്ത് എന്ന മട്ടിൽ ചിരിച്ചു തള്ളി…

കുറച്ചു സമയം കൂടി നിന്ന ശേഷം ചിന്നൻ പോകാനിറങ്ങി… സിദ്ധുവിനെ ചിറക്കലേക്ക് ആക്കാമെന്നു പറഞ്ഞെങ്കിലും അവൻ വേണ്ടെന്നു പറഞ്ഞു നിരസിച്ചു…

ചിന്നൻ പോയതിനു ശേഷം സിദ്ധു ജനലിനരികിൽ ഒളിപ്പിച്ച വെക്കാറുള്ള താക്കോൽ കൊണ്ട് കളപ്പുര തുറന്നു… ഉള്ളിൽ കയറിയപ്പോൾ പല പല സാധനങ്ങളുടെ വാട മൂക്കിൽ തുളച്ചു കയറി…

അന്ന് കിടന്ന കട്ടിൽ ഉള്ളിലുണ്ട്, നിറയെ പല്ലിക്കാട്ടവും, എലിക്കാട്ടവും ആ മുറിയിൽ ദുർഗന്ധം നിറച്ചു.. അതൊന്നു വൃത്തിയാക്കിയിടാൻ ആളെ ഏർപ്പാടാക്കാൻ അവൻ ഉറപ്പിച്ചു…

Leave a Reply

Your email address will not be published. Required fields are marked *